The Origin Story

ഹാര്‍ലി-ഡേവിഡ്സണ്‍ സ്ഥാപകന്റെ വീട് പൊളിക്കുന്നു ; ആരാധകരും ബൈക്ക് പ്രേമികളും ഇടപെട്ട് സംരക്ഷിച്ചു

ലോകത്ത് ഏറെ പ്രിയമുള്ള ഏതു മോട്ടോര്‍ബൈക്കുകളുമായി താരതമ്യപ്പെടു ത്തിയാലും ഹാര്‍ലി-ഡേവിഡ്സണിന്റെ തട്ട് താണുതന്നെയിരിക്കും. മോട്ടോര്‍ സൈക്കിളുകളിലെ ഈ സൂപ്പര്‍സ്റ്റാറിന്റെ അച്ഛന്റെ പൈതൃകഭവനം സംരക്ഷി ക്കുന്നതിന്റെ തിരക്കിലാണ് ലോകം മുഴുവനുമുള്ള ആരാധകര്‍. സ്‌കോട്ട്ലന്‍ഡിലെ ആംഗസ് ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ഡേവിഡ്സണ്‍ കോട്ടേജ് വില്‍പ്പനയ്ക്ക് വെച്ചതിന് പിന്നാലെ വാങ്ങിയ ഡവലപ്പര്‍മാര്‍ ഐതിഹാസിക വീട് പൊളിച്ചുമാറ്റാന്‍ പദ്ധതിയിട്ടെങ്കിലും ബൈക്കര്‍ പ്രേമികള്‍ അത് പുനസ്ഥാപിച്ചിരിക്കുകയാണ്.

1857-ല്‍ അമേരിക്കയിലേക്ക് കുടിയേറിയ വില്യം സി. ഡേവിഡ്സണിന്റെ വീടാണ് ഇത്. അവിടെ അദ്ദേഹത്തിന്റെ മൂന്ന് കുട്ടികള്‍ (ആര്‍തര്‍, വാള്‍ട്ടര്‍, വില്യം) 20 വയസ്സുള്ള വില്യം ഹാര്‍ലിയുമായി ചേര്‍ന്നാണ് ഐക്കണിക് ഹാര്‍ലി-ഡേവിഡ്സണ്‍ കമ്പനി സൃഷ്ടിച്ചത്. ഇതിപ്പോള്‍ പത്തൊന്‍പതാം നൂറ്റാണ്ടിന്റെ മധ്യത്തിലെ ഒരു വാസസ്ഥലത്തിന്റെ പുനര്‍നിര്‍മ്മാണമാക്കി മാറ്റിയിരിക്കുകയാണ്. എന്നിരുന്നാലും, പ്രോപ്പര്‍ട്ടി വിപണിയില്‍ വീണ്ടും എത്തിയ കെട്ടിടം സംരക്ഷിക്കാന്‍ മറ്റൊരു ശ്രമം ആവശ്യമായി വന്നതോടെ ബൈക്കര്‍ പ്രേമികള്‍ കൈകോര്‍ത്തു.

അവര്‍ ‘ഡേവിഡ്സണ്‍ ലെഗസി പ്രിസര്‍വേഷന്‍ ഗ്രൂപ്പ്’ രൂപീകരിക്കുകയും യുകെ സര്‍ക്കാ രിന്റെ കമ്മ്യൂണിറ്റി ഓണര്‍ഷിപ്പ് ഫണ്ടില്‍ നിന്ന് ഒരു മാച്ചിംഗ് ഗ്രാന്റ് നേടുകയും ചെയ്തു . എന്നാല്‍ കോട്ടേജിന്റെ താക്കോലുകള്‍ ലഭിക്കാന്‍ ഗ്രൂപ്പിന് 300,000ല്‍ കൂടുതല്‍ പൗണ്ട് സമാഹരിക്കേണ്ടി വന്നു. മൂന്ന് വര്‍ഷത്തെ കാമ്പെയ്നും നിരവധി വ്യക്തിഗത സംഭാവന കള്‍ക്കും ശേഷം, ടീമിനെ വിജയത്തിലെത്തിക്കുന്നതിനുള്ള അന്തിമ ധനസഹായം നല്‍ കാന്‍ ഹാര്‍ലി-ഡേവിഡ്സണ്‍ കമ്പനി തന്നെ അവസാന നിമിഷം ഇടപെടു കയാ യിരുന്നു.

1901 ല്‍, 20 വയസ്സുള്ള മെക്കാനിക്കല്‍ എഞ്ചിനീയര്‍ വില്യം എസ്. ഹാര്‍ലി ഒരു സാധാരണ പെഡല്‍-സൈക്കിള്‍ ഫ്രെയിമില്‍ ഉപയോഗിക്കുന്നതിനായി രൂപകല്‍പ്പന ചെയ്ത ഒരു ചെറിയ എഞ്ചിനുള്ള പദ്ധതിയാണ് വമ്പന്‍ സ്ഥാപനമായ ഹാര്‍ലി ഡേവിഡ്‌സ ണ്‍ സ്ഥാപിക്കുന്നതിലേക്ക് എത്തിയത്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍, അദ്ദേഹവും ബാല്യകാല സുഹൃത്ത് ആര്‍തര്‍ ഡേവിഡ്സണും ഒരു സുഹൃത്തിന്റെ വീട്ടിലെ മില്‍വാ ക്കി മെഷീന്‍ ഷോപ്പ് ഉപയോഗിച്ച് അവരുടെ മോട്ടോര്‍-സൈക്കിളില്‍ ജോലി ചെയ്തു.

1903 ല്‍ ആര്‍തറിന്റെ സഹോദരന്‍ വാള്‍ട്ടര്‍ ഡേവിഡ്സണിന്റെ സഹായത്തോടെ യായിരുന്നു അത് പൂര്‍ത്തിയായത്. പ്രധാന ഭാഗങ്ങളില്‍ ഭൂരിഭാഗവും മറ്റെവിടെയെ ങ്കിലും നിര്‍മ്മിച്ചവയാണ്. അവയില്‍ ചിലത് ആര്‍തറിന്റെ മൂത്ത സഹോദരന്‍ വില്യം എ. ഡേവിഡ്സണ്‍ ടൂള്‍റൂം ഫോര്‍മാന്‍ ആയിരുന്ന വെസ്റ്റ് മില്‍വാക്കിയിലെ റെയില്‍ ഷോപ്പുകളില്‍ നിര്‍മ്മിച്ചതായിരിക്കാം. ഹാര്‍ലി-ഡേവിഡ്സണിന്റെ കോര്‍പ്പറേറ്റ് ആസ്ഥാനം സ്ഥിതി ചെയ്യുന്ന നിലവിലെ ജൂന്യൂ അവന്യൂവില്‍ 1906ല്‍, ഹാര്‍ലിയും ഡേവിഡ്സണ്‍ സഹോദരന്മാരും അവരുടെ ആദ്യത്തെ ഫാക്ടറി നിര്‍മ്മിച്ചു. ആ വര്‍ഷം കമ്പനി ആദ്യത്തെ 50 മോട്ടോര്‍സൈക്കിളുകള്‍ നിര്‍മ്മിച്ചത് അവിടെയായിരുന്നു.

1920 ആയപ്പോഴേക്കും ലോകത്തിലെ ഏറ്റവും വലിയ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാവായി ഹാര്‍ലി-ഡേവിഡ്സണ്‍ മാറി, 67 രാജ്യങ്ങളിലായി 28,000-ത്തിലധികം മെഷീനുകള്‍ നിര്‍മ്മിക്കുകയും അതിന്റെ ഡീലര്‍മാരായി മാറുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *