Featured Oddly News

ഇങ്ങനെയൊക്കെ ചെയ്യാമോ? ഇതെങ്ങനെ തമാശയാകും? വരന്റെ പ്രാങ്കിന് പരക്കെ വിമർശനം

വിവാഹ ആഘോഷങ്ങള്‍ക്കിടയില്‍ രസകരമായ പല തമാശകളും ഒപ്പിയ്ക്കുന്ന പല വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. എന്നാല്‍ വിവാഹ ആഘോഷങ്ങള്‍ക്കിടയില്‍ വരന്‍ ഒപ്പിച്ച തമാശ ഇപ്പോള്‍ നെറ്റിസണ്‍സിന്റെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുകയാണ്. വിവാഹത്തിന്റെ സന്തോഷം പങ്കിടാനായി വരനും വധുവും ചേര്‍ന്ന് കേക്ക് മുറിക്കുന്ന സന്ദര്‍ഭത്തിലാണ് വരന്റെ തമാശ.

വിവാഹത്തിന്റെ സന്തോഷം പങ്കിടാനായി വരനും വധുവും ചേര്‍ന്ന് കേക്ക് മുറിക്കുന്ന സന്ദര്‍ഭത്തില്‍ അപ്രതീക്ഷിതമായി വധുവിന്റെ തലപിടിച്ച് വരന്‍ കേക്കിലേക്ക് പൂഴ്ത്തുന്നതും വരന്റെ ചെയ്തിയില്‍ അമ്പരന്നു പോയ വധുവിന്റെ മുഖഭാവം മാറുന്നതുമാണ് വീഡിയോയില്‍ കാണാനാകുന്നത്. താന്‍ ചെയ്തത് പ്രാങ്കാണെന്ന് കാണിക്കാന്‍ വധുവിനു നേരെ ഹൈഫൈയുമായി വരന്‍ കൈനീട്ടുകയും ചെയ്യുന്നുണ്ട്.

എന്നാല്‍ സംഭവിച്ചതെന്താണെന്നു മനസ്സിലാകാതെ തലയിലും നെറ്റിയിലുമൊക്കെ കേക്കിന്റെ അംശം പറ്റിയ വധു പിന്നീട് സ്വാഭാവികമായി പെരുമാറാന്‍ ശ്രമിക്കുന്നുണ്ട്. ‘ദ് ബെസ്റ്റ്’ എന്ന എക്‌സ് അക്കൗണ്ടിലൂടെയാണ് വിഡിയോ പുറത്തു വന്നത്. ‘ഇന്‍സ്റ്റന്റ് ഡിവോഴ്‌സ്’ എന്ന തലക്കെട്ടോടെ പങ്കുവയ്ക്കപ്പെട്ട വിഡിയോയ്ക്കു താഴെ നിരവധി പേരാണ് രോഷം പ്രകടിപ്പിച്ചുകൊണ്ട് കമന്റുകള്‍ രേഖപ്പെടുത്തിയത്.