പെട്രോൾ പമ്പും അതിന്റെ പരിസരവും അതീവശ്രദ്ധ വേണ്ട അപകട സാദ്ധ്യതാ മേഖലയാണ്. പണ്ടൊക്കെ പമ്പിനുള്ളിൽ മൊബൈല്‍ ഫോൺ പോലും അനുവദനീയമായിരുന്നില്ല. കാലം മാറിയതോടെ പണം ഇടപാടുകൾ പലതും ഗൂഗിൾ പേയും ഫോൺ പെയിലുമായി. പിന്നീട് ക്യു ആർ കോഡിന്റെ കാലമായി. ഇതോടെ പമ്പിൽ ഫോൺ അനുവദിച്ചു തുടങ്ങി. തീപിടുത്ത സാദ്ധ്യതയുള്ള ഒരു വസ്തു പോലും പമ്പിനെ പരിസരത്ത് കൂടി പോലും കൊണ്ടുപോകാൻ സാധിക്കില്ല. അങ്ങനെ ചെയ്യുകയും അരുത്.
എന്നാല്‍ മുന്‍കരുതലുകളെ വെല്ലുവിളിച്ച് ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ചർച്ചയായി കൊണ്ടിരിക്കുന്നത്. വീഡിയോ എവിടെ നിന്നാണ് ചിത്രീകരിച്ചിരിക്കുന്നത് എന്ന് വ്യക്തമല്ല. ഒരു കൂട്ടം ചെറുപ്പക്കാർ ഒരു പെട്രോൾ പമ്പിനുള്ളിൽ ചുറ്റും കൂടിയിരിക്കുന്നു. അതിനിപ്പോ എന്താ ആളുകൾ അവിടെ ഇരുന്നുകൂടെ എന്ന് ചോദിക്കാം. ഇരിക്കുന്നതിൽ തെറ്റൊന്നുമില്ല ഇടവേളകളിൽ പമ്പിലെ ജീവനക്കാർക്ക് അവിടെ ഇരുന്നു വിശ്രമിക്കാനുള്ള അവസരമുണ്ട്.
എന്നാൽ ഇതൊന്നുമല്ല അവിടെ ചുറ്റും കൂടിയിരിക്കുന്ന ചെറുപ്പക്കാർക്ക് നടുവിലായി മരക്കഷണങ്ങൾ കൂട്ടിയിട്ട് തീ കത്തിച്ചിരിക്കുകയാണ്. തീ കാഞ്ഞുകൊണ്ട് പമ്പിനുള്ളിൽ സൊറ പറഞ്ഞ് ഇരിക്കുകയാണ് ചെറുപ്പക്കാർ. വീഡിയോ എടുത്ത സമയമോ സ്ഥലമോ ഒന്നും അതിൽ വ്യക്തമല്ല എന്നിരുന്നാലും വീഡിയോ പെട്ടെന്ന് തന്നെ സമൂഹമാധ്യമങ്ങൾ വൈറലായി. എന്നാല്‍ ഇത് ഒറിജിനല്‍ അല്ലെന്നും എ ഐ ഉപയോഗിച്ച് ചെയ്തതാണെന്നും റിപ്പോര്‍ട്ടുണ്ട്.
അതുകൊണ്ട് വലിയ വലിയ ചർച്ചകൾക്ക് വഴിതെളിക്കുകയും ചെയ്തു. സുരക്ഷാ മാർഗ്ഗങ്ങളെ അവഗണിച്ച് ഇത്രയും അലക്ഷ്യമായി പ്രവർത്തിച്ച ചെറുപ്പക്കാർക്കെതിരെ നിരവധി പേർ രംഗത്ത് വന്നു. പലരും രൂക്ഷമായി അവരെ വിമർശിച്ചു. ഇത് മൂലം ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങൾ എന്താണെന്ന് വല്ല അറിവുമുണ്ടോ ഈ ചെറുപ്പക്കാർക്ക് എന്നാണ് ചിലർ ആരോപിച്ചത്.
ഈ വീഡിയോ കണ്ടിട്ട് നിങ്ങളായിട്ടല്ലേ വിശ്വസിച്ചത് ഇത് എ ഐ ക്രിയേഷൻ ആകാനാണ് സാധ്യത. ഒരിക്കലും ഒരു മനുഷ്യനും ഇത്തരം പ്രവർത്തികൾ ചെയ്യില്ല. ഇത് വിശ്വസിച്ച് ഇവിടെ കമന്റ് ചെയ്യുന്ന നിങ്ങളാണ് മണ്ടന്മാർ എന്ന് മറ്റുചിലരും കമന്റ് ചെയ്തു.
എന്തായാലും വീഡിയോയ്ക്ക് പിന്നിലെ സത്യാവസ്ഥ ഇതുവരെ തെളിഞ്ഞിട്ടില്ല. ഇത് എ ഐ തന്നെയാണെന്ന് വിശ്വസിക്കാനാണ് എല്ലാവരും ഇഷ്ടപ്പെടുന്നത്.