Crime

ക്ഷേത്ര പരിസരത്ത് പശുവിന്റെ തലവെട്ടിയിട്ടു ; മധ്യപ്രദേശിലെ ജോറ ടൗണില്‍ സംഘര്‍ഷം

ക്ഷേത്രപരിസരത്ത് പശുവിന്റെ ശരീരഭാഗങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് മതപരമായ സംഘര്‍ഷം. മധ്യപ്രദേശിലെ ജോറ ടൗണിലെ രത്ലം ജില്ലയിലെ ജോറ ടൗണില്‍ സ്ഥിതി ചെയ്യുന്ന ജഗന്നാഥ മഹാദേവ ക്ഷേത്രത്തിലാണ് പശുവിന്റെ ശരീരഭാഗം കണ്ടെത്തിയത്. സംഭവത്തില്‍ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികള്‍ക്കെതിരേ ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുത്തു.

സല്‍മാന്‍ മേവതി (24), ഷാക്കിര്‍ ഖുറേഷി (19), നോഷാദ് ഖുറേഷി (40), ഷാരൂഖ് സത്താര്‍ (25) എന്നിവരെയാണ് ദേശീയ സുരക്ഷാ നിയമം ചുമത്തി അറസ്റ്റ് ചെയ്തിരിക്കുന്നത്. പൂജാരി രാവിലെ ക്ഷേത്രത്തിലെത്തിയപ്പോള്‍ ക്ഷേത്ര പരിസരത്ത് പശുക്കിടാവിന്റെ ചോരയൊലിക്കുന്ന തല കണ്ടത്തുകയായിരുന്നു. തുടര്‍ന്ന് ഇദ്ദേഹം ഉടന്‍ പോലീസിനെയും നാട്ടുകാരെയും വിവരമറിയിച്ചു.

സംഭവത്തെ തുടര്‍ന്ന് ജോറ ടൗണിലെ തെരുവുകളില്‍ നേരത്തെ വന്‍ പ്രതിഷേധം ഉയര്‍ന്നതോടെ സുരക്ഷാ ക്രമീകരണം ശക്തമാക്കിയെന്നത് ശ്രദ്ധേയമാണ്. നൂറുകണക്കിന് പ്രതിഷേധക്കാര്‍ തെരുവിലിറങ്ങി, സംഭവത്തില്‍ ഉള്‍പ്പെട്ട പ്രതികള്‍ക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് ജാവോറ ബന്ദിന് ആഹ്വാനം ചെയ്തു. പ്രതിഷേധം അക്രമാസക്തമായതോടെ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസിന് ലാത്തിച്ചാര്‍ജ് നടത്തേണ്ടിവന്നു. കൂടുതല്‍ സംഘര്‍ഷം ഉണ്ടാകാതിരിക്കാന്‍ വന്‍ പോലീസ് സന്നാഹവും സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്.