Fitness

ചിത്രങ്ങള്‍ പങ്കിട്ട് വനിതാ ജിം ട്രെയിനര്‍, മസില്‍ ബോഡിയെന്ന് പരിഹാസം… തക്ക മറുപടി

സമൂഹമാധ്യമങ്ങളില്‍ ഡല്‍ഹിയിലെ വനിതാ ജിം ട്രെയിനര്‍ അഞ്ചല്‍ പങ്കുവച്ച ചിത്രങ്ങള്‍ക്ക് ട്രോളും പരിഹാസവും. അഞ്ചല്‍ എക്സില്‍ പങ്കിട്ട വീഡിയോയ്ക്കാണ് വിമര്‍ശനങ്ങള്‍. ചിത്രങ്ങള്‍ പങ്കിട്ടത് ജിമ്മില്‍ പ്രാക്ടീസ് ചെയ്യുന്ന ചെസ്റ്റ് എക്‌സര്‍സൈസിന്റെ ഭാഗമായിട്ടാണ്. മസ്കുലര്‍ ഫോട്ടോ? എന്ന ചോദ്യത്തോട് കൂടിയായിരുന്നു ആഞ്ചല്‍ ഫോട്ടോ പങ്കുവച്ചതെങ്കിലും പ്രോത്സാഹനത്തിനത്തിനു പകരം വിമര്‍ശനമാണ് മറുപടിയായി വരുന്നത്.

ഒരു പെണ്ണിന്റെ സര്‍വ്വഭംഗിയും നഷ്ടമായി എന്ന തരത്തിലുള്ള കമന്റുകളാണ് ഫോട്ടോയ്ക്ക് താഴെ നിറയുന്നത്. എന്നാല്‍ ഈ ഫോട്ടോയ്ക്ക് പിന്നാലെ എക്‌സില്‍ മറ്റൊരു ചിത്രം കൂടി ആഞ്ചല്‍ ഷെയര്‍ ചെയ്തു. പഴയ ചിത്രമാണ് ആദ്യം താന്‍ പങ്കിട്ടതെന്നും അന്ന് ആറ് കിലോ കൂടുതലായിരുന്നുവെന്നും അവര്‍ രണ്ടാമത്തെ പോസ്റ്റില്‍ വ്യക്തമാക്കി. അല്പം കൂടി വണ്ണമുള്ള ലുക്കാണ് തനിക്ക് ഇഷ്ടമെന്നും വിമര്‍ശനങ്ങള്‍ തന്നെ ആ ലുക്കിലേക്ക് തിരിച്ചെത്താന്‍ പ്രേരിപ്പിക്കുന്നുവെന്നും ജിം ട്രെയിനറുടെ പുതിയ പോസ്റ്റ്. വിമര്‍ശനങ്ങള്‍ തന്നെ അല്‍പം പോലും ബാധിച്ചട്ടില്ലെന്നും കൂടുതല്‍ കരുത്താണ് നല്കിയതെന്നും അഞ്ചല്‍ വ്യക്തമാക്കി.

ഒരു പെണ്ണിന്റെ മസ്‌കുലാര്‍ ബോഡി ആയിരത്തോളം പുരുഷന്‍മാരുടെ ഈഗോക്ക് കാരണമാകുമെന്ന് തനിക്ക് വിശ്വസിക്കാനാവില്ലെന്നും അഞ്ചല്‍ പറഞ്ഞു. നിരവധി വ്യക്തികളാണ് ഈ പോസ്റ്റ് ഇതിനോടകം തന്നെ കണ്ടത്. ജിം ട്രെയിനറുടെ രണ്ടാമത്തെ പോസ്റ്റ് കണ്ട് അഭിനന്ദിച്ചവരും നിരവധി. ആഞ്ചലിന്റെ കഠിനാധ്വാനത്തെയും അസാമാന്യ മനക്കട്ടിയെക്കുറിച്ചും കമന്റുകള്‍ നിരവധിയുണ്ട്.