എല്ലാക്കാലത്തും ഇന്ത്യന്‍ ക്രിക്കറ്റിലെ സ്‌റ്റൈല്‍മന്നനാണ് ഹര്‍ദിക് പാണ്ഡ്യ. ഇന്ത്യ കണ്ടെത്തിയ മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായ അദ്ദേഹത്തിന്റെ കളിക്കളത്തിന് പുറത്തെ ജീവിതവും ചര്‍ച്ചയാണ്. മുന്‍ഭാര്യ നടാഷാ സ്റ്റാന്‍കോവിക്കുമായി വേര്‍പിരിഞ്ഞ ഹര്‍ദിക് പാണ്ഡ്യ പുതിയ കാമുകിയെ കണ്ടെത്തിയതാണ് ഇന്ത്യയുടെ ചാംപ്യന്‍സ്‌ട്രോഫി 2025 ലെ പ്രധാന ഗോസിപ്പ്.
ദുബായില്‍ നടന്ന ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ചാമ്പ്യന്‍സ് ട്രോഫി 2025 മത്സരത്തില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ കാമുകിയെന്ന് പറയപ്പെടുന്ന ജാസ്മിന്‍ വലിയ ഒരു ചര്‍ച്ചാവിഷയമായിരുന്നു. മത്സരത്തില്‍ ഇന്ത്യയുടെ മുന്നേറ്റത്തില്‍ ഈ സുന്ദരി ആഹ്ലാദിക്കുന്നതായി കാണപ്പെട്ടു. ബ്രിട്ടീഷ് ഗായികയും ടിവി പേഴ്സണാലിറ്റിയും സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിക്കുന്ന താരത്തെ ഹാര്‍ദിക് ആരാധകര്‍ക്ക് ആഘോഷിച്ച് മതിയാകുന്നുമില്ല. ഇരുവരും തമ്മിലുള്ള ബന്ധം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ജാസ്മിനെയും ഹാര്‍ദിക്കിനെയും ചുറ്റിപ്പറ്റിയുള്ള സംസാരം അവഗണിക്കാന്‍ പ്രയാസമാണ്. പ്രത്യേകിച്ചും കഴിഞ്ഞ ഓഗസ്റ്റില്‍ ഗ്രീസില്‍ അവര്‍ ഒരുമിച്ച് ചിലവഴിച്ച ഒരു അവധിക്കാലവും ഡേറ്റിംഗ് കിംവദന്തികള്‍ക്ക് ആക്കം കൂട്ടി.
ദുബായില്‍ നടന്ന മത്സരത്തില്‍, ജാസ്മിന്‍ വെളുത്ത ടോപ്പും സ്റ്റൈലിഷ് സണ്‍ഗ്ലാസിലുമാണ് പ്രത്യക്ഷപ്പെട്ടത്. താരം ക്യാമറകളുടെ ശ്രദ്ധ പിടിച്ചുപറ്റുകയും വലിയ സ്‌ക്രീനില്‍ കാണിക്കുകയും ചെയ്തത് പെട്ടെന്ന് വൈറലാകുകയും ചെയ്തു. ഗെയിമിന് തൊട്ടുമുമ്പ്, ദുബായിലെ ഒരു ആഡംബര ഹോട്ടലില്‍ നിന്ന് ‘ദുബായ്’ എന്ന അടിക്കുറിപ്പോടെ അവള്‍ ഒരു ഗ്ലാമറസ് ഫോട്ടോ പോസ്റ്റ് ചെയ്തു, അത് സസ്പെന്‍സ് വര്‍ദ്ധിപ്പിച്ചു. വൈറലാകുന്ന ഫോട്ടോകളിലൊന്നില്‍, അവള്‍ സ്റ്റാന്‍ഡില്‍ നിന്ന് ഫ്‌ളൈയിംകിസ് നല്‍കുന്നത് കാണാം.
ഇന്ത്യന്‍ വംശജരായ മാതാപിതാക്കളുടെ മകളായി ഇംഗ്ലണ്ടിലെ എസെക്സില്‍ ജനിച്ച ജാസ്മിന്‍ ബ്രിട്ടീഷ് റിയാലിറ്റി ടിവി സീരീസായ ദി ഒണ്‍ലി വേ ഈസ് എസെക്സില്‍ പങ്കാളിയായതിന് ശേഷമാണ് ആദ്യമായി അംഗീകാരം നേടിയത്. 2010-ല്‍ ഷോയില്‍ ഒരു എക്സ്ട്രാനടി ആയി തുടങ്ങിയെങ്കിലും, 2012-ഓടെ സമ്പൂര്‍ണ അഭിനേതാക്കളായി ഇടംനേടി അവള്‍ തന്റെ മുദ്ര പതിപ്പിച്ചു.
2014-ല്‍, ജാസ്മിന്‍ തന്റെ യുട്യൂബ് ചാനല്‍ ആരംഭിച്ചു, ജനപ്രിയ ഗാനങ്ങള്‍ കവര്‍ ചെയ്തും സാക്ക് നൈറ്റ്, ഇന്റന്‍സ്-ടി, ഒല്ലി ഗ്രീന്‍ മ്യൂസിക് തുടങ്ങിയ കലാകാരന്മാരുമായി സഹകരിച്ചും അവള്‍ തന്റെ ആലാപന കഴിവുകള്‍ പ്രദര്‍ശിപ്പിച്ചു. 2017-ല്‍ സാക്ക് നൈറ്റിനൊപ്പം അവര്‍ അവതരിപ്പിച്ച ‘ബോം ഡിഗ്ഗി’ എന്ന സിംഗിള്‍ റിലീസാണ് അവളുടെ പ്രധാന സംഗീത മുന്നേറ്റം.
2018-ല്‍ ബോളിവുഡ് ചിത്രമായ ‘സോനു കെ ടിറ്റു കി സ്വീറ്റി’ക്ക് വേണ്ടി സാക്ക്ബോം ഡിഗ്ഗി ഡിഗ്ഗി’ എന്ന് റീമേക്ക് ചെയ്തപ്പോള്‍ ഗാനം കൂടുതല്‍ പ്രശസ്തി നേടി. ഹാര്‍ദിക് പാണ്ഡ്യയും അദ്ദേഹത്തിന്റെ മുന്‍ ഭാര്യ നടാസ സ്റ്റാന്‍കോവിച്ചും 2024 ജൂലൈയില്‍ ഒരു സംയുക്ത പ്രസ്താവനയിലൂടെ തങ്ങളുടെ വേര്‍പിരിയല്‍ സ്ഥിരീകരിച്ചു, വേര്‍പിരിയാനുള്ള അവരുടെ തീരുമാനം പരസ്പരമാണെന്നും അവരുടെ കുടുംബത്തിന്റെ ഏറ്റവും മികച്ച താല്‍പ്പര്യമാണെന്നും പ്രകടിപ്പിച്ചു. ഇവര്‍ക്ക് അഗസ്ത്യ എന്നൊരു മകനുണ്ട്.