വിവാഹശേഷം അഭിനയ സാധ്യതയുളള വേഷങ്ങളില്‍ മാത്രമാണ് ഹന്‍സിക മൗത്ത്‌വാനിയുടെ കണ്ണ്. എന്നിരുന്നാലും അടുത്ത വര്‍ഷം ഏറ്റവും തിരക്കുള്ള നായികമാരില്‍ ഒരാളായിരിക്കും ഹന്‍സിക എന്നുറപ്പ്. അവരുടെ തെലുങ്ക് ചിത്രം മൈ നെയിം ഈസ് ശ്രുതി ഉടന്‍ റിലീസ് ചെയ്യും. പിന്നാലെ തമിഴ് ചിത്രം ഗാര്‍ഡിയനും പുറത്തിറങ്ങുന്നുണ്ട്. കൂടാതെ, തെലുങ്കില്‍ ‘105 മിനിറ്റ്’ തമിഴില്‍ ‘മാന്‍’ എന്നീ സിനിമകളിലേക്കും താരം കരാറായിട്ടുണ്ട്. ഇതു രണ്ടും അടുത്ത വര്‍ഷത്തേക്കുള്ള പ്രൊജക്ടുകളാണ്.
ഇവയ്‌ക്കൊപ്പം ഏതാനും പുതിയ ചില ചിത്രങ്ങളിലേക്ക് കൂടി താരം കരാറായിട്ടുണ്ട്. എന്റെ ആരാധകരില്‍ നിന്ന് എനിക്ക് ലഭിച്ച സ്‌നേഹത്തിലും പിന്തുണയിലും ഞാന്‍ ശരിക്കും വിനീതനാണ്. നടി പറഞ്ഞു. ‘മൈ നെയിം ഈസ് ശ്രുതി’, ‘ഗാര്‍ഡിയന്‍’ എന്നിവ എനിക്ക് വളരെ സ്‌പെഷ്യല്‍ ആയ സിനിമകളാണെന്നും നടി പറയുന്നു.
ഹന്‍സിക മോത്‌വാനിയുടെയും സൊഹേല്‍ ഖതൂരിയയുടെയും വിവാഹം കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 4 നായിരുന്നു. എല്ലാ സംവിധായകരുമായും പ്രവര്‍ത്തിക്കാന്‍ തനിക്ക് ആഗ്രഹമുണ്ടെങ്കിലൂം സഞ്ജയ് ലീല ബന്‍സാലിയെ മാന്ത്രികന്‍ എന്നാണ് നടി വിളിക്കുന്നത്. താനൊരു അത്യാഗ്രഹിയായ നടിയാണെന്നും എന്നാല്‍ ഞാന്‍ സ്വന്തം സിനിമകള്‍ ഒരിക്കലും കാണാറില്ലെന്നും ഹന്‍സിക കൂട്ടിച്ചേര്‍ത്തു.