Celebrity Featured

”ഒടുവില്‍ കാസ്പറും വിസ്‌കിയും എനിക്കൊപ്പം പോസ് ചെയ്തു” ; വൈറലായി മോഹന്‍ലാലിന്റെ പുതിയ ചിത്രം

മലയാളത്തിന്റെ സൂപ്പര്‍സ്റ്റാറാണ് മോഹന്‍ലാല്‍, വില്ലനായെത്തി മലയാളത്തിന്റെ സ്വന്തം നായകനായി മാറിയ അദ്ദേഹത്തെ ലോകത്തിലെ ചരിഞ്ഞ അദ്ഭുതമെന്നാണ് ആരാധകര്‍ വിളിയ്ക്കുന്നത്. ഇന്ന് കോടികളുടെ താരമൂല്യമാണ് മോഹന്‍ലാല്‍ എന്ന അതുല്യ നടനുള്ളത്. ജയിലര്‍ സിനിമയില്‍ മോഹന്‍ലാല്‍ തീര്‍ത്ത തരംഗം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല.

താരത്തിന്റെ മൃഗസ്‌നേഹം ആരാധകര്‍ക്കെല്ലാം അറിയാവുന്ന കാര്യം തന്നെയാണ്. വിവിധ ഇനത്തിലുള്ള നായകളും പൂച്ചകളുമൊക്കെ മോഹന്‍ലാലിന്റെ വീട്ടിലുണ്ട്. മോഹന്‍ലാലിന്റെ പൂച്ചയായ സിമ്പയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ മുന്‍പ് വൈറലായിരുന്നു. ഇപ്പോള്‍ തന്റെ നായകളോടൊപ്പമുള്ള ചിത്രമാണ് മോഹന്‍ലാല്‍ പങ്കുവെച്ചിരിയ്ക്കുന്നത്. തന്റെ വളര്‍ത്തു നായകളായ കാസ്പറിനും വിസ്‌കിയ്ക്കുമൊപ്പമുള്ള ചിത്രമാണ് ഇന്‍സ്റ്റാഗ്രാമില്‍ അദ്ദേഹം പങ്കുവെച്ചത്. ‘ഒടുവില്‍ കാസ്പറും വിസ്‌കിയും എനിക്കൊപ്പം പോസ് ചെയ്തു’, എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. തന്റെ നായകളോടൊപ്പം ചിരിയോടെ ഇരിയ്ക്കുന്ന ലാലേട്ടനെയാണ് കാണാന്‍ സാധിയ്ക്കുന്നത്. ചിത്രം വളരെ പെട്ടെന്ന് തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.

മോഹന്‍ലാല്‍ നിലവില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത് പാന്‍ ഇന്ത്യന്‍ ചിത്രം വൃഷഭയാണ്. നന്ദകിഷോര്‍ സംവിധാനം ചെയ്യുന്ന ചിത്രം തെലുങ്ക്- മലയാളം ദ്വിഭാഷാ ചിത്രമായാണ് പ്രധാനമായും ഒരുങ്ങുന്നത്. ജീത്തു ജോസഫിന്റെ നേര്, ലിജോ ജോസ് പെല്ലിശ്ശേരിയുടെ മലൈക്കോട്ടൈ വാലിബന്‍ എന്നീ ചിത്രങ്ങളാണ് മോഹന്‍ലാലിന്റെ റിലീസ് ചെയ്യാനുള്ള ചിത്രങ്ങള്‍.