Good News

ട്രാവല്‍ഏജന്റ് കബളിപ്പിച്ച് പാകിസ്ഥാനിലേക്ക് അയച്ചു; 22 വര്‍ഷത്തിന് ശേഷം വ്‌ളോഗര്‍ തുണച്ചു, ഹമീദ ഇന്ത്യയില്‍

ട്രാവല്‍ ഏജന്റ് കബളിപ്പിച്ച് പാകിസ്ഥാനിലേക്ക് അയച്ച ഇന്ത്യാക്കാരി 22 വര്‍ഷത്തിന് ശേഷം സ്വന്തം നാട്ടിലെത്തി. ഹൃദയസ്പര്‍ശിയായ നിമിഷങ്ങളില്‍ ഹമീദ ബാനോയാണ് തിങ്കളാഴ്ച ലാഹോറിലെ വാഗാ അതിര്‍ത്തി വഴി ഇന്ത്യയില്‍ എത്തിയത്. മുംബൈ സ്വദേശിനിയായ ഹമീദ ബാനോയെ ദുബായില്‍ ജോലി വാഗ്ദാനം ചെയ്ത് 2002 ല്‍ ഒരു ഏജന്റ് കബളിപ്പിച്ച് പാകിസ്ഥാനിലേക്ക് വിടുകയായിരുന്നു.

പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലെ ഹൈദരാബാദ് ജില്ലയില്‍ എത്തിയ അവര്‍ 22 വര്‍ഷങ്ങള്‍ക്ക് ശേഷം ‘തിങ്കളാഴ്ച കറാച്ചിയില്‍ നിന്ന് വിമാനത്തില്‍ ഇവിടെയെത്തി, തുടര്‍ന്ന് വാഗാ അതിര്‍ത്തി വഴി ഇന്ത്യയിലേക്ക് കടന്നു. വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥരാണ് അവരെ യാത്രയാക്കിയത്. പാക്കിസ്ഥാനില്‍ എത്തിയപ്പോള്‍ പ്രതീക്ഷ നഷ്ടപ്പെട്ട തനിക്ക് നാട്ടിലേക്ക് മടങ്ങാന്‍ കഴിഞ്ഞത് ഭാഗ്യമാണെന്ന് ബാനോ പറഞ്ഞു. 2022-ല്‍ പ്രാദേശിക യൂട്യൂബറായ വലിയുല്ല മറൂഫ് ആണ് ബാനുവിന്റെ കഥ ആദ്യമായി പങ്കുവെച്ചത്.

ഇതാണ് അവര്‍ക്ക ഇന്ത്യയിലെ കുടുംബാംഗങ്ങളുമായി കണ്ടുമുട്ടാന്‍ കാരണമായി. മറൂഫിന്റെ വ്‌ലോഗ് സഹായിച്ചതോടെ മകള്‍ യാസ്മി അമ്മയുമായി ഫോണില്‍ സംസാരിച്ചു. തനിക്ക് ഇന്ത്യയില്‍ നാലു മക്കളുണ്ടെന്നും ഭര്‍ത്താവ് മരിച്ചുപോയെന്നും അവര്‍ പറഞ്ഞു.

ഭര്‍ത്താവ് മരിച്ചതോടെ മക്കളെ പോറ്റാന്‍ വേണ്ടിയാണ് താന്‍ വിദേശത്ത് പോയതെന്നും എന്നാല്‍ കബളിപ്പിക്കലിന് ഇരയായെന്നും അവര്‍ മറൂഫിനോട് പറഞ്ഞു. മുമ്പ് ദോഹ, ഖത്തര്‍, ദുബായ്, സൗദി അറേബ്യ എന്നിവിടങ്ങളില്‍ പാചകക്കാരിയായി ജോലി ചെയ്തിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. പാക്കിസ്ഥാനിലായിരിക്കെ കറാച്ചിയില്‍ നിന്നുള്ള ഒരു പാക്കിസ്ഥാനിയെ ബാനോ വിവാഹം കഴിച്ചു. ഭര്‍ത്താവ് കോവിഡ് -19 ബാധിച്ച് മരിച്ചു, അതിനുശേഷം അവര്‍ വളര്‍ത്തുമകനൊപ്പമാണ് താമസിച്ചിരുന്നത്.