ഈജിപ്ഷ്യന്‍ മമ്മികള്‍ നിഗൂഡതകളുടെ കലവറകളായിട്ടാണ് കരുതപ്പെടുന്നത്. പ്രതേ്യകിച്ചും ടൂട്ടന്‍ഖാമുന്റെ ശവകുടീരങ്ങള്‍. എന്നാല്‍ മരണമടഞ്ഞതിന് ശേഷവും അനേകരെ കെണിയിലാക്കിയ ടൂട്ടന്‍ഖാമുന് വില്ലനില്‍ നിന്നും നായകനിലേക്കുള്ള പരിവേഷമുണ്ടാകുന്നു. അദ്ദേഹത്തിന്റെ പോളണ്ടില്‍ സൂക്ഷിക്കപ്പെട്ടിട്ടുള്ള ശവകുടീരത്തില്‍ നിന്നും കാന്‍സര്‍ ചികിത്സയ്ക്കുള്ള സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് ഗവേഷകര്‍.
നിരവധി ഗവേഷകരെയും ശാസ്ത്രജ്ഞരെയും കൊന്നൊടുക്കിയയാളാണ് ടൂട്ടന്‍ഖാമുന്‍. ഇപ്പോള്‍ പുതിയ ചികിത്സാരീതി വികസിപ്പിക്കുന്നതിനായി അദ്ദേഹത്തിന്റെ മമ്മിയില്‍ കണ്ടെത്തിയ ഒരു ഫംഗസ് പരീക്ഷണത്തിലാണ്. 1922-ല്‍ ഈജിപ്‌തോളജിസ്റ്റ് ഹോവാര്‍ഡ് കാര്‍ട്ടറുടെ നേതൃത്വത്തിലുള്ള ഗവേഷകര്‍ തുത്തന്‍ഖാമുന്‍ രാജാവിന്റെ ശവകുടീരം കണ്ടെത്തിയതുമുതല്‍ പുരാവസ്തു ഗവേഷകര്‍ക്കിടയില്‍ ഇത് ഒരു പ്രധാന ആവേശകരമായ വിഷയമാണ്. എന്നാല്‍ ഈ ഗവേഷകരില്‍ ചിലര്‍ മരണമടഞ്ഞതോടെ ഇത് മമ്മിയുടെ ശാപത്തെക്കുറിച്ചുള്ള കിംവദന്തികള്‍ക്ക് കാരണമായി. എന്താണ് സംഭവിച്ചതെന്ന് ആര്‍ക്കും മനസ്സിലായില്ല.
പിന്നീട്, 1970-കളില്‍, കാസിമിര്‍ നാലാമന്റെ ശവകുടീരം പോളണ്ടില്‍ കണ്ടെത്തി. അതിശയകരമെന്നു പറയട്ടെ, അതില്‍ പ്രവേശിച്ച ശേഷം 10 ശാസ്ത്രജ്ഞര്‍ മരിച്ചു. ഇവരുടെ മരണകാരണം ആസ്പര്‍ജില്ലസ് ഫ്‌ലേവസ്, ഒരു വിഷ ഫംഗസ് ബീജമാണെന്ന് കണ്ടെത്തി. ശ്വാസകോശ അണുബാധയ്ക്ക് കാരണമാകുന്ന ഫംഗസ് ശവകുടീരത്തില്‍ ഉണ്ടായിരുന്നു എന്നതിന് തെളിവുകള്‍ അന്വേഷകര്‍ കണ്ടെത്തി. രാജാവ് തുത്തന്‍ഖാമുന്റെ ശവകുടീരത്തില്‍ പ്രവേശിച്ച ഖനനക്കാരെയും അതേ ഫംഗസ് കൊന്നിരിക്കാമെന്ന തീയറിയിലാണ് ഇത് എത്തിച്ചത്.
എന്നാല്‍ ഇപ്പോള്‍, ഈ ഫംഗസിനെക്കുറിച്ചുള്ള മറ്റൊരു രഹസ്യം ശാസ്ത്രജ്ഞര്‍ കണ്ടെത്തി. നേച്ചര്‍ കെമിക്കല്‍ ബയോളജിയില്‍ പ്രസിദ്ധീകരിച്ച ഒരു സമീപകാല പഠനമനുസരിച്ച്, എ. ഫ്‌ലേവസ് എന്ന ഫംഗസില്‍ നിന്നുള്ള ചില ഒറ്റപ്പെട്ട സംയുക്തങ്ങള്‍ രക്താര്‍ബുദ കോശങ്ങളെ നശിപ്പിക്കാന്‍ ഉപയോഗിക്കാം. റൈബോസോമലി സിന്തസൈസ്ഡ്, പോസ്റ്റ്-ട്രാന്‍സ്ലേഷണലി മോഡിഫൈഡ് പെപ്‌റ്റൈഡുകള്‍ എന്ന് വിളിക്കപ്പെടുന്ന ഈ സംയുക്തങ്ങള്‍ പുതിയ കാന്‍സര്‍ ചികിത്സകള്‍ വികസിപ്പിക്കാന്‍ സഹായിക്കുമെന്നാണ് കണ്ടെത്തല്‍.
തന്മാത്രകള്‍ പരസ്പരം ബന്ധിപ്പിക്കുന്ന വളയങ്ങളുടെ ഒരു സവിശേഷ ഘടന രൂപപ്പെടുത്തിയെന്നാണ്, അവ കണ്ടെത്തിയ ഫംഗസിന്റെ പേരിലാണ് ഇവയെ ‘ആസ്‌പെരിജിമൈസിന്‍സ്’ എന്ന് വിളിച്ചത്. ഈ സവിശേഷ ഘടന കോശവിഭജന പ്രക്രിയയെ തടസ്സപ്പെടുത്തുമെന്ന് അവര്‍ കരുതുന്നു. അംഗീകൃത രക്താര്‍ബുദ ചികിത്സയില്‍ പെടുന്ന മരുന്നുകളായ സൈറ്ററാബിന്‍, ഡൗണോറൂ ബിസിന്‍ എന്നിവയെപ്പോലെ തന്നെ സംയുക്തങ്ങളും പ്രവര്‍ത്തിക്കുമെന്നാണ് കണ്ടെത്തല്‍. ഇത് ‘കാന്‍സര്‍ കോശങ്ങള്‍ അനിയന്ത്രിതമായി വിഭജിക്കുന്ന കോശ വിഭജനത്തിന് അത്യാവശ്യമായ മൈക്രോട്യൂബ്യൂളുകളുടെ രൂപീകരണത്തെ തടയു മെന്നാണ് വിലയിരുത്തല്‍.




