Featured Oddly News

180,000 പൗണ്ട് നഷ്ടപരിഹാര പാക്കേജ് നിരസിച്ചു; ഇപ്പോള്‍ മുത്തച്ഛന്റെ വീടിനു ചുറ്റും നാലുവരിപ്പാത…!

ചൈനയിലെ ജിന്‍സിയിലുള്ള ഹുവാങ് പിങ്ങിന്റെ ഇരുനില വീടിന്റെ മേല്‍ക്കൂരയും വീടിനു ചുറ്റും ഇപ്പോള്‍ നിര്‍മ്മാണത്തിലിരിക്കുന്ന മോട്ടോര്‍വേയുടെ ഉയരവും ഏതാണ് നേര്‍ക്കുനേരെയാണ്. വീടിനു ചുറ്റിവരിഞ്ഞ് വളഞ്ഞുപുളഞ്ഞു കിടക്കുന്ന നാലുവരിപ്പാതയും. പണി പൂര്‍ത്തിയായതോടെ സ്ഥലം ഒഴിയാന്‍ അന്ന് സര്‍ക്കാര്‍ വെച്ചു നീട്ടിയ 180,000 പൗണ്ട് വാങ്ങാന്‍ കഴിയാത്തതില്‍ ഖേദിക്കുകയാണ് ഇയാള്‍.

11 വയസ്സുള്ള തന്റെ കൊച്ചുമകനോടൊപ്പമാണ് ഹുവാങ് താമസിക്കുന്നത്. നിര്‍മ്മാണം നടക്കുന്നതിനാല്‍ ഹുവാങും കൊച്ചുമകനും ഇപ്പോള്‍ ടൗണ്‍ സെന്ററിലാണ് താമസിക്കുന്നത്. നിര്‍മ്മാണം പൂര്‍ത്തിയായാല്‍ മാത്രമേ ഇവര്‍ക്ക് സ്വന്തം വീട്ടിലേക്ക് മടങ്ങാനാകൂ. റോഡ് നിര്‍മ്മാണം നടക്കുന്നതിനാല്‍ ഇപ്പോള്‍ വീട് പൊടിയാല്‍ മൂടിയിരിക്കുകയാണ്. ഇടയ്ക്കിടെ പ്രകമ്പനം കൊള്ളുകയും ചെയ്യുന്നു. അന്നത്തെ ധാര്‍ഷ്ട്യത്തിന് നഷ്ടപരിഹാരം സ്വീകരിക്കാതെ വിട്ടതില്‍ ഇപ്പോള്‍ ഹുവാങിന് ഖേദമുണ്ട്.

മോട്ടോര്‍വേ ഇതുവരെ ഗതാഗതത്തിനായി തുറന്നിട്ടില്ലെങ്കിലും, ഉപയോഗിക്കുമ്പോള്‍ തുടങ്ങുമ്പോള്‍ എങ്ങനെയായിരിക്കുമെന്ന് ഹുവാങ് ഭയപ്പെടുന്നു. ‘ടൈം മെഷീനിലൂടെ തിരിച്ചുപോകാന്‍ കഴിയുമായിരുന്നെങ്കില്‍ വാഗ്ദാനം ചെയ്ത പൊളിക്കല്‍ വ്യവസ്ഥകള്‍ അംഗീകരിക്കുമായിരുന്നു എന്നും ഹുവാങ് പറയുന്നു. സ്ഥലം ഒഴിയാന്‍ ഉടമകള്‍ തയ്യാറായില്ലെങ്കില്‍ വീടിന് ചുറ്റും നിര്‍മ്മിതി നടത്തുന്നതാണ് ചൈനയിലെ രീതി. അത്തരം വീടുകളെ ‘ഡിംഗ്ജിയസ്’ അല്ലെങ്കില്‍ ‘നെയില്‍ ഹൌസ്’ എന്ന് വിളിക്കുന്നു.

ഈ കെട്ടിടങ്ങള്‍ പലപ്പോഴും വ്യക്തികളും അധികാരികളും തമ്മിലുള്ള പോരാട്ടത്തിന്റെ പ്രതിനിധാനമായി കണക്കാക്കപ്പെടുന്നു, കൂടാതെ ചൈനയിലെ പാരമ്പര്യവും പുരോഗതിയും തമ്മിലുള്ള സംഘര്‍ഷവും അവ പ്രതിഫലിപ്പിക്കുന്നു. ‘നെയില്‍ ഹൗസുകളില്‍’ താമസിക്കുന്ന നിരവധി വീട്ടുടമസ്ഥര്‍ക്ക് അവരുടെ സ്വത്തുക്കള്‍ നശിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ട്.