Myth and Reality

ജൈവ ഭക്ഷണത്തെക്കുറിച്ചുള്ള മിഥ്യ ഹാർവാർഡ് ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് പൊളിച്ചെഴുതുന്നു: ഏതാണ് കൂടുതൽ പോഷകസമൃദ്ധം?

ആരോഗ്യകരമായ ഭക്ഷണരീതിയുടെ കാര്യത്തിൽ, ജൈവഭക്ഷണം സാധാരണ ഭക്ഷണങ്ങളെക്കാൾ മികച്ചതാണോ എന്നത് ഏറെ ചർച്ച ചെയ്യപ്പെടുന്ന ചോദ്യമാണ്. ഓർഗാനിക് ഭക്ഷണം കഴിച്ചാല്‍ കൂടുതൽ പോഷകങ്ങൾ ലഭിക്കുമെന്നും, അപകടസാധ്യത കുറവാണെന്നും പലരും കരുതുന്നു, എന്നാൽ ശാസ്ത്രം പറയുന്നത് ഇതിൽ നിന്ന് വ്യത്യസ്തമായ ഒരു കഥയാണ്.

വാഷിംഗ്ടൺ പോസ്റ്റിന്റെ ‘ആസ്ക് എ ഡോക്ടർ’ എന്ന പംക്തി എഴുതുന്ന, ഹാർവാർഡ് പരിശീലനം നേടിയ ഗ്യാസ്ട്രോഎന്ററോളജിസ്റ്റും ശാസ്ത്രജ്ഞനുമായ ഡോ. തൃഷ പാസ്റിച്ച, ജൈവഭക്ഷണം സാധാരണ ഉത്പന്നങ്ങളെക്കാൾ പോഷകപരമായി മികച്ചതാണെന്നുള്ള പൊതുവിശ്വാസത്തെ ചോദ്യം ചെയ്യുന്നു.

സെപ്റ്റംബർ 20-ന് വാഷിംഗ്ടൺ പോസ്റ്റ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിൽ, ഓർഗാനിക്, സാധാരണ ഭക്ഷണങ്ങൾ തമ്മിലുള്ള യഥാർത്ഥ വ്യത്യാസം ഈ ഡോക്ടർ വിശദീകരിക്കുന്നുണ്ട്. പോഷകമൂല്യം കൂടുതലാണെന്നും കീടനാശിനിയുടെ ഉപയോഗം തീരെയില്ലാത്തതാണെന്നുമുള്ള മേന്‍മയാണ് പലപ്പോഴും ഓർഗാനിക് ഭക്ഷണത്തെക്കുറിച്ച് പറയുന്നത് . വസ്തുതകൾ മനസ്സിലാക്കാനും പഴങ്ങളും പച്ചക്കറികളും തിരഞ്ഞെടുക്കുമ്പോൾ എന്താണ് ശരിക്കും പ്രധാനമെന്ന് അറിയാനും അവർ ഈ വീഡിയോ സഹായിക്കുന്നു.

പോഷകമൂല്യം

ജൈവ ഭക്ഷണത്തിനും, സാധാരണ ഉത്പന്നങ്ങൾക്ക് ഏതാണ്ട് ഒരേ പോഷകമൂല്യമാണുള്ളതെന്ന് ഡോ. പാസ്റിച്ച ചൂണ്ടിക്കാട്ടുന്നു. “പല പഠനങ്ങളിലും ഓർഗാനിക്, സാധാരണ ഉത്പന്നങ്ങൾക്ക് മിക്ക പോഷകങ്ങളും സമാനമായ അളവിലാണ് ഉള്ളതെന്ന് കണ്ടെത്തി,” അവർ പറയുന്നു. ഇതിനർത്ഥം, പോഷകപരമായ കാഴ്ചപ്പാടിൽ, ഇവയിലേതെങ്കിലും ഒന്ന് തിരഞ്ഞെടുക്കുന്നത് വലിയ വ്യത്യാസം ഉണ്ടാക്കില്ല എന്നാണ്.

കീടനാശിനിയുടെ ഉപയോഗം

കീടനാശിനിയുടെ ഉപയോഗത്തിന്റെ കാര്യം കൂടുതൽ സങ്കീർണ്ണമാണ്. ഈ വിഷയമാണ് ഇന്ന് മിക്ക ആളുകളുടെയും യഥാർത്ഥ ആശങ്ക. “ഓർഗാനിക് ഭക്ഷണങ്ങളിൽ കീടനാശിനി മലിനീകരണം ഉണ്ടാകാനുള്ള സാധ്യത 30 ശതമാനം കുറവാണ്. കൂടാതെ, കുറഞ്ഞ കീടനാശിനിയുടെ ഉപയോഗം നല്ലതാണ്. ഉയർന്ന അളവിൽ ഉപയോഗിക്കുന്നത് കർഷകർക്കിടയിൽ അപകടകരമാണെന്ന് നമുക്കറിയാം,” എന്നാല്‍, സാധാരണയായി ഉത്പാദിപ്പിക്കുന്ന ഭക്ഷണങ്ങളിൽ കാണപ്പെടുന്ന കീടനാശിനികൾ ആരോഗ്യവാന്മാരായ ആളുകളിൽ ദോഷകരമാണെന്ന് തെളിയിക്കപ്പെട്ടിട്ടില്ലെന്നും അവർ പറയുന്നു.

ആർക്കാണ് ഇത് ഗുണം ചെയ്യുന്നത്?

എന്നാല്‍ മേൽപ്പറഞ്ഞ കാര്യങ്ങൾക്ക് ഒരു അപവാദമുണ്ടെന്ന് ഡോ. പാസ്റിച്ച പറയുന്നു: “ഗർഭിണികൾക്കും ചെറിയ കുട്ടികൾക്കും ഓർഗാനിക് ഭക്ഷണം കഴിക്കുന്നത് കൂടുതൽ ഗുണം ചെയ്യുമെന്ന് പഠനങ്ങൾ കാണിക്കുന്നു.” ധാരാളം ജൈവഭക്ഷണം കഴിക്കുന്നതുമായി ബന്ധപ്പെട്ട് നല്ല ആരോഗ്യ ഫലങ്ങളുണ്ടെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നുണ്ടെന്നും അവർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, ഇത് മൊത്തത്തിലുള്ള ആരോഗ്യകരമായ ജീവിതശൈലിയുടെ ഫലമാണെന്നാണ് പല ശാസ്ത്രജ്ഞരും കരുതുന്നത്. ഓർഗാനിക് ഭക്ഷണം കഴിക്കുന്നവരുടെ കാര്യത്തിൽ ഇത് സാധാരണയായി കാണുന്ന ഒന്നാണ്.

ഡോ. പാസ്റിച്ചയുടെ ഉപദേശം?

ഓർഗാനിക് ഭക്ഷണമാണോ എന്നതിൽ ശ്രദ്ധിക്കാതെ നിങ്ങളുടെ ഭക്ഷണത്തിൽ വിവിധതരം പഴങ്ങളും പച്ചക്കറികളും ചേർക്കുന്ന ശീലം വളർത്തുന്നതിലും അൾട്രാ-പ്രോസസ്ഡ് ഭക്ഷണങ്ങൾ കഴിക്കുന്നത് കുറയ്ക്കുന്നതിലും, ശ്രദ്ധ കേന്ദ്രീകരിക്കുക.

വായനക്കാർക്കുള്ള കുറിപ്പ്: ഈ ലേഖനം വിവര ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്, ഇത് ഒരു പ്രൊഫഷണൽ മെഡിക്കൽ ഉപദേശത്തിന് പകരമല്ല. ഇത് സോഷ്യൽ മീഡിയയിൽ ഉപയോക്താവ് സൃഷ്ടിച്ച ഉള്ളടക്കത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഹാഷ്ടാഗ് ഓണ്‍ലൈന്‍ അവകാശവാദങ്ങൾ സ്വതന്ത്രമായി പരിശോധിക്കുകയോ അംഗീകരിക്കുകയോ ചെയ്യുന്നില്ല.