ചുരുട്ടി ദൂരെയെറിഞ്ഞ ലോട്ടറിക്ക് അടിച്ചത് ഒന്നും രണ്ടുമല്ല 11 കോടി. ആര്‍ക്കായാലും സമനില തെറ്റുിപ്പോകും. അത്തരമൊരവസ്ഥയിലാണ് ബ്രിട്ടണിലെ സ്വന്‍സീയയില്‍ താമസക്കാരനായ ഡാറെന്‍ ബര്‍ഫിറ്റ്.
ലോട്ടറി എടുക്കുന്നത് ഡാറെന്‍ ബര്‍ഫിറ്റിന്റെ പതിവാണ്. എന്നാല്‍ ലോട്ടറിയുടെ ഫലം നോക്കാന്‍ വല്ലാത്ത മടിയാണ് ഡാറെന്. അത്തരത്തില്‍ ഇയാള്‍ വാങ്ങി കാറില്‍ ഉപേക്ഷിച്ചിട്ടിരുന്ന ലോട്ടറിക്കാണ് 11 കോടി സമ്മാനം അടിച്ചത്. വലിയ പ്രതീക്ഷയൊന്നുമില്ലാതെ ഫലം വന്ന് മാസങ്ങള്‍ക്കുശേഷം ലോട്ടറി ഫലം നോക്കിയപ്പോഴാണ് കോടീശ്വരനായ വിവരം ഡാറെന്‍ ബര്‍ഫിറ്റ് അറയുന്നത്
ഫലം പ്രഖ്യാപിച്ച് നാല് മാസങ്ങള്‍ക്കു ശേഷമാണ് ബര്‍ഫിറ്റ് തന്റെ കയ്യിലുണ്ടായിരുന്ന ടിക്കറ്റ് പരിശോധിച്ചത്. കാറിലെ സെന്‍ട്രല്‍ കണ്‍സോളില്‍ കുറേ ലോട്ടറി ടിക്കറ്റുകള്‍ ബര്‍ഫിറ്റ് കൂട്ടിയിട്ടിരുന്നു. അതില്‍ ചുരുട്ടിക്കൂട്ടി ഏറ്റവും മോശമായി ഇട്ടിരുന്ന ടിക്കറ്റാണ് 44കാരനായ ബര്‍ഫിറ്റിനെ കോടിപതിയാക്കിയത്. 1 മില്യണ്‍ പൗണ്ടാണ് ലോട്ടറി അടിച്ചതിലൂടെ ബര്‍ഫിറ്റിന് ലഭിക്കുക. ഏകദേശം 11.06 കോടി ഇന്ത്യന്‍ രൂപ വരുമിത്.
മകനുമൊത്തുള്ള ഒരു യാത്രയ്ക്കിടെയാണ് മറന്നുപോയ ടിക്കറ്റിനെപ്പറ്റി ബര്‍ഫിറ്റിന് ഓർമ്മ വന്നത്. മകനുവേണ്ടി ഒരു ലഘുഭക്ഷണം തിരയുന്നതിനിടെ, ബർഫിറ്റ് ഒരു പാക്കറ്റ് ചിപ്‌സിനിടയിൽ ലോട്ടറി ടിക്കറ്റുകളുടെ കൂമ്പാരം കണ്ടു. നാഷണൽ ലോട്ടറി അവകാശപ്പെടാത്ത ഒരു വിജയിയെ അന്വേഷിക്കുന്നുണ്ടെന്ന് ബര്‍ഫിറ്റ് ഓര്‍ത്തു.
ടിക്കറ്റുകൾ പരിശോധിക്കാന്‍തന്നെ അദ്ദേഹം തീരുമാനിച്ചു. ആ പരിശോധന അയാളുടെ ജീവിതത്തെ എന്നെന്നേക്കുമായി മാറ്റിമറിച്ചു. ‘‘ഏറ്റവും ചുരുണ്ട ടിക്കറ്റ് ഞാൻ അവസാനത്തേക്കായി സൂക്ഷിച്ചു. ഞാൻ ഓരോ ടിക്കറ്റും എടുത്ത് നാഷണൽ ലോട്ടറി ആപ്പ് ഉപയോഗിച്ച് ഫലങ്ങൾ സ്കാൻ ചെയ്തു. ഒടുവിൽ ചുരുണ്ട ടിക്കറ്റ് സ്കാൻ ചെയ്തപ്പോൾ ഞാൻ ഞെട്ടിപ്പോയി,” ബർഫിറ്റ് പറഞ്ഞു.
ഇപ്പോഴും ഇത്രയും പണം എനിക്ക് ലോട്ടറി അടിച്ചുകിട്ടി എന്ന് വിശ്വസിക്കാനായിട്ടില്ല എന്നാണ് ബര്‍ഫിറ്റ് പറഞ്ഞത്. ലാങ്ലാന്‍റ് ബേ ഗോള്‍ഫ് ക്ലബ്ബിലെ ഗ്രീന്‍ കീപ്പറാണ് ബര്‍ഫിറ്റ്.