ഗോവിന്ദ് പത്മസൂര്യയും ഗോപിക അനിലും തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ വച്ച് വിവാഹിതരായി. പുലര്‍ച്ചെ ക്ഷേത്ര നടയില്‍ എത്തിയ താരങ്ങള്‍ പ്രദക്ഷിണം പൂര്‍ത്തിയാക്കിയശേഷമാണ് ഭഗവാന്റെ നടയ്ക്ക് മുന്‍പിലെത്തിയാണ് അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തില്‍ ജിപി ഗോപികയ്ക്ക് വരണമാല്യം ചാര്‍ത്തിയത്.
വിവാഹചിത്രങ്ങൾ സാമൂഹികമാധ്യമത്തിലൂടെ ജിപി പങ്കുവെച്ചിട്ടുണ്ട്. ശ്രീ വടക്കുംനാഥന്റെ സന്നിധിയിൽ എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങൾ കൊടുത്തിരിക്കുന്നത്.
ഗോപികയുടെയും ജിപിയുടെയും കുടുംബങ്ങള്‍ മാത്രമാണ് ചടങ്ങിനുണ്ടായിരുന്നത്. കേരള തനിമയുള്ള കസവുവസ്ത്രം ധരിച്ചാണ് വധൂ വരന്മാര്‍ ചടങ്ങിനെത്തിയത്. പരമ്പരാഗതശൈലിയിലുള്ള ആഭരണങ്ങളണിഞ്ഞാണ് ഗോപിക എത്തിയത്. തുളസിമാലകൾ അണിഞ്ഞുള്ള വധൂരന്മാരുടെ ചിത്രങ്ങളില്‍ ബന്ധുക്കളെയും കാണാം. വിവാഹത്തലേന്ന് ജിപിയുടെയും ഗോപികയുടെയും അയിനൂണ് ചടങ്ങും ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു.’
സാന്ത്വനം’ എന്ന ജനപ്രിയ പരമ്പരയിലെ നായികയായാണ് ഗോപികയെ പ്രേക്ഷകര്‍ക്ക് പരിചയം. അതിനും വളരെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബാലേട്ടന്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ മോഹന്‍ലാലിന്റേയും ദേവയാനിയുടെയും മകളായി ഗോപികയും അനുജത്തിയും അഭിനയിച്ചിരുന്നു.
https://www.facebook.com/photo/?fbid=926327535521012&set=pcb.926328635520902