ജോലി സംബന്ധമായ പല ബുദ്ധിമുട്ടുകളും ആളുകൾ തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ തന്റെ ഉയർന്ന ശമ്പളമുള്ള ജോലിയിൽ നിന്ന് തന്നെ പിരിച്ചുവിട്ടതിന്റെ അനുഭവം റെഡ്‌ഡിറ്റിലൂടെ പങ്കുവെച്ചിരിക്കുകയാണ് ഒരു യുവാവ്. ജോലി പോകാനുള്ള കാരണം തന്റെ അശ്രദ്ധയാണെന്നുള്ള കുറ്റസമ്മതം നടത്തിയാണ് യുവാവ് ഈ കാര്യം പങ്കുവെച്ചിരിക്കുന്നത്.
“ഞാനൊരു വിഡ്ഢിയായതിനാൽ ജോലിയിൽ നിന്ന് പുറത്താക്കപ്പെട്ടു” എന്ന് കുറിച്ചുകൊണ്ടാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ഇതോടൊപ്പം താൻ ആവർത്തിച്ച് വൈകി എഴുന്നേറ്റതും തുടർന്ന് മാനേജരോട് കള്ളം പറഞ്ഞതും തന്റെ സ്വപ്ന ജോലി നഷ്ടപ്പെടാന്‍ കാരണമായെന്നും യുവാവ് വ്യക്തമാക്കി.
രാത്രിയിൽ ഡൂംസ്ക്രോളിംഗ് നടത്തുന്ന ശീലമാണ് ഉയർന്ന ശമ്പളമുള്ള ജോലി നഷ്ടപ്പെടുന്നതിലേക്ക് തന്നെ എത്തിച്ചതെന്നും യുവാവ് പറയുന്നു. (ഡൂംസ്ക്രോളിംഗ് അല്ലെങ്കിൽ ഡൂംസർഫിംഗ് എന്നത് വെബിലും സോഷ്യൽ മീഡിയയിലും കൂടുതല്‍ നേരം വാർത്തകൾ, പ്രത്യേകിച്ച് നെഗറ്റീവ് വാർത്തകൾ, വായിക്കാൻ അമിതമായി സമയം ചെലവഴിക്കുന്ന പ്രവൃത്തിയാണ്)
ഒരു വർഷത്തോളം കഷ്ടപ്പെട്ടതിന് ശേഷമണാണ് മികച്ച റിമോട്ട് ജോലി ലഭിച്ചത്. രാത്രി മുഴുവന്‍ ടെക്‌സ്‌റ്റ് അയയ്‌ക്കുയും ഡൂംസ്ക്രോളിംഗ് ചെയ്യുകയുമായിരുന്നു പണി. പല ദിവസങ്ങളിലും ഞാൻ കുറച്ചുമാത്രമാണ് ഉറങ്ങിയിരുന്നത്. ഇത് ഇടയ്‌ക്കിടെ അമിതമായി ഉറങ്ങാൻ ഇടയാക്കി. ഒടുവിൽ ജോലി ചെയ്യാൻ കാലതാമസമെടുത്തതോടെ മാനേജർ ശ്രദ്ധിച്ചുതുടങ്ങി.
താമസം പരമാവധി 10-15 മിനിറ്റായിരുന്നെങ്കിലും ഞാന്‍ മാനേജരുടെ നോട്ടപ്പുള്ളിയായി. തുടർന്ന് മാനേജർ ഇക്കാര്യങ്ങൾ ചോദ്യം ചെയ്തപ്പോൾ സാങ്കേതിക പ്രശ്‌നങ്ങളുണ്ടെന്ന് പറഞ്ഞ് താൻ തടിതപ്പാന്‍ നോക്കി. കള്ളങ്ങള്‍ ആവര്‍ത്തിച്ച് പറയേണ്ടിവന്നപ്പോള്‍ അത് ആത്യന്തികമായി തന്റെ ജോലി നഷ്ടപ്പെടുത്തുന്ന ഒരു നുണയായിരുന്നു എന്നും യുവാവ് പറയുന്നു.
“എന്നെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു, ഞാൻ തീർത്തും പരാജിതനാണെന്ന് എനിക്ക് തോന്നുന്നു. ഞാൻ നിരാശനാണ്. വീണ്ടും പഴയ അവസ്ഥയായി. കോളേജ് കഴിഞ്ഞ്, എനിക്ക് രണ്ട് ജോലികൾ ഉണ്ടായിരുന്നു, അവ മൂന്ന് മാസമേ നീണ്ടുനിന്നുള്ളൂ. എഴന്റ ബയോഡാറ്റയിൽ അതൊരു പോരായ്മയാണ്. എങ്കിലും ഞാൻ വീണ്ടും ജോലിക്ക് അപേക്ഷിക്കും, പക്ഷെ സ്വപ്ന ജോലി നഷ്ടപ്പെട്ടതിൽ ഞാൻ വളരെ നിരാശനാണ്”. ഉപയോക്താവ് കുറിച്ചു.
തന്റെ തെറ്റ് അംഗീകരിക്കുന്നതിനു പുറമേ, തനിക്ക് താൽപ്പര്യമുള്ള വ്യവസായങ്ങൾ എയർലൈനുകളോ ഓട്ടോമോട്ടീവോ ആണെന്നും ഉപയോക്താവ് സമ്മതിച്ചു.
പോസ്റ്റ് വൈറലായതോടെ നിരവധി പേർ തങ്ങളുടെ അഭിപ്രായങ്ങളുമായി രംഗത്തെത്തി. ഉപയോക്താക്കളിൽ ഒരാൾ പറഞ്ഞു, “നമ്മളിൽ ചിലർക്ക് സമയാന്ധതയുണ്ട്.” മറ്റൊരു ഉപയോക്താവ് ഒരു ജോലിസ്ഥലത്തെ അനുഭവം പങ്കിട്ടു: “മിക്ക ദിവസങ്ങളിലും വൈകി വരുന്ന ഒരു സഹജോലിക്കാരിയെ എനിക്കറിയാമായിരുന്നു, ഞങ്ങളുടെ ബോസ്സ് അവളെ പെർഫോമൻസ് ഇമ്പ്രൂവ്മെന്റ് പ്ലാൻ നൽകി. ഇത് പ്രകാരം അവൾക്ക് ഒരു മാസം കൃത്യസമയത്ത് ഓഫീസിൽ പോകേണ്ടിവന്നു. ഇതിലും മോശമായ ശിക്ഷയെക്കുറിച്ച് എനിക്ക് ചിന്തിക്കാനാവില്ല” എന്നാണ്.