കാലുകളിലും കൈകളിലുമുള്ള നഖങ്ങളെ ബാധിക്കുന്ന അവസ്ഥയാണ് കുഴിനഖം. കൃത്യമായി ശുചിത്വമില്ലായ്മ പോലും കുഴിനഖത്തിന് കാരണമാകാറുണ്ട്. നനവ് അധികമാകുമ്പോഴോ, ഡിറ്റര്‍ജന്റ്, വളം, മണ്ണ് തുടങ്ങിയവയുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുമ്പോഴോ ആണ് കുഴിനഖം ഉണ്ടാകുന്നത്. നഖത്തിനും ചര്‍മ്മത്തിനും ഇടയിലുള്ള ക്യൂട്ടിക്കിള്‍ എന്ന ഭാഗത്തിന് ക്ഷതം സംഭവിച്ച് അതുവഴി ബാക്ടീരിയ, ഫംഗസ് തുടങ്ങിയവ നഖത്തിന് ചുറ്റുമുള്ള ചര്‍മ്മത്തിലേക്ക് വരുന്നതാണ് കുഴിനഖം.
കാലിലെ നഖങ്ങള്‍ ശരിയായ രീതിയില്‍ സംരക്ഷിച്ചില്ലെങ്കിലും കുഴിനഖങ്ങള്‍ പ്രത്യക്ഷപ്പെടാം. നഖത്തിന്റെ കൂര്‍ത്തതോ നേര്‍ത്തതോ ആയ അഗ്രം വിരലിലെ ചര്‍മത്തിലേക്ക് ക്രമേണ താഴ്ന്നിറങ്ങും. നഖത്തിലെ നിറവ്യത്യാസം, അരികുകളില്‍ ഉണ്ടാകുന്ന വേദന എന്നിവ കുഴിനഖത്തിന്റെ പ്രാഥമിക ലക്ഷണങ്ങളാണ്. നഖത്തിന് ചുറ്റും ചുവപ്പും, തടിപ്പും, വീക്കവും വേദനയും ഉണ്ടാകും. കുഴിനഖത്തിന് വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില സംരക്ഷണ മാര്‍ഗങ്ങള്‍ ഉണ്ട്……
* നാരങ്ങാനീരും വൈറ്റ് വിനഗറും ചേര്‍ത്ത് നഖത്തില്‍ പുരട്ടിയാല്‍ നഖത്തിന്റെ മഞ്ഞ നിറം മാറിക്കിട്ടും.
* നഖങ്ങളുടെ ഇരുവശങ്ങളിലും അഴുക്ക് അടിയാന്‍ അനുവദിക്കാതെ ഒരേ നിരപ്പില്‍ വെട്ടി നിര്‍ത്തിയാല്‍ കുഴി നഖം തടയാം.
* തുളസിയില ഇട്ട് കാച്ചിയ എണ്ണകൊണ്ട് വിരലുകളും നഖങ്ങളും മസാജ് ചെയ്യുന്നത് കുഴിനഖം വരാതിരിക്കാന്‍ സഹായിക്കും.
* പച്ചമഞ്ഞളും വേപ്പെണ്ണയും ചേര്‍ത്തുള്ള മിശ്രിതം കുഴിനഖം മാറാന്‍ ഒരു പരിധിവരെ സഹായിക്കും.
* മാസത്തില്‍ ഒരു തവണയെങ്കിലും നഖങ്ങളില്‍ മൈലാഞ്ചി അണിയുന്നത് കുഴിനഖം വരാതെ സംരക്ഷിക്കും.
* ചെറുനാരങ്ങയുടെ അഗ്രം മുറിച്ച് വിരലുകള്‍ അതില്‍ ഇറക്കി വച്ചാല്‍ നഖത്തിന്റെ അതിയായ വേദന കുറയും.




