Celebrity

ഇറ്റാലിയന്‍ വിഭവങ്ങള്‍ മുതല്‍ റോമിലെ സ്വീറ്റ് ജെലാറ്റോ വരെ; ആഡംബര കല്യാണത്തിന്റെ ഭക്ഷണവിഭവങ്ങള്‍

രാജ്യം വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിവാഹമാണ് മുകേഷ് അംബാനിയുടെ ഇളയ മകനായ അനന്ദ് അംബാനിയുടെയും രാധിക മര്‍ച്ചന്റിന്റെയും വിവാഹം. ആഘോഷം നടക്കുന്നത് ഇറ്റലിയിലെ ആഡംബര കപ്പലിലാണ്.ഈ വര്‍ഷം ജൂലൈ 12 നാണ് വിവാഹം. ജിയോ വേള്‍ഡ് കൺവെന്‍ഷന്‍ സെന്ററില്‍ മൂന്ന് ദിവസങ്ങളിലായിയാണ് ആഘോഷങ്ങള്‍ നടക്കുന്നത്.

ഏകദേശം 800 അതിഥികളാണ് കപ്പലില്‍യാത്ര ചെയ്യുക. ഈ അതിഥികളില്‍ ഷാരൂഖ് ഖാനും, അലിയ ഭട്ട്, റണ്‍വീര്‍ സിങ്, റണ്‍ബീര്‍ കപൂര്‍ എന്നിവരും ഉള്‍പ്പെടുന്നു.അതിഥികളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി 600 ഹോസ്പിറ്റാലിറ്റി സ്റ്റാഫുകളെയാണ് ഒരുക്കിയിരിക്കുന്നത്.

ഇറ്റാലിയന്‍, ഫ്രഞ്ച്, തായ്, മെക്സിക്കന്‍, ജാപ്പനീസ്, നോര്‍ത്ത് ഇന്ത്യന്‍, ഗുജറാത്തി വിഭവങ്ങള്‍ ഉള്‍പ്പെടെയുള്ള ഭക്ഷണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ആദ്യദിനത്തില്‍ ‘ഓണ്‍ ബോര്‍ഡ് പലേരെംക്’ എന്ന പേരിലുള്ള ഉച്ചഭക്ഷണമായിരുന്നു സജ്ജീകരിച്ചിരുന്നത്. രണ്ടാം ദിനത്തിലാവട്ടെ ‘ഓണ്‍ ബോര്‍ഡ് അറ്റ് സീ’ യില്‍ ഷാംപെയ്ന്‍ ആണ് പ്രധാനം.രണ്ടാമത്തെ ദിവസം ‘റോമന്‍ ഹോളിഡേ’ ആയിരുന്നു തീം. റോമിലെ പ്രശസ്തമായ ആര്‍ട്ടിചോക്‌സ്, പിസ്സ അല്‍ ടാഗ്ലിയോ, സ്വീറ്റ് ജെലാറ്റോ മുതലായ വിഭവങ്ങളാണ് മുപ്പതാം തീയതിയുടെ പ്രത്യേകത.