ഹോളിവുഡ് ഹൊറര്‍ സിനിമകള്‍ക്ക് ഇന്ത്യയില്‍ അത്രയധികം ആരാധകരില്ലെന്നാണ് മുന്‍കാല ബോക്‌സോഫീസുകള്‍ കണക്കാക്കുന്നത്. എന്നാല്‍ ‘ഫൈനല്‍ ഡെസ്റ്റി നേഷന്‍: ബ്‌ളഡ്‌ലൈന്‍സ്’ കുതിക്കുകയാണ്്. ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന വരുമാനം നേടിയ രണ്ടാമത്തെ ഹോളിവുഡ് ഹൊറര്‍ ചിത്രമായി ഇത് മാറി. ഏകദേശം 65 കോടി രൂപ സിനിമ ഇതുവരെ സമ്പാദിച്ചു കഴിഞ്ഞു.
ഈ വാരാന്ത്യം മാത്രം ഏകദേശം 6.5 കോടി സമ്പാദിച്ച സിനിമ 2016 ലെ കോണ്‍ജറിംഗ് 2 വിന് ശേഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമായി മാറുകയാണ്. കണ്‍ജറിംഗ് യൂണിവേഴ്സില്‍ നിന്നുള്ള സിനിമകള്‍ക്ക് മാത്രമാണ് ഇന്ത്യയില്‍ ഇതുവരെ വലിയ സംഖ്യ ലഭിച്ചിട്ടുള്ളത്. എന്നാല്‍ ഫൈനല്‍ ഡെസ്റ്റിനേഷന്‍ ഫ്രാഞ്ചൈസികള്‍ക്ക് നല്ല ബ്രാന്‍ഡ് അംഗീകാരം ഉണ്ടായിരുന്നു.
സിനിമ റിലീസ് ചെയ്ത മൂന്നാം ദിവസം മുതല്‍ മിഷന്‍: ഇംപോസിബിള്‍ എന്നതില്‍ നിന്ന് ഫൈനല്‍ ഡെസ്റ്റിനേഷന് പുതിയ മത്സരം നേരിടേണ്ടി വന്നു. എന്നാല്‍ സിനിമ സ്‌റ്റെഡി യായി പോയ ശേഷം മികച്ച രീതിയില്‍ ട്രെന്‍ഡ് ചെയ്യുകയും ചെയ്തു. ചിത്രം 75 കോടി മാര്‍ക്ക് കടക്കാനുള്ള പാതയിലാണ്. ഇത് ഏകദേശം 100 കോടി കടക്കുമെന്നാണ് കരുതുന്നത്.
ഇന്ത്യയില്‍ 83.2 കോടി നേടിയിട്ടുള്ള കോണ്‍ജറിംഗ് :2 ആണ് ഹൊറര്‍വിഭാഗത്തില്‍ ഇതുവരെ കളക്ഷന്‍ റെക്കോഡുകള്‍ ഭേദിച്ച സിനിമ. ഫൈനല്‍ ഡെസ്റ്റിനേഷന്‍ സിനിമയെ സംബന്ധിച്ചിടത്തോളം, മറ്റ് പ്രമുഖ ഹോളിവുഡ് വിപണികളെ അപേക്ഷിച്ച്, യുണൈറ്റഡ് കിംഗ്ഡത്തിനും മെക്‌സിക്കോയ്ക്കും തൊട്ടുപിന്നില്‍ നില്‍ക്കുന്ന, ആഗോളതലത്തില്‍ മികച്ച വിപണികളില്‍ ഒന്നാണ് ഇന്ത്യ.