Oddly News

സിഗററ്റ് വലിച്ച് പുകവിടുന്ന ഗോറില്ല ; ചൈനയിലെ മൃഗശാലയിലെ ദൃശ്യം ഇന്റര്‍നെറ്റില്‍ വന്‍ ചര്‍ച്ചയാകുന്നു

ചൈനയിലെ ഗ്വാങ്സിയിലെ നാനിംഗ് മൃഗശാലയില്‍ സിഗററ്റ് വലിക്കുന്ന ഗോറില്ല നെറ്റിസണ്‍മാരെ അമ്പരപ്പിക്കുകയും ആശങ്ക ഉണര്‍ത്തുകയും ചെയ്യുന്നു. മൃഗശാലയുടെ ഒരു മൂലയില്‍ ഇരുന്നുകൊണ്ട് ആരോ വലിച്ച ശേഷം എറിഞ്ഞ കുറ്റിയെടുത്താണ് വലിക്കുന്നത്. സംഭവം ആരോ വീഡിയോയില്‍ പകര്‍ത്തി സാമൂഹ്യമാധ്യമങ്ങളില്‍ പങ്കു വെച്ചതോടെയാണ് ശ്രദ്ധ ആകര്‍ഷിച്ചത്.

അസാധാരണമായ കാഴ്ച കാഴ്ചക്കാരെ രസിപ്പിക്കുകയും അതേസമയം തന്നെ അമ്പരപ്പിക്കുകയും ആശങ്കപ്പെടുത്തുകയും ചെയ്തു. ഇത് ഓണ്‍ലൈനില്‍ വൈറലായതോടെ നെറ്റിസണ്‍മാരുടെ പ്രതികരണങ്ങള്‍ ഉയര്‍ന്നു. വൈറല്‍ വീഡിയോയെക്കുറിച്ച് അറിവ് കിട്ടിയത് മുതല്‍ ഇക്കാര്യം അന്വേഷിക്കുക യാണെന്നും സംഭവത്തോട് പ്രതികരിച്ച് നാനിംഗ് മൃഗശാല ജീവനക്കാര്‍ പറഞ്ഞു.

സന്ദര്‍ശകന്‍ ബോധപൂര്‍വം സിഗരറ്റ് കുറ്റി ചുറ്റുമതിലിലേക്ക് വലിച്ചെറിഞ്ഞതാണോയെന്ന് ജീവനക്കാര്‍ പരിശോധിച്ചുവരികയാണ്. സംഭവത്തെക്കുറിച്ചുള്ള കൂടുതല്‍ അപ്ഡേറ്റുകള്‍ ഉന്നത അധികാരികള്‍ സ്ഥിരീകരിക്കുമെന്നും അവര്‍ സൂചിപ്പിച്ചു. മൃഗശാലയ്ക്കുള്ളില്‍ ക്രമം നിലനിര്‍ത്തുന്നതിന് മാനേജ്‌മെന്റ് ശ്രമങ്ങള്‍ ശക്തിപ്പെടുത്തുമെന്നും മൃഗസംരക്ഷണത്തെക്കുറിച്ച് സന്ദര്‍ശകര്‍ക്ക് അവബോധം നല്‍കുമെന്നും മൃഗശാല പൊതുജനങ്ങള്‍ക്ക് ഉറപ്പുനല്‍കിയതായി റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.

കൂടാതെ, അതിഥികള്‍ അവരുടെ സന്ദര്‍ശന വേളയില്‍ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും അപകടസാധ്യതകള്‍ തടയുന്നതിന് മൃഗങ്ങള്‍ക്ക് ഭക്ഷണം കൊടുക്കുകയോ എറിയുകയോ ചെയ്യുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാനും ജീവനക്കാര്‍ അഭ്യര്‍ത്ഥിച്ചു. ട്രാവ്ലി എന്ന പേരിലുള്ള ഒരു ഇന്‍സ്റ്റാഗ്രാം പേജിലാണ് വീഡിയോ പോസ്റ്റ് ചെയ്തത്. ഗൊറില്ല സിഗരറ്റ് അസാമാന്യമായ വൈദഗ്ധ്യത്തോടെ കൈകാര്യം ചെയ്യുന്നതും ആഴത്തിലുള്ള പഫ് എടുക്കുന്നതും പുകവിട്ട ശേഷം, സിഗരറ്റ് കുറ്റി ശരിയായി കെടുത്തുന്നതും കാണാം.

Leave a Reply

Your email address will not be published. Required fields are marked *