സിബി മലയിലിന്റെ മോഹന്‍ലാല്‍ ചിത്രമായ ഫ്ലാഷില്‍ സ്വതന്ത്രസംഗീത സംവിധാനം നിര്‍വ്വഹിച്ചു കൊണ്ടായിരുന്നു ഗോപി സുന്ദര്‍ മലയാളത്തില്‍ സജീവമായത്. തുടര്‍ന്ന് അമല്‍ നീരദിന്റെ അന്‍വര്‍ എന്ന ചിത്രത്തിന് ശേഷം ഗോപി സുന്ദറിന് മലയാളത്തില്‍ തിരിഞ്ഞ് നോക്കേണ്ടി വന്നില്ല. മലയാളത്തിനൊപ്പം മറ്റ് ഭാഷകളിലും ഗോപി സുന്ദര്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ചു.
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഗോപി സുന്ദര്‍. തന്റെ വിശേഷങ്ങളൊക്കെ ഗോപി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഗോപി പങ്കുവെച്ച ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. ഗായിക അമൃതയുമായി പിരിഞ്ഞ ഗോപി സുന്ദര്‍ പുതിയ പ്രണയം കണ്ടെത്തിയെന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന അഭ്യൂഹം. മയോനി എന്ന പ്രിയ നായരാണ് ഇതെന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍. മയോനിക്കൊപ്പമുള്ള ഗോപി സുന്ദറിന്റെ സ്വിറ്റ്സര്‍ലാന്‍ഡ് ചിത്രങ്ങളും അടുത്തിടെ വലിയ രീതിയില്‍ ശ്രദ്ധ നേടിയിരുന്നു.
ഇപ്പോള്‍ ഗോപി സുന്ദറിനൊപ്പമുള്ള ഏതാനും ചിത്രങ്ങള്‍ ഷെയര്‍ ചെയ്തിരിക്കുകയാണ് മയോനി. ചിത്രത്തില്‍ മയോനിയെ കെട്ടിപ്പിടിച്ച് ഇരിയ്ക്കുന്ന ഗോപി സുന്ദറിനെയാണ് കാണാന്‍ സാധിയ്ക്കുന്നത്. ‘ഞാന്‍ സ്നേഹിക്കുന്ന ഒരാളുമൊത്തുള്ള സന്തോഷകരമായ നിമിഷങ്ങള്‍, എന്നെ സ്നേഹിക്കുകയും എങ്ങനെ ജീവിക്കണമെന്നു പഠിപ്പിക്കുകയും ചെയ്തു,’ – എന്നാണ് ചിത്രത്തോടൊപ്പം കുറിച്ചിരിയ്ക്കുന്നത്.
പതിനാലു വര്‍ഷത്തോളം ഗായിക അഭയ ഹിരണ്മയിക്കൊപ്പം ലിവിംഗ് റിലേഷന്‍ഷിപ്പില്‍ ആയിരുന്ന ഗോപി സുന്ദര്‍. പിന്നീട് ഈ ബന്ധം അവസാനിപ്പിച്ച് അമൃത സുരേഷുമായി ബന്ധം ആരംഭിച്ചു. 2022 മെയ് മാസത്തിലാണ് അമൃത സുരേഷുമായി റിലേഷനിലാണെന്ന കാര്യം ഗോപി സുന്ദര്‍ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. മയോനിയുമായുള്ള ബന്ധത്തെ കുറിച്ച് ഗോപി സുന്ദറോ മയോനിയോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.