ലോകത്തെ ഏറ്റവും ഗ്‌ളാമറസ് മുത്തശ്ശി എന്നാണ് 53 കാരി ജിന സ്റ്റുവര്‍ട്ട് അറിയപ്പെടുന്നത്. സാമൂഹ്യമാധ്യമങ്ങളില്‍ അനേകം ആരാധകര്‍ അവരുടെ ശരീര സൗന്ദര്യ ട്രിക്‌സുകള്‍ക്ക് ആരാധകരായി ഉണ്ട്. അടുത്തിടെ 53 ാം ജന്മദിനത്തില്‍ തന്റെ ചര്‍മ്മം ചുളിവ് വരാതെ സംരക്ഷിക്കുന്നതിനെക്കുറിച്ച് അവര്‍ വാചാലയായി.
ഓസ്ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ നിന്നുള്ളയാളാണ് ജിന സ്റ്റുവര്‍ട്ട് അടുത്തിടെ പ്ലേബോയ്ക്കായി ഗ്‌ളാമറസ് സ്റ്റില്ലിനായി പോസ് ചെയ്തിട്ടുണ്ട്. തിളങ്ങുന്ന ചര്‍മ്മത്തില്‍ അനേകംഫോട്ടോകളാണ് അവര്‍ ആരാധകര്‍ക്കായി സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നത്. നിങ്ങളുടെ 50-കളില്‍ കൗമാരക്കാരന്റെ ചര്‍മ്മം നേടാനുള്ള ഏറ്റവും നല്ല മാര്‍ഗം ജലാംശം നിലനിര്‍ത്തുക എന്നതാണെന്ന് ജിന വിശദീകരിച്ചു.
ഇതിനായി ഫില്‍ട്ടര്‍ ചെയ്ത വെള്ളം മാത്രം കുടിക്കുന്നു. ആന്റിഓക്സിഡന്റുകള്‍ക്കായി ഗ്രീന്‍ ടീ വല്ലപ്പോഴും ആസ്വദിക്കുന്നു. മോസ്ചുറൈസായി ഓര്‍ഗാനിക് വെളിച്ചെണ്ണയാണ് ഉപയോഗിക്കുന്നത്. 19 വയസ്സ് മുതല്‍ യുവത്വം നിലനിര്‍ത്താന്‍ ഇതെല്ലാം ചെയ്യുന്നുണ്ടെന്നും ഇവര്‍ പറയുന്നു.
രക്തചംക്രമണം വര്‍ധിപ്പിക്കാന്‍ താന്‍ താടിയെല്ല് പതിവായി മസാജ് ചെയ്യാറുണ്ടെന്നും, സൂര്യനില്‍ നിന്ന് സ്വയം പരിരക്ഷിക്കാന്‍ എസ്പിഎഫ് മേക്കപ്പ് ധരിക്കാറുണ്ടെന്നും, ചര്‍മ്മത്തെ വിഷാംശം ഇല്ലാതാക്കാന്‍ അവള്‍ പതിവായി ആവിക്കുളി നടത്താറുണ്ടെന്നും ജിന വെളിപ്പെടുത്തി. കൊളാജന്‍ കൂട്ടാനും ഫൈന്‍ ലൈനുകള്‍ കുറയ്ക്കുന്നതിനുമായി ആഴ്ചയില്‍ മൂന്ന് തവണ റെഡ് ലൈറ്റ് തെറാപ്പിക്കും വിധേയയാകുന്നു.