Celebrity

ദക്ഷിണേന്ത്യയില്‍ നിര്‍മ്മാതാക്കള്‍ ശരീരം പങ്കുവെയ്ക്കുന്ന കാര്യം നേരിട്ട് പറയില്ല, പലവഴിയില്‍ സൂചിപ്പിക്കും; സനാഫാത്തിമ

ന്യൂഡല്‍ഹി: ദക്ഷിണേന്ത്യയില്‍ നിര്‍മ്മാതാക്കള്‍ ശരീരം പങ്കുവെയ്ക്കുന്ന കാര്യം നേരിട്ട് പറയില്ല വ്യംഗ്യമായി സൂചിപ്പിക്കുമെന്ന് താന്‍ നേരിട്ട കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് നടി സനാ ഫാത്തിമാ ഷെയ്ഖിന്റെ വെളിപ്പെടുത്തല്‍. ഒരു കാസ്റ്റിംഗ് ഏജന്റിന്റെ കോളും ആവര്‍ത്തിച്ചുള്ള ‘പ്രകോപനപരമായ’ വാക്കുകള്‍ തനിക്ക് അസ്വസ്ഥതയുണ്ടാക്കിയതും നടി അടുത്തിടെ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.

”അവര്‍ കാര്യങ്ങള്‍ തുറന്ന് പറയില്ല. പക്ഷേ വിചിത്രമായ രീതിയില്‍ അവയെ സൂചിപ്പിക്കും. പരോക്ഷമായി പറഞ്ഞ് അവരുടെ ഉദ്ദേശ്യങ്ങള്‍ വ്യക്തമാക്കും. നിങ്ങള്‍ക്ക് ഇവിടെ ആളുകളെ രഹസ്യമായി കാണേണ്ടി വരും. അല്ലെങ്കില്‍ ഇത് ചെയ്യണം, അത് ചെയ്യണം എന്നെല്ലാമായിരിക്കും പറയുകയെന്നും നടി വ്യക്തമാക്കുന്നു. ഹൈദരാബാദില്‍ വെച്ച് ഒരു ദക്ഷിണേന്ത്യന്‍ സിനിമയില്‍ ഒരു വേഷം ലഭിക്കുമെന്ന് പ്രതീക്ഷിച്ച് എത്തിയപ്പോള്‍ ഒരു അസ്വസ്ഥമായ അനുഭവം നടി വിവരിച്ചു. ഹിന്ദി ചലച്ചിത്രരംഗത്തേക്ക് കടക്കുന്നതിന് മുമ്പ് ഈ ചിത്രം തനിക്ക് ഒരു ചവിട്ടുപടിയാകുമെന്ന് കരുതിയായിരുന്നു നടി ആ അവസരത്തിനായി ചെന്നത്. ഹൈദരാബാദില്‍ ഒരു നിര്‍മ്മാതാവിനെ കണ്ടുമുട്ടിയപ്പോള്‍ നിങ്ങള്‍ക്കറിയാമോ, ഇവിടെ നിങ്ങള്‍ക്ക് ആളുകളെ കാണേണ്ടി വരുമെന്ന് നിര്‍മ്മാതാക്കള്‍ വളരെ തുറന്ന് പറഞ്ഞെന്ന് നടി വ്യക്തമാക്കി.

ബോളിവുഡില്‍ സമാന അനുഭവം നേരിട്ട കാര്യവും നടി പറഞ്ഞു. ബോളിവുഡ് ബബിളിനോട് സംസാരിക്കുമ്പോള്‍, ഫാത്തിമ ഒരു കാസ്റ്റിംഗ് ഏജന്റ് ആവര്‍ത്തിച്ച് കോള്‍ ചെയ്തതും അസ്വസ്ഥത ഉണ്ടാക്കുന്ന വിധം പ്രകോപനപരമായ വാക്കുകള്‍ പറഞ്ഞെന്നും നടി വ്യക്തമാക്കി. ”അദ്ദേഹം എന്നോട് ചോദിച്ചു. എല്ലാം ചെയ്യാന്‍ നിങ്ങള്‍ തയ്യാറാകും, അല്ലേ? ഞാന്‍ കഠിനാധ്വാനം ചെയ്യുമെന്നും കഥാപാത്രത്തിന് ആവശ്യമുള്ളത് ചെയ്യുമെന്നും നടി അയാളോട് മറുപടി നല്‍കിയെന്നും പറഞ്ഞു, പക്ഷേ എന്നിട്ടും അയാള്‍ അത് പറഞ്ഞുകൊണ്ടിരുന്നു, അയാള്‍ക്ക് എത്രത്തോളം താഴാന്‍ കഴിയുമെന്ന് കാണാന്‍ ആഗ്രഹിച്ചതിനാല്‍ താന്‍ മൗനമായിരുന്നെന്നും നടി വ്യക്തമാക്കി.

റഫറന്‍സുകളുടെ പേരില്‍ അവരുടെ പ്രതിഫലം വെട്ടിക്കുറയ്ക്കാന്‍ ആവശ്യപ്പെട്ട കാസ്റ്റിംഗ് ഡയറക്ടര്‍മാര്‍ മുംബൈയിലെ പുതുമുഖങ്ങളെ എങ്ങനെ ചൂഷണം ചെയ്തുവെന്നും വെളിപ്പെടുത്തി. കമല്‍ഹാസന്റെ ചാച്ചി 420 എന്ന ചിത്രത്തിലെ ബാലതാരമായാണ് ഫാത്തിമ സന ഷെയ്ഖ് സിനിമയില്‍ എത്തിയത്. ആമിര്‍ ഖാന്റെ ദംഗലിലൂടെയാണ് നായികയായി അരങ്ങേറിയത്. തഗ്‌സ് ഓഫ് ഹിന്ദോസ്ഥാന്‍, ലുഡോ, അജീബ് ദസ്താന്‍, താര്‍, സാം ബഹാദൂര്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. അനുരാഗ് ബസുവിന്റെ മെട്രോ… ഇന്‍ ഡിനോയാണ് അടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *