സമൂഹ മാധ്യമങ്ങളില്‍ ദിനംപ്രതി പല തരത്തിലുള്ള റീല്‍സുകളും നമ്മുടെ കണ്‍മുന്നിലെത്താറുണ്ട്. ഇപ്പോള്‍ തോക്കുമായി നൃത്തം ചെയ്ത വീഡിയോ വൈറലായതിന് പിന്നാലെ തിഹാര്‍ജയില്‍ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍ ലഭിച്ചിരിക്കുന്നു. അസിസ്റ്റന്റ് സുപ്രണ്ട് ദീപക് ശര്‍മ്മയ്ക്കെതിരെയാണ് നടപടി. ജയില്‍ വകുപ്പ് ജയില്‍ സുപ്രണ്ടിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചട്ടുണ്ട്.
കൈയില്‍ തോക്കുമായി മറ്റ് മൂന്ന് പേര്‍ക്കൊപ്പം ‘ ഖല്‍നായക് ഹൂന്‍ മെയ്’ എന്ന ബോളിവുഡ് ഗാനത്തിന് ദൂപക് ശര്‍മ്മ നൃത്തം ചെയ്യുന്നതായി വീഡിയോയില്‍ കാണാം. എന്നാല്‍ നൃത്തത്തിനിടയില്‍ തോക്കെടുത്ത് മുന്നിലുള്ള ആളിന് നേരേ ചൂണ്ടുന്നതായും ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാണ്.
പാര്‍ട്ടിയില്‍ ഇയാള്‍ ആകാശത്തേക്ക് വെടിയുതിര്‍ത്തതായി ദൃക്സാക്ഷികള്‍ പറഞ്ഞിരുന്നുവെങ്കിലും പോലീസ് ഇതുവരെ ഇക്കാര്യം സ്ഥിരീകരിച്ചട്ടില്ല. പെരുമാറ്റച്ചട്ടം ലംഘിച്ചതിനാലാണ് ദീപക് ശര്‍മ്മയെ സസ്പെന്‍ഡ് ചെയ്തത്. ഏതാണ്ട് 4.4 ലക്ഷം ഫോളോഴേസാണ് ഇയാള്‍ക്ക് ഇന്‍സ്റ്റഗ്രാമിലുള്ളത്.