Featured Lifestyle

പുരുഷന്മാരേ…..സൗന്ദര്യ സംരക്ഷണകാര്യത്തില്‍ പിന്നോക്കം പോകരുതേ……

സൗന്ദര്യ സംരക്ഷണകാര്യത്തില്‍ വളരെ പിന്നോക്കം നില്‍ക്കുന്നവരാണ് പുരുഷന്മാര്‍. സ്ത്രീകള്‍ കൃത്യമായി സൗന്ദര്യസംരക്ഷണത്തില്‍ മുന്‍കൈ എടുക്കുമ്പോള്‍ പുരുഷന്മാര്‍ തുടങ്ങി വെച്ചാല്‍ പോലും പകുതിക്ക് വെച്ച് പിന്മാറുന്നവരാണ്. എന്നാല്‍ പ്രായം മുന്നോട്ട് പോകുമ്പോഴാണ് ചര്‍മ്മത്തിന്റെ മാറ്റം പലരും ശ്രദ്ധിയ്ക്കുന്നത്. എന്നാല്‍ പുരുഷന്മാരും തങ്ങളുടെ ചര്‍മ്മ സംരക്ഷണത്തിന് പ്രാധാന്യം നല്‍കണം. സൂര്യപ്രകാശം, അഴുക്ക്, മലിനീകരണം എന്നിവ നിങ്ങളുടെ ചര്‍മ്മത്തെ പ്രതികൂലമായി ബാധിക്കാറുണ്ട്. സമീകൃതാഹാരം, നല്ല ഉറക്കം, വെള്ളം കുടിക്കുക എന്നിവ നല്ല ചര്‍മ്മത്തിന് അവശ്യം വേണ്ട കാര്യങ്ങളാണെന്നാണ് വിദഗ്ദര്‍ പറയാറുള്ളത്. ഇതോടൊപ്പം സൗന്ദര്യസംക്ഷണത്തിലും പുരുഷന്മാര്‍ മുന്‍കൈ എടുക്കേണ്ടതാണ്…..

  • പുരുഷന്മാരുടെ ചര്‍മത്തിനു കട്ടി കൂടുതലായതിനാല്‍ സെന്‍സിറ്റിവിറ്റി കുറവായിരിക്കും. റെറ്റിനോയിഡ്‌സ്, എഎച്ച്എ, ബിഎച്ച്എ എന്നിങ്ങനെ ചര്‍മ സംരക്ഷണത്തിനായുള്ള ഘടകങ്ങള്‍ ഇവരുടെ ചര്‍മത്തെ അലോസരപ്പെടുത്താതെ തന്നെ പരിപാലിക്കും.
  • രണ്ടു നേരവും മുഖം ഫെയ്‌സ്വാഷ് ഉപയോഗിച്ചു വൃത്തിയാക്കാന്‍ മറക്കരുത്. ചര്‍മസ്വഭാവത്തിന് ഇണങ്ങുന്ന മോയിസ്ചറൈസറും വേണം. അതുപോലെ പ്രധാനമാണു സണ്‍സ്‌ക്രീന്‍ ഉപയോഗം. എല്ലാ ദിവസവും എസ്പിഎഫ് 30+ ഉള്ള സണ്‍സ്‌ക്രീന്‍ പുരട്ടുക.
  • സ്ത്രീകളുടെ ചര്‍മം പോലെയല്ല പുരുഷന്മാരുടേത്. ചര്‍മത്തിന് എണ്ണമയം നല്‍കുന്ന സെബത്തിന്റെ ഉല്‍പാദനം പുരുഷന്മാരില്‍ കൂടുതലാണ്. പിഗ്മന്റേഷന്‍ വരാനുള്ള സാധ്യത പുരുഷന്മാര്‍ക്കാണു കൂടുതല്‍. വലിയ ചര്‍മസുഷിരങ്ങള്‍ പുരുഷന്മാര്‍ക്കാണ് കൂടുതല്‍ ഉണ്ടാകുക. സ്‌കിന്‍ ഇലാസ്റ്റിസിറ്റി സ്ത്രീകള്‍ക്കാണ് അധികം. അതുകൊണ്ടാണു പുരുഷന്മാര്‍ക്കു ചുളിവുകള്‍ കൂടുന്നത്.
  • സാലിസിലിക് ആസിഡ് അടങ്ങിയ ഉല്‍പന്നങ്ങള്‍ സെബം ഉല്‍പാദനം നിയന്ത്രിക്കും. രാത്രിയില്‍ റെറ്റിനോയിഡ് പുരട്ടുന്നതു ചര്‍മസുഷിരങ്ങളെ ചെറുതാക്കാനും ചുളിവുകള്‍ വരുന്നതു തടയാനും സഹായിക്കും.
  • സ്‌കിന്‍ കെയര്‍ റുട്ടീനിന്റെ ഭാഗമായി പല ഉല്‍പന്നങ്ങള്‍ ഒന്നിനു മീതെ ഒന്നായി ഉപയോഗിക്കുന്നതു നല്ലതല്ല. സെബം ഉല്‍പാദനം അധികമായതിനാല്‍ ഇത്തരം പ്രൊഡക്ട് ലെയറിങ് മുഖക്കുരു പോലുള്ള പ്രശ്‌നങ്ങളിലേക്കു നയിക്കും.

Leave a Reply

Your email address will not be published. Required fields are marked *