Oddly News

ആദ്യം കിട്ടിയ ജോലിയുടെ ഓഫര്‍ലെറ്റര്‍ പങ്കുവെച്ച് ഐഎഎസുകാരന്‍ ; ടിസിഎസില്‍ അന്ന് ശമ്പളം 1300 രൂപ

മുന്‍ ഐഎഎസുകാരന്‍ ഓണ്‍ലൈനില്‍ പങ്കിട്ട തനിക്ക് ആദ്യമായി കിട്ടിയ ജോലിയുടെ ഓഫര്‍ലെറ്റര്‍ വൈറലാകുന്നു. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസില്‍ 1,300 രൂപ പ്രതിമാസ വേതനം വാഗ്ദാനം ചെയ്തു-നാലു പതിറ്റാണ്ട് മുമ്പ് രാജസ്ഥാന്റെ 1989 ബാച്ചില്‍ നിന്നുള്ള ഉദ്യോഗസ്ഥന്‍ ഇട്ട പോസ്റ്റാണ് വൈറലായത്. എക്സിലെ ഒരു പോസ്റ്റില്‍, ഇന്ത്യാ ഗവണ്‍മെന്റിന്റെ മുന്‍ സെക്രട്ടറിയായിരുന്ന രോഹിത് കുമാര്‍ സിംഗ്, ടിസിഎസിന്റെ മുംബൈ ഓഫീസില്‍ ട്രെയിനിയായി തന്റെ കരിയര്‍ ആരംഭിച്ചതായിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

”40 വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഐഐടി ബിഎച്ച്യുവിലെ കാമ്പസ് റിക്രൂട്ട്മെന്റിലൂടെ എനിക്ക് ടിസിഎസ് മുംബൈയില്‍ എന്റെ ആദ്യത്തെ ജോലി ലഭിച്ചു,” അദ്ദേഹം എഴുതി. തന്റെ പ്രാരംഭ ശമ്പളം 1,300 രൂപയായിരുന്നുവെന്നും നരിമാന്‍ പോയിന്റിലെ എയര്‍ ഇന്ത്യ ബില്‍ഡിംഗിന്റെ 11-ാം നിലയില്‍ നിന്നുള്ള കാഴ്ച ‘രാജകീയം’ ആണെന്നും അദ്ദേഹം എഴുതി. പോസ്റ്റ് പെട്ടെന്ന് തന്നെ ശ്രദ്ധയാകര്‍ഷിച്ചു.

ഒരു ഉപയോക്താവ് ചോദിച്ചു, ‘ഐഎഎസിലെ പ്രൊബേഷണറായി നിങ്ങളുടെ പ്രാരംഭ ശമ്പളം എത്രയായിരുന്നു?’ സിംഗ് ഉടന്‍ മറുപടി പറഞ്ഞു, ‘2200’. സിംഗ് നിലവില്‍ ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ അംഗമാണ്. കമ്മീഷന്റെ വെബ്സൈറ്റ് അനുസരിച്ച്, ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിലെ (BHU) ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ (ഐഐടി) നിന്ന് ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് ബിരുദം നേടി.

ടിസിഎസില്‍ ചേര്‍ന്ന ശേഷം, ന്യൂയോര്‍ക്കിലെ ക്ലാര്‍ക്സണ്‍ യൂണിവേഴ്സിറ്റിയില്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗില്‍ ബിരുദാനന്തര ബിരുദം നേടുന്നതിനായി സിംഗ് അമേരിക്കയിലേക്ക് താമസം മാറ്റി. പിന്നീട് യുപിഎസ്സി സിവില്‍ സര്‍വീസ് പരീക്ഷ പാസായി ഐഎഎസിനു ചേര്‍ന്നു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി, അദ്ദേഹം തന്റെ കരിയറില്‍ നിരവധി സുപ്രധാന പദവികള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *