ചൈനയിലെ ബിസിനസ് സ്ഥാപനങ്ങള്‍ ജീവനക്കാരെക്കൊണ്ട് വിചിത്രമായ ആചാരങ്ങള്‍ ചെയ്യിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ചൈനീസ് സാമൂഹ്യമാധ്യമമായ വെയ്‌ബോയില്‍ പ്രത്യക്ഷപ്പെട്ട ചില വീഡിയോകള്‍ ഇക്കാര്യത്തില്‍ കമ്പനികള്‍ക്കെതിരേ ഇന്റര്‍നെറ്റില്‍ വന്‍ വിമര്‍ശനം വിളിച്ചുവരുത്തി യിരിക്കുകയാണ്. എല്ലാം തുടങ്ങിയത് മേധാവിയെ ജീവനക്കാര്‍ തറയില്‍ കിടന്നുകൊണ്ടു സ്വാഗതം ചെയ്യുന്നതിന്റെ ക്ലിപ്പില്‍ നിന്നുമായിരുന്നു.
ഒരാള്‍ പങ്കുവെച്ച ക്ലിപ്പില്‍ കമ്പനി മേധാവിയെ സ്വാഗതം ചെയ്യാന്‍ ജീവനക്കാര്‍ ഓഫീസ് തറയില്‍ കിടക്കുന്നതായി കാണിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഒരു നെറ്റിസണ്‍ പങ്കിട്ട ക്ലിപ്പില്‍, തെക്കന്‍ നഗരമായ ഗ്വാങ്ഷൂവിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലെ 20 ഓളം ജീവനക്കാര്‍ ഒരു ഇടനാഴിയില്‍ മുഖം കുനിച്ച് കിടക്കുകയും ഒരു പരിശോധനയ്ക്കിടെ തങ്ങളുടെ ബോസിനെ സ്വാഗതം ചെയ്യാന്‍ മുദ്രാവാക്യം വിളിക്കുകയും ചെയ്യുന്നതാണ് ദൃശ്യം. ”ക്വിമിംഗ് ബ്രാഞ്ച് ബോസ് ഹുവാങ്ങിനെ സ്വാഗതം ചെയ്യുന്നു! ജീവിതത്തിലായാലും മരണത്തിലായാലും, ഞങ്ങളുടെ ജോലി ദൗത്യം പരാജയപ്പെടുത്തില്ല.” ജീവനക്കാര്‍ മുകളിലേക്ക് നോക്കി ആവേശത്തോടെ വിളിക്കുന്നു.
അതേസമയം ഇങ്ങിനെയൊരു സംഭവം നടന്നിട്ടേയില്ലെന്നാണ് കമ്പനിയുടെ നിയമ പ്രതിനിധിയായ ലിയു പറഞ്ഞത്. വീഡിയോ കമ്പനിയില്‍ ശാശ്വതമായ പ്രതികൂല ഫലങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഉള്ളടക്കം എഡിറ്റ് ചെയ്തതോ കെട്ടിച്ചമച്ചതോ ആയിരിക്കാമെന്നുമാണ് ന്യായീകരണം. വീഡിയോ പ്രത്യക്ഷപ്പെട്ടതോടെ പ്രാദേശിക സര്‍ക്കാരും സംഭവം അന്വേഷിച്ചുതുടങ്ങി. സംഭവം വെയ്ബോയില്‍ 8 ദശലക്ഷം വ്യൂസ് നേടുകയും ചെയ്തു. ഇത്തരം നയങ്ങള്‍ ജീവനക്കാരുടെ അന്തസ്സിനെ ചവിട്ടിമെതിക്കുന്ന താണെന്ന വാദം ഉയര്‍ത്തിവിട്ടിട്ടുണ്ട്.
ഇതോടെ വിചിത്രമായ കമ്പനി നിയന്ത്രണങ്ങളുടെ റിപ്പോര്‍ട്ടുകള്‍ ചൈനയിലുടനീളം പ്രത്യക്ഷപ്പെട്ടു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍, ഗ്വാങ്ഷൂവിലെ ഒരു അജ്ഞാത ജീവനക്കാരന്‍ സോഷ്യല്‍ മീഡിയയില്‍ ‘കീപ്പ് ഫിറ്റ് പോളിസി’ വെളിപ്പെടുത്തി, തന്റെ കമ്പനി ജീവനക്കാര്‍ക്ക് പ്രതിമാസം 180,000 ചുവടുകള്‍ നടക്കണമെന്ന് ഇതില്‍ പറയുന്നു. ജീവനക്കാരുടെ ഫിറ്റ്‌നെസ് ലക്ഷ്യമിട്ട് ഒരു യുവാനില്‍ താഴെ പിഴ ചുമത്തി. അതേ സമയം ഒരു ദിവസം 2,500 ചുവടുകള്‍ മാത്രമേ കൈകാര്യം ചെയ്യാന്‍ കഴിയുന്നു ള്ളെന്നും പരാതിപ്പെട്ട ഒരു ജീവിനക്കാരിക്ക് ആ മാസത്തെ ശമ്പളത്തില്‍ നിന്ന് 100 യുവാന്‍ നഷ്ടമാകാന്‍ കാരണമായി.
2021 ഏപ്രിലില്‍, ഹെനാന്‍ പ്രവിശ്യയിലെ ഒരു പ്രോപ്പര്‍ട്ടി മാനേജുമെന്റ് കമ്പനി അതിന്റെ ജീവനക്കാര്‍ക്ക് കര്‍ശനമായ ഭാരവും ശരീര ആകൃതിയും വേണമെന്ന നിയമം കൊണ്ടുവന്നു. കമ്പനിയുടെ നിലവാരം പുലര്‍ത്താന്‍ 25 കിലോ ഭാരം കുറയ്‌ക്കേണ്ട സാഹചര്യമുണ്ടായ വാങ് എന്ന പുരുഷ ജീവനക്കാരന്‍ തന്റെ ഭാരം കാരണം, എന്റെ ശമ്പളത്തില്‍ ഓരോ മാസവും 500 യുവാന്‍ കുറയ്ക്കുന്നതായും രണ്ട് വര്‍ഷത്തിനിടെ തനിക്ക് 10,000 യുവാനിലധികം നഷ്ടപ്പെട്ടതായും പരാതി പറഞ്ഞു.
നാലു വര്‍ഷം മുമ്പ് തെക്കുപടിഞ്ഞാറന്‍ ചൈനയിലെ ചെങ്ഡുവിലുള്ള ഒരു ധനകാര്യ കമ്പനിയിലെ ഏഴ് ജീവനക്കാര്‍ക്ക് മോശം പ്രകടനത്തിന്റെ പേരില്‍ രണ്ട് ബാഗ് ”പച്ചമുളക്” തിന്നാനായിരുന്നു ശിക്ഷ കിട്ടിയത്. വളരെ എരിവുള്ള ലഘുഭക്ഷണം കഴിച്ച് വയറുവേദനയും ബോധക്ഷയവും അനുഭവപ്പെട്ട രണ്ട് സ്ത്രീകളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. വ്യക്തിപരമായ അവകാശങ്ങള്‍ ലംഘിക്കുന്ന യുക്തിരഹിത മായ ആചാരങ്ങളോ നിയന്ത്രണങ്ങളോ ഒരു കമ്പനിയും നടപ്പാക്കരുതെന്നാണ് ചൈനീസ് തൊഴില്‍ നിയമത്തില്‍ പറയുന്നത്.