Crime

പിതാവ് മകന് വിഷം കൊടുത്തു കൊന്നു; വെള്ളത്തില്‍ സോഡിയം നൈട്രേറ്റ് ചേര്‍ത്ത് കുടിക്കാന്‍ നല്‍കി

അഹമ്മദാബാദില്‍ പിതാവ് മകന് വിഷംകൊടുത്തു കൊന്നു. 10 വയസ്സുകാരനായ മകന് വെള്ളത്തില്‍ വിഷം ചേര്‍ത്ത് നല്‍കിയാണ് കൊലപ്പെടുത്തിയത്. സംഭവത്തിന് പിന്നാലെ 47 കാരനായ പിതാവ് പോലീസ് സ്‌റ്റേഷനില്‍ എത്തി കീഴടങ്ങുകയും ചെയ്തു. കൊലപാതകത്തിന് പിന്നിലെ കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല.

അഹമ്മദാബാദില്‍ നിന്നുള്ള കല്‍പ്പേഷ് ഗോഹേല്‍ എന്നയാളാണ് പോലീസില്‍ കീഴടങ്ങിയത്. അഹമ്മദാബാദിലെ ബാപ്പുനഗറിലായിരുന്നു സംഭവം. മകന്റെ മരണത്തെക്കുറിച്ചും താന്‍ നടത്തിയ കുറ്റകൃത്യത്തെക്കുറിച്ചും ഗോഹല്‍ പോലീസിനോട് തുറന്നു പറഞ്ഞു. മകനെ കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്യാനായിരുന്നു ഗോഹേല്‍ ഇരുന്നത്. എന്നാല്‍ പിന്നീട് ഇയാള്‍ പിന്മാറി.

പിതാവ് സഹോദരനും തനിക്കും ഛര്‍ദ്ദിലിന് മരുന്ന് തന്നിരുന്നതായി ഗോഹേലിന്റെ 15 കാരി മകള്‍ പറഞ്ഞു. എന്നാല്‍ ഓമിന് വെള്ളത്തില്‍ സോഡിയം നൈട്രേറ്റ് ചേര്‍ത്താണ് നല്‍കിയതെന്നും ആരോപിച്ചു. പെട്ടെന്ന് മകന്റെ നില വഷളാകുന്നത് കണ്ടതോടെ പരിഭ്രമിച്ചു. പിന്നാലെ കുടുംബം പെട്ടെന്ന് തന്നെ ഓമിനെ സ്ഥലത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും ജീവന്‍ പോയിരുന്നു.