Lifestyle

രത്‌നം ധരിച്ചാല്‍ നല്ലതും ചീത്തയുമായ അനുഭവങ്ങള്‍, എങ്ങനെയാണ് നവരത്‌നങ്ങള്‍ ധരിക്കേണ്ടത്?

മാണിക്യം, മുത്ത്, പവിഴം, മരതകം, പുഷ്യരാഗം, വജ്രം, ഇന്ദ്രനീലം, ഗോമേദകം, വൈഡൂര്യം എന്നിവയാണ് നവരത്‌നങ്ങള്‍. ഇവ പതിപ്പിച്ച ആഭരണങ്ങൾക്ക് ഹിന്ദു, ജൈന, ബുദ്ധ മതങ്ങളിൽ വിശ്വാസപരമായ പ്രാധാന്യമുണ്ട്. ജാതകദോഷ പരിഹാരത്തിനായിട്ടാണ് രത്‌നങ്ങള്‍ ധരിക്കാറുള്ളത്. രത്‌നം ധരിച്ചാല്‍ നല്ലതും ചീത്തയുമായ അനുഭവങ്ങള്‍ ഉണ്ടാകാറുണ്ട്.

ജാതകദോഷം ഒരു ജ്യോതിഷിയില്‍നിന്നും മനസ്സിലാക്കി അതിന് യോജിച്ച രത്‌നം ധരിച്ചാലേ ഫലപ്രാപ്തി സിദ്ധിക്കുകയുള്ളൂ. തന്നിഷ്ട പ്രകാരം ധരിക്കാവുന്ന ഒന്നല്ല, രത്‌നങ്ങള്‍. നവഗ്രഹങ്ങളെയാണ് നവരത്‌നങ്ങള്‍ പ്രതിനിധീകരിക്കുന്നത്.

നവരത്‌നം ധരിക്കാന്‍ ഓരോ രത്‌നത്തിനും ഓരോ കൈവിരലും നിശ്ചയിച്ചിട്ടുണ്ട്. മാണിക്യം മോതിരവിരലിലാണ് ധരിക്കേണ്ടത്. മുത്ത് മോതിരവിരലിലോ, ഇടതുകൈയിലെ ചെറുവിരലിലോ ധരിക്കാം. പവിഴം ഇടതു കൈയിലെ നടുവിരലിലാണ് അണിയേണ്ടത്. മരതകം മോതിരവിരലിലോ, വലതുകൈയിലെ ചെറുവിരലിലോ ധരിക്കാം.

പുഷ്യരാഗം വലതുകൈയിലെ ചൂണ്ടുവിരലിലാണ് ധരിക്കേണ്ടത്. വജ്രം മോതിരവിരലിലും ഇന്ദ്രനീലം വലതുകൈയിലെ നടുവിരലിലുമാണ് അണിയേണ്ടത്. ഗോമേദകം, വൈഡൂര്യം എന്നിവ വലതുകൈയിലെ നടുവിരലിലാണ് ധരിക്കേണ്ടത്.

നവരത്‌നങ്ങള്‍ വിലപിടിപ്പുളളവയാണ്. സാമ്പത്തിക പരാധീനതമൂലം എല്ലാവര്‍ക്കും അവ വാങ്ങിയണിയാന്‍ സാധിച്ചുവെന്ന് വരില്ല. ആയതുകൊണ്ട് ഇവയ്ക്കുപകരം ഇതേ ഫലപ്രാപ്തി നല്‍കുന്ന ഉപരത്‌നങ്ങളിന്ന് സുലഭമാണ്. മാണിക്യത്തിനുപകരം സൂര്യകാന്തവും മുത്തിന് പകരം ചന്ദ്രകാന്തവും ധരിക്കാവുന്നതാണ്.

പവിഴത്തിന് പകരം ചുവന്ന അഗേറ്റും, മരതകത്തിന് പകരം ജേഡ്, പെരിഡോട്ട് എന്നിവയും ധരിക്കാവുന്നതാണ്. പുഷ്യരാഗത്തിന് പകരം സ്വര്‍ണ്ണ ടോപാസ്സും, വജ്രത്തിന് പകരം സിര്‍ക്കണും ധരിക്കാവുന്നതാണ്.

ഇന്ദ്രനീലത്തിന് പകരം ഫിറോസാ, അമിതിസ്റ്റ് എന്നിവ ധരിക്കാവുന്നതാണ്. ഗോമേദകത്തിനു പകരം സ്‌കോച്ച് ടോപ്പാസും വൈഡൂര്യത്തിന് പകരം ക്വാര്‍ട്‌സ് ക്യാറ്റ്‌സ് ഐ എന്നിവ ധരിക്കാറുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *