Healthy Food

ഉലുവ മുളപ്പിച്ച് കഴിച്ചുനോക്കു… അത്ര നിസാരക്കാരനല്ല, ആശ്ചര്യപ്പെടുത്തുന്ന ഗുണങ്ങള്‍

ആരോഗ്യസംരക്ഷണത്തിന് അത്ഭുതകരമായ ഗുണം ചെയ്യുന്ന ഒന്നാണ് ഉലുവ. പല രോഗങ്ങളെയും തടയാന്‍ ഉലുവ ബെസ്റ്റാണ്. പയര്‍ മുളപ്പിച്ച് കഴിക്കുന്നതുപോലെ ഉലുവയും മുളപ്പിച്ച് കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാനായി സഹായിക്കും. ഫൈബര്‍ ധാരളമായി അടങ്ങിയതും കാലറി വളരെ കുറഞ്ഞതുമായ ഇത് വിശപ്പ് കുറയ്ക്കാനും സഹായിക്കുന്നു. കൊഴുപ്പ് ഉരുക്കി കളയാനും സഹായകമായ ഉലുവ മുളപ്പിച്ച് കഴിക്കുന്നത് കൊണ്ട് രോഗപ്രതിരോധ ശേഷിയും വര്‍ധിപ്പിക്കുമത്രേ.

ഇതിന്റെ ഇലയ്ക്കും ഗുണങ്ങള്‍ ഏറെയാണ്. ഉലുവ ഇല ഉപയോഗിച്ചുള്ള ഭക്ഷണം കഴിക്കുന്നവര്‍ക്ക് വിശപ്പ് കുറച്ചാവും അനുഭവപ്പെടുക. നെഞ്ചെരിച്ചലിനെ തടയാനുമൊക്കെ സാധിക്കുന്നു. കൂടാതെ ദഹനത്തെയും സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു, മെറ്റബോളിസം വര്‍ധിപ്പിക്കുകയും ചെയ്യും. പ്രമേഹ രോഗികളുടെ ഡയറ്റില്‍ ഉലുവയ്ക് മുഖ്യമായ സ്ഥാനമാണ്. അതിനായി ഉലുവ മുളപ്പിച്ച് തന്നെ കഴിക്കണം.

എന്നാല്‍ ഉലുവയുടെ ഇലകള്‍ ഉപയോഗിക്കുമ്പോള്‍ അതിലെ കയ്പ്പ് അകറ്റേണ്ടതുണ്ട്. ഇലകള്‍ കുറച്ച് നേരം ഉപ്പുവെള്ളത്തില്‍ കുതിര്‍ക്കുക. 20-30
മിനിട്ടിനുശേഷം ഉപയോഗിക്കാം. ഉലുവയുടെ കയ്പ്പ് അകറ്റാനുള്ള മറ്റൊരു വഴി നാരാങ്ങ വെള്ളം ഉപയോഗിച്ച് ചീര കഴുകുന്നതാണ് .