Crime

ബലാത്സംഗകഥ മാതാപിതാക്കള്‍ അറിയരുത്; യുവതി സ്വകാര്യഭാഗത്ത് സര്‍ജിക്കല്‍ ബ്‌ളേഡും കല്ലും തിരുകിവച്ചു

ബലാത്സംഗക്കേസ് വീട്ടിലറിയുമെന്ന് ഭയന്ന് യുവതി സ്വകാര്യഭാഗങ്ങളില്‍ സര്‍ജിക്കല്‍ ബ്‌ളേഡും കല്ലുകളും തിരുകിക്കയറ്റി. വീട്ടില്‍ നിന്നും ഒളിച്ചോടിയ യുവതിയെ ഒരു ഓട്ടോഡ്രൈവറാണ് ബലാത്സംഗത്തിന് ഇരയാക്കിയത്. ഇയാളെ പിന്നീട് 20 കാരിയായ യുവതിയുടെ മൊഴിയില്‍ പോലീസ് അറസ്റ്റ് ചെയ്തു്. മാതാപിതാക്കള്‍ വഴക്കുപറയുമെന്ന് പേടിച്ചായിരുന്നു യുവതിയുടെ പ്രവര്‍ത്തി.

ബലാത്സംഗ കുറ്റത്തിന് ഓട്ടോ ഡ്രൈവറെ അറസ്റ്റ് ചെയ്തതിന് പിന്നാലെ കൂടുതല്‍ സങ്കീര്‍ണ്ണമായ വിവരണമാണ് അന്വേഷണത്തില്‍ യുവതിയില്‍ നിന്നും പോലീസിന് കിട്ടിയത്. മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയിലെ നലസോപാര സ്വദേശിനിയാണ് യുവതി. ഗൊറിഗാവിലെ രാം മന്ദിര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് അധികൃതരുമായി ബന്ധപ്പെട്ടപ്പോഴാണ് വിഷയം ശ്രദ്ധയില്‍പ്പെട്ടത്.

പരസ്പര വിരുദ്ധമായ മൊഴികളാണ് യുവതി നല്‍കുന്നതെന്നത് പോലീസിനെയും കുഴപ്പിക്കുന്നുണ്ട്. ട്രെയിനില്‍ മുംബൈയിലേക്ക് പോയെന്ന് പോലീസിനോട് ആദ്യം പറഞ്ഞ യുവതി അതിനുശേഷം ഒരു ഓട്ടോ ഡ്രൈവര്‍ തന്നെ ആക്രമിച്ചതായി ആരോപിച്ചു. കൂടുതല്‍ അന്വേഷിച്ച പോലീസ് യുവതി ഓട്ടോഡ്രൈവറിനൊപ്പം വിരാറിലെ അര്‍ണാല ബീച്ചില്‍ പോയിരുന്നതായി കണ്ടെത്തി. എന്നാല്‍ തിരിച്ചറിയല്‍ രേഖ ഇല്ലാത്തതിനാല്‍ ഗസ്റ്റ് ഹൗസില്‍ മുറിയെടുക്കാന്‍ കഴിഞ്ഞില്ല. ഇതോടെ രാത്രി ബീച്ചില്‍ കഴിയാന്‍ തീരുമാനിച്ചു.

അവിടെവച്ച് ഡ്രൈവര്‍ തന്നെ ബലാത്സംഗം ചെയ്യുകയും തുടര്‍ന്ന് ഓടി രക്ഷപ്പെടുക യുമായിരുന്നുവെന്നാണ് യുവതിയുടെ പരാതി. വീട്ടിലേക്ക് മടങ്ങുമ്പോള്‍ മാതാപിതാ ക്കളില്‍ നിന്നുള്ള ശിക്ഷ ഭയന്ന്, താന്‍ ഒരു സര്‍ജിക്കല്‍ ബ്ലേഡ് വാങ്ങി, അത് കല്ലുകള്‍ ക്കൊപ്പം തന്റെ സ്വകാര്യ ഭാഗങ്ങളില്‍ തിരുകിയതായി യുവതി പോലീസിനോട് പറഞ്ഞു.

റെയില്‍വേ സ്റ്റേഷനില്‍ എത്തിയെങ്കിലും കടുത്ത വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വൈദ്യസഹായം തേടുകയായിരുന്നു. ആശുപത്രിയില്‍, അടിയന്തര ശസ്ത്രക്രിയ യ്ക്കിടെ ഡോക്ടര്‍മാര്‍ ഈ വസ്തുക്കള്‍ നീക്കം ചെയ്തു. പിന്നീട് യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍ക്കെതിരെ ബലാത്സംഗത്തിന് കേസെടുത്തു.

ബോധം വീണ്ടെടുത്ത ശേഷം, പോലീസ് ഉദ്യോഗസ്ഥര്‍ യുവതിയുടെ മൊഴിയില്‍ വീണ്ടും പൊരുത്തക്കേടുകള്‍ ശ്രദ്ധയില്‍പ്പെട്ടു. തുടക്കം അവള്‍ അനാഥയാണെന്ന് അവകാശപ്പെട്ടു. പിന്നീട് അവളുടെ പിതാവ് മുന്നോട്ട് വന്നപ്പോള്‍ ഒരു പ്രസ്താവന വിരുദ്ധ മായി. 2023ല്‍ ഇതേ പെണ്‍കുട്ടി രണ്ട് പേര്‍ക്കെതിരെ ബലാത്സംഗ പരാതി നല്‍കിയിരു ന്നതായി പിതാവ് പോലീസിനെ അറിയിച്ചു. തീവ്രമായ തിരച്ചിലിന് ശേഷമാണ് വ്യാഴാഴ്ച രാത്രി രാജ് രത്തന്‍ എന്ന ഓട്ടോ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *