കൊഞ്ചിക്കാന്‍ പോയപ്പോള്‍ കടിക്കാന്‍ ശ്രമിച്ച നായയില്‍നിന്നു രക്ഷപെട്ട് ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രേയസ് അയ്യര്‍. കഴിഞ്ഞ ദിവസം വിമാനത്താവളത്തില്‍വച്ചാണ് ഒരു ആരാധികയുടെ കൈയിിലുണ്ടായിരുന്ന നായയെ ശ്രേയസ് ഓമനിക്കാന്‍ ശ്രമിച്ചത്.
താരം മുഖത്തു തൊട്ടതോടെ നായ കടിക്കാന്‍ ശ്രമിച്ചു. അതോടെ നായയുടെ അടുത്തുനിന്നു ശ്രേയസ് നടന്നു പോയി. ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. പരുക്കുമാറി ഇന്ത്യന്‍ ടീമിലേക്കു തിരികെയെത്താനുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് ശ്രേയസ് നായയുടെ കടിയില്‍നിന്നു രക്ഷപെട്ടത്. ഓസ്‌ട്രേലിയയ്‌ക്കെതിരേ നടന്ന മത്സരത്തില്‍ ക്യാച്ചെടുക്കുന്നതിനിടെയാണ് ശ്രേയസ് അയ്യര്‍ക്ക് പരുക്കേറ്റത്. മൂന്ന് മാസത്തെ ഇടവേളയ്‌ക്കു ശേഷമാണ് അയ്യരുടെ വരവ്.
ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ ടീം ഉപനായകനാണ് ശ്രേയസ് അയ്യര്‍. താരങ്ങളായ വിരാട് കോലിയും രോഹിത് ശർമയും കളിക്കുന്ന ടീമിനെ നയിക്കുന്നത് യുവതാരം ശുഭ്മൻ ഗില്ലാണ്.
ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരം ഇന്നു നടക്കും. വഡോദരയിലെ കോടാംബി സ്‌റ്റേഡിയത്തില്‍ പകലും രാത്രിയുമായാണു മത്സരം.




