Good News

വധശിക്ഷയ്ക്ക് നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മകളുടെ കൊലയാളിക്ക് മാപ്പ് നല്‍കി പിതാവ്

ഏദന്‍; ആരാച്ചാരുടെ ശിക്ഷ നടപ്പാക്കുന്നതിനായി നിമിഷങ്ങള്‍ മാത്രം ബാക്കി . വധശിക്ഷയ്ക്കായി വിധിക്കപ്പെട്ട പ്രതിയെ കമിഴ്ത്തി കിടത്തിയിരിക്കുന്നു. ഡോക്ടറുടെ പരിശോധനയ്ക്ക് ശേഷം ശിക്ഷ നടപ്പാക്കുന്നത് കാണാനായി ജനക്കൂട്ടം ചുറ്റിനുമുണ്ട്. നീട്ടി വിരിച്ചിട്ട തുണിയില്‍ ഹുസൈന്‍ ഫര്‍ഹറ എന്ന പ്രതി കമിഴ്ന്നു കിടന്നു. തല തുളച്ച് പായാന്‍ വെടിയുണ്ടകള്‍ തോക്കില്‍ കാത്തിരിക്കുന്നു. ശിക്ഷ നടപ്പാക്കുന്നതാവട്ടെ യെമനിലെ പ്രധാനനഗരമായ ഏദനിലെ അല്‍മന്‍സൂറ സെന്‍ട്രല്‍ ജയില്‍ വളപ്പിലാണ്.

ഹുസൈന്‍ ഫര്‍ഹര പിഞ്ചു ബാലികയെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്. കഴിഞ്ഞ വര്‍ഷമായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഹനീനെയെയാണ് ഹുസൈന്‍ വെടിവെച്ച് കൊലപ്പെടുത്തിയത്.

മറ്റൊരു പെണ്‍കുട്ടിക്ക് ആക്രമണത്തില്‍ പരിക്കേറ്റട്ടുണ്ട് . ഇവരുടെ പിതാവ് ഓടിച്ച് കാര്‍ പ്രതി ഹുസൈന്റെ കാറില്‍ ഇടിച്ചതായിരുന്നു വെടിവെയ്പ്പിലും മരണത്തിലും കലാശിച്ചത്. പ്രകോപിതനായ ഹുസൈന്‍ തോക്ക് പുറത്തെടുത്ത് ഇബ്രാഹീമിന്റെ കാറിന് നേരെ നിറയൊഴിക്കുകയായിരുന്നു. മുഴുവന്‍ അപ്പീലും തള്ളിയതിന് പിന്നാലെ പ്രതിയുടെ ശിക്ഷ നടപ്പാക്കുകയായിരുന്നു.

ശിക്ഷ നടപ്പാക്കുന്നതിന് തൊട്ട് മുമ്പ് കൊല്ലപ്പെട്ട കുട്ടിയുടെ പിതാവ് ഇബ്രാഹിം പ്രതിക്ക് നിരുപാധികം മാപ്പുനല്‍കുന്നതായി പ്രഖ്യാപിച്ചു. മകന്റെ ഘാതകന് മാപ്പ് നല്‍കിയ ഇബ്രാഹിമിനെ ജനം ആശ്ലേഷിച്ചു. അദ്ദേഹത്തിന്റെ ഹൃദയ വിശാലതയെ പുകഴ്താനും ആരും മറന്നില്ല.ഇബ്രാഹീം പുണ്യത്തിലെ നിത്യത തിരഞ്ഞെടുത്തുവെന്ന് ഒരാള്‍ കുറിച്ചു.