Celebrity

പരാജയചിത്രങ്ങളുടെ ഘോഷയാത്ര ; എന്നാല്‍ ഒറ്റരാത്രികൊണ്ട് ഈ നടി നാഷണല്‍ ക്രഷ് ആയി മാറി

വര്‍ഷങ്ങളായി ബോളിവുഡില്‍, നിരവധി പുതുമുഖങ്ങള്‍ അരങ്ങേറ്റം കുറിയ്ക്കാറുണ്ട്. എന്നാല്‍ പ്രേക്ഷകരില്‍ ശാശ്വതമായ സ്വാധീനം ചെലുത്താന്‍ കുറച്ച് പേര്‍ക്ക് മാത്രമേ സാധിച്ചിട്ടുള്ളൂ. എന്നിരുന്നാലും, ഭാഗ്യവും കഠിനാധ്വാനവും കൊണ്ട് ബോളിവുഡിലെ ഒരു പുതുമുഖത്തിന് അവര്‍ക്ക് ഒരിക്കലും സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത ഉയരത്തിലേക്ക് എത്താന്‍ സാധിയ്ക്കും. തൃപ്തി ദിമ്രിയുടെ കാര്യത്തില്‍ ഇത് സത്യമാണെന്ന് തന്നെ പറയേണ്ടി വരും.

2017-ലെ മോം എന്ന ചിത്രത്തിലൂടെയാണ് അവര്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. കരിയറിലെ ആദ്യ നാളുകളില്‍ ചെറിയ ചെറിയ വേഷമായിരുന്നു തൃപ്തിയ്ക്ക് ലഭിച്ചിരുന്നു. 2017-ല്‍ പുറത്തിറങ്ങിയ ശ്രീദേവിയുടെ ഹിറ്റ് ചിത്രമായ മോം എന്ന ചിത്രത്തില്‍ ഒരു വേഷം തൃപ്തി ചെയ്തിരുന്നു. അടുത്ത ചിത്രമായ ലൈലാ മജ്നുവില്‍ അവിനാഷ് തിവാരിയ്‌ക്കൊപ്പം തൃപ്തി പ്രധാന വേഷത്തില്‍ അഭിനയിച്ചു. എന്നാല്‍ ലൈല മജ്നുവിന് ശേഷം, ബുള്‍ബുള്‍, ഖാല എന്നിവയുള്‍പ്പെടെയുള്ള തൃപ്തിയുടെ സിനിമകള്‍ക്ക് ശ്രദ്ധ പിടിച്ചുപറ്റാന്‍ കഴിഞ്ഞില്ല. കൗതുകകരമായ കഥാസന്ദര്‍ഭങ്ങള്‍ ഉണ്ടായിരുന്നിട്ടും വിജയിക്കാന്‍ സാധിച്ചില്ല.

എന്നാല്‍ 2023ല്‍, സന്ദീപ് റെഡ്ഡി വംഗയുടെ ആക്ഷന്‍-ത്രില്ലര്‍ ചിത്രം ആനിമല്‍ തൃപ്തിയുടെ കരിയറിനെ മാറ്റി മാറിയ്ക്കുകയായിരുന്നു. ചിത്രം പുറത്തിറങ്ങി ഒറ്റ രാത്രി കൊണ്ട് നാഷണല്‍ സെന്‍സേഷനായി താരം മാറുകയും ചെയ്തു. ചിത്രത്തില്‍ രണ്‍ബീര്‍ കപൂറിനൊപ്പമുള്ള പ്രധാന രംഗങ്ങളുണ്ടായിരുന്ന തൃപ്തി പ്രേക്ഷകരുടെ ഹൃദയം കവര്‍ന്നു. തനിക്ക് കൂടുതല്‍ സ്‌ക്രീന്‍ സമയം ഇല്ലെങ്കിലും, താന്‍ സ്‌ക്രീനില്‍ വരുമ്പോഴെല്ലാം ആരാധകര്‍ക്ക് തന്നില്‍ നിന്ന് കണ്ണെടുക്കാന്‍ കഴിയാത്ത വിധത്തിലുള്ള പ്രകടനമായിരുന്നു താരത്തിന്റേത്.

ആനിമലിന് ശേഷം, വിക്കി കൗശലിന്റെ ബാഡ് ന്യൂസില്‍ പ്രധാന വേഷം ചെയ്തതോടെ തൃപ്തിയുടെ കരിയര്‍ ഉന്നതിയിലായി എന്ന് തന്നെ പറയാം. ഭൂല്‍ ഭുലയ്യ 3, ധടക് 2 എന്നിവയുള്‍പ്പെടെ നിരവധി പ്രോജക്ടുകളുടെ ഭാഗമാണ് താരമിപ്പോള്‍. തൃപ്തിയുടെ ഗംഭീര പ്രകടനം വീണ്ടും വലിയ സ്‌ക്രീനില്‍ കാണാന്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *