ഉദയ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻഫ്ലൂയിഷ് (Influish) എന്ന കമ്പനി ദീപാവലിയോട് അനുബന്ധിച്ച് വേറിട്ടൊരു തൊഴിലവസരം പ്രഖ്യാപിച്ചിരിക്കുകയാണ്. ദിവസം മുഴുവൻ ഇൻസ്റ്റാഗ്രാം റീൽസുകൾ കണ്ട്, അതിൽ തരംഗമാകുന്നതും വൈറലാകുന്നതുമായ വിഷയങ്ങളെക്കുറിച്ച് റിപ്പോർട്ട് ചെയ്യാൻ കഴിവുള്ള ഒരാളെയാണ് കമ്പനി തിരയുന്നത്. തൊഴിലിനെക്കുറിച്ചും അപേക്ഷിക്കേണ്ട വിധത്തെക്കുറിച്ചും വ്യക്തമാക്കിക്കൊണ്ട് കമ്പനി ജീവനക്കാർ സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ഇൻസ്റ്റാഗ്രാം ഉപയോഗിക്കുന്നത് ശരിക്കും ആസ്വദിക്കുന്നവർക്ക് കമ്പനി പണം നൽകാൻ തയ്യാറാണെന്ന് വീഡിയോയിൽ ജീവനക്കാരൻ പറയുന്നു. ദിവസം മുഴുവൻ ഇരുന്ന് റീൽസുകൾ സ്ക്രോൾ ചെയ്യാനും, Read More…
Tag: doomscrolling
കിടക്കയിൽ ഇനി ഫോണല്ല, തലയിണ സംസാരിക്കും! സോഷ്യൽ മീഡിയ അഡിക്ഷന് പരിഹാരം
ഉറങ്ങുന്നതിന് മുൻപ് മൊബൈൽ ഫോണിൽ നോക്കിയിരിക്കുന്നത് ഒഴിവാക്കാൻ ഗ്ലാസ്‌ഗോ സർവകലാശാലയിലെ ഗവേഷകർ ഒരു ‘സ്മാർട്ട് പില്ലോ’ (സ്മാർട്ട് തലയണ) വികസിപ്പിച്ചെടുത്തു. ഫോൺ മാറ്റിവെച്ച് സ്ക്രീനിലേക്ക് നോക്കാതെ തന്നെ ഇഷ്ടപ്പെട്ട പാട്ടുകളോ കഥകളോ കേട്ട് ഉറങ്ങാൻ സഹായിക്കുന്നതാണ് ഈ കണ്ടുപിടുത്തം. സാധാരണ തലയണയ്ക്കുള്ളിൽ സ്പീക്കറുകളും സെൻസറുകളും ഘടിപ്പിച്ചാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ഒരു പ്രത്യേക ആപ്പ് വഴി ഫോണുമായി ബന്ധിപ്പിച്ചിട്ടുള്ള ഈ തലയണയിൽ തൊടുകയോ അമർത്തുകയോ കെട്ടിപ്പിടിക്കുകയോ ചെയ്യുന്നതിലൂടെ ശബ്ദം നിയന്ത്രിക്കാനാകും. രാത്രി വൈകിയുള്ള മൊബൈൽ ഉപയോഗം ഉറക്കത്തെ തടസ്സപ്പെടുത്തുന്ന Read More…
‘ഞാനൊരു വിഡ്ഢിയായതുകൊണ്ട് എന്നെ പിരിച്ചുവിട്ടു’: ‘ഡൂംസ്ക്രോളിംഗ്’മൂലം ജോലി നഷ്ടപ്പെട്ട യുവാവിന്റെ കുറിപ്പ്
ജോലി സംബന്ധമായ പല ബുദ്ധിമുട്ടുകളും ആളുകൾ തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ തന്റെ ഉയർന്ന ശമ്പളമുള്ള ജോലിയിൽ നിന്ന് തന്നെ പിരിച്ചുവിട്ടതിന്റെ അനുഭവം റെഡ്‌ഡിറ്റിലൂടെ പങ്കുവെച്ചിരിക്കുകയാണ് ഒരു യുവാവ്. ജോലി പോകാനുള്ള കാരണം തന്റെ അശ്രദ്ധയാണെന്നുള്ള കുറ്റസമ്മതം നടത്തിയാണ് യുവാവ് ഈ കാര്യം പങ്കുവെച്ചിരിക്കുന്നത്. “ഞാനൊരു വിഡ്ഢിയായതിനാൽ ജോലിയിൽ നിന്ന് പുറത്താക്കപ്പെട്ടു” എന്ന് കുറിച്ചുകൊണ്ടാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ഇതോടൊപ്പം താൻ ആവർത്തിച്ച് വൈകി എഴുന്നേറ്റതും തുടർന്ന് മാനേജരോട് കള്ളം പറഞ്ഞതും തന്റെ സ്വപ്ന Read More…



