2025-ലെ ലോകത്തിലെ ഏറ്റവും വൃത്തികെട്ട നായയ്ക്കുള്ള മത്സരത്തിൽ വിജയിയായി ബുൾഡോഗുകളുടെ സങ്കരയിനത്തിൽപ്പെട്ട, രണ്ട് വയസ്സുള്ള, രോമമില്ലാത്ത ഒരു നായ . ഓഗസ്റ്റ് 8-ന് കാലിഫോർണിയയിൽ വെച്ചാണ് മത്സരം നടന്നത്. വിജയികളായ നായക്കും അതിന്റെ ഉടമയ്ക്കും $5000 (4 ലക്ഷത്തിലധികം) ക്യാഷ് പ്രൈസ് ലഭിച്ചു.
പെറ്റൂണിയ എന്ന് പേരുള്ള ഈ നായ അതിന്റെ ഉടമയായ ഷാനോൺ നൈമാനോടൊപ്പം ഒറിഗോണിലാണ് താമസിക്കുന്നത്. സോനോമ-മാരിൻ ഫെയറിൽ വെച്ചാണ് മത്സരം നടന്നത്.
വിവിധ ഇനങ്ങളിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള നായകളെ വിലയിരുത്താൻ നാല് പേരടങ്ങുന്ന ഒരു ജൂറി അംഗങ്ങളെ നിയമിച്ചിരുന്നു. പെറ്റൂണിയയെ ചൂണ്ടിക്കാട്ടി ഒരു ജൂറി അംഗം പറഞ്ഞത്, “ഞാനിതുവരെ കണ്ടതിൽ വെച്ച് ഏറ്റവും കൂടുതൽ ചുളിവുകളുള്ള നായയാണിത്” എന്നാണ്. പെറ്റൂണിയയുടെ ഈ പ്രത്യേക രൂപം അതിന് $5,000-വും, മത്സരത്തിന്റെ സ്പോൺസർമാരിൽ ഒരാളായ MUG റൂട്ട് ബിയറിന്റെ ലിമിറ്റഡ് എഡിഷൻ കാനുകളിൽ ഇടം നേടാനും സഹായകമായി.
കിരീടം നേടിയതിന് ശേഷം, നായക്ക് ക്യാഷ് പ്രൈസും, മഗ് റൂട്ട് ബിയറിന്റെ ഉൽപ്പന്നങ്ങളുടെ പ്രചാരണത്തിനുള്ള കരാറും ലഭിച്ചു. ഒരു ജൂറി അംഗം പറഞ്ഞത്, യോഡ, ഹിപ്പോ, ഒരു വവ്വാൽ എന്നിവയുടെ സമ്മിശ്ര രൂപമാണ് പെറ്റൂണിയ എന്നും, ഇതെല്ലാം ചേർന്നതിനാലാണ് അത് വിജയിച്ചതെന്നും അഭിപ്രായപ്പെട്ടു.
ലാസ് വെഗാസിലെ ഒരു ബ്രീഡറുടെ കയ്യിൽ നിന്നാണ് നായയെ ലഭിച്ചതെന്നാണ് അതിന്റെ ഉടമയായ നൈമാൻ പറയുന്നത്, പെറ്റൂണിയയെ ലഭിച്ച ശേഷം അതിന്റെ ആരോഗ്യം മെച്ചപ്പെട്ടുവരുന്നുണ്ടെങ്കിലും, തലയുടെ മുകളിലുള്ള ചെറിയ രോമം മാത്രമേ അതിന് ഇനി ഉണ്ടാകൂ എന്നാണ്.
എന്താണ് ലോകത്തിലെ ഏറ്റവും വൃത്തികെട്ട നായ മത്സരം?
1970-കൾ മുതൽ എല്ലാ വർഷവും ജൂൺ മാസത്തിലെ നാലാമത്തെ ആഴ്ചയിൽ കാലിഫോർണിയയിലെ പെറ്റാലുമയിലുള്ള സോനോമ-മാരിൻ ഫെയറിൽ നടക്കുന്ന ഒരു വാർഷിക മത്സരമാണ് ‘വേൾഡ്‌സ് അഗ്ലിയെസ്റ്റ് ഡോഗ് കോണ്ടെസ്റ്റ്’. പെറ്റാലുമയിലെ ഓൾഡ് അഡോബ് അസോസിയേഷന് വരുമാനം ഉണ്ടാക്കാനുള്ള ഒരു മാർഗ്ഗമെന്ന നിലയിലാണ് 1970-കളിൽ ഈ മത്സരം ആരംഭിച്ചത്. 1976 മുതൽ മത്സരത്തിലെ വിജയികളെ രേഖപ്പെടുത്തിയിട്ടുണ്ട്, 1988-ൽ ഇത് സോനോമ-മാരിൻ ഫെയറിന്റെ ഭാഗമായി മാറി.




