Celebrity

റൊണാള്‍ഡോയില്ലാതെ മുപ്പതാം പിറന്നാള്‍ മാലിദ്വീപില്‍ അടിച്ചുപൊളിച്ച് ജോര്‍ജ്ജീന

ഒരാളുടെ ജീവിതത്തിലെ വലിയൊരു നാഴികക്കല്ലാണ് 30 വയസ്സ് തികയുന്നത്. ലോകത്തെ ഏറ്റവും ‘ഗ്‌ളാമറസ് വൈഫ്’ മാരില്‍ ഒരാളായ ക്രിസ്ത്യാനോ റൊണാള്‍ഡോയുടെ ഭാര്യ ജോര്‍ജ്ജീന റോഡ്രിഗ്രസ് തന്റെ മുപ്പതാം ജന്മദിനം ആഘോഷിക്കുന്ന തിരക്കിലാണ്. ജനുവരി 27 ന് 30 തികഞ്ഞ ജോര്‍ജ്ജീന മാലിദ്വീപിലാണ് തന്റെ ജന്മദിനം ആഘോഷിച്ചത്. മാലിദ്വീപില്‍ വിനോദസഞ്ചാരത്തിന് എത്തിയ മോഡല്‍ തന്റെ അനേകം ബിക്കിനി ചിത്രങ്ങളാണ് തന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പേജില്‍ പോസ്റ്റ് ചെയ്തത്. മോഡലും ബിസിനസുകാരിയുമൊക്കെയായ ജോര്‍ജ്ജീന ആഡംബരത്തോടെ ജന്മദിനം ആഘോഷിക്കാന്‍ സ്വകാര്യ ജെറ്റ് എടുത്താണ് മാലിദ്വീപില്‍ എത്തിയത്.

ജോര്‍ജ്ജീനയ്‌ക്കൊപ്പം റൊണാള്‍ഡോയുടെയും 5 വയസ്സുള്ള മകള്‍ അലാന മാര്‍ട്ടിനയും ഉണ്ട്. അതേസമയം ദീര്‍ഘകാല പങ്കാളിയായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ഭാര്യയ്‌ക്കൊപ്പം യാത്ര ചെയ്യാന്‍ കഴിഞ്ഞില്ല. എന്നാല്‍ താരം ഫെയ്സ്ടൈം വഴി പങ്കാളിക്ക് ആശംസ നേര്‍ന്നു. ക്രിസ്ത്യാനോ സമ്മാനിച്ചതെന്ന് കരുതുന്ന ഒരു റോസാപ്പൂ ബൊക്കയുടെയും വീഡിയോ കോളിന്റെയും ചിത്രവുമുണ്ട്. ജന്മദിനത്തില്‍ റൊണാള്‍ഡോ തന്നോട് ബന്ധപ്പെട്ടിരുന്നുവെന്ന് ജോര്‍ജിന ഇന്‍സ്റ്റാഗ്രാമില്‍ വെളിപ്പെടുത്തി.

സ്ഫടികം പോലെയുള്ള വെള്ളമണലുള്ള ബീച്ചില്‍ ബിക്കിനിയില്‍ ജോര്‍ജ്ജീന മിന്നിത്തിളങ്ങളുമ്പോള്‍ 2,300 മൈല്‍ അകലെ സൗദി അറേബ്യയില്‍ തിരക്കിലാണ് ക്രിസ്ത്യാനോ റൊണാള്‍ഡോ. അഞ്ച് തവണ ബാലണ്‍ ഡി ഓര്‍ ജേതാവ് റൊണാള്‍ഡോ മിഡില്‍ ഈസ്റ്റില്‍ തിരിച്ചെത്തിയ താരം അല്‍-നസറിന്റെ രണ്ടാം മത്സരത്തില്‍ കളിക്കാനൊരുങ്ങുകയാണ്. ഫെബ്രുവരി 1 ന് മെസ്സിയുമായുള്ള പുനഃസമാഗമത്തിനായി 38 കാരനായ റൊണാള്‍ഡോ ശാരീരികക്ഷമതയ്ക്ക് വേണ്ടി കഠിന പരിശ്രമത്തിലാണ്. ഇന്റര്‍മിയാമിയുമായുള്ള അല്‍ നസറിന്റെ മത്സരം നാളെ നടക്കും. താരത്തിന് പരിക്കേറ്റതിനാല്‍ ചൈനയില്‍ നടക്കേണ്ട അല്‍ നസറിന്റെ രണ്ടു മത്സരങ്ങള്‍ മാറ്റി വെച്ചിരുന്നു. എന്നാല്‍ മെസ്സിയുടെ ടീമിനെതിരേയുള്ള മത്സരത്തില്‍ ക്രിസ്ത്യാനോ ഇറങ്ങുന്നുണ്ട്.