Celebrity

ദേ… പിന്നേം ഫഹദിന്റെ അപരൻ… പത്രം ഇടാൻ വന്നത് ഷമ്മിയോ അതോ മഹേഷോ..? വൈറല്‍ വീഡിയോ

സിനിമാ താരങ്ങളുടെയോ രാഷ്ട്രീയ നേതാക്കളുടെയോ രൂപസാദ്യശ്യംകൊണ്ട് പലരും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ പിടിച്ചുപറ്റാറുണ്ട്. ഇപ്പോള്‍ അത്തരത്തിലൊരു അപരന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. അപ്രതീക്ഷിതമായി ക്യാമറയില്‍ കുടുങ്ങിപ്പോയ ഒരു അപരന്റെ വീഡിയോയാണ് ഇത്തവണ വൈറലാകുന്നത്. തെന്നിന്ത്യയിലെ തന്നെ മികച്ച നടനായ ഫഹദ് ഫാസിലിന്റെ അപരനാണ് ഇത്തരത്തിൽ ശ്രദ്ധ നേടുന്നത്. (Actor Fahadh Faasil’s dupe in wayanad viral video )

ഹിറ്റ് സിനിമയായ കുമ്പളങ്ങി നൈറ്റ്സിൽ ഫഹദ് ഫാസിൽ അവതരിപ്പിച്ച ഷമ്മി എന്ന കിടിലന്‍ കഥാപാത്രത്തിന്റെ അതേ രൂപത്തിൽ ഒരു പത്ര വിതരണക്കാരനാണ് ഈ വീഡിയോയിലുള്ളത്. സിദ്ദിഖ് അസീസിയ എന്ന ഗ്രാഫക്സ് ഡിസൈനറാണ് ഈ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുള്ളത്. ‘വയനാട് മാനന്തവാടിയിൽ പത്രമിടാനായി വന്ന ഫഹദ് മച്ചാൻ’ എന്ന ക്യാപ്‌ഷനോടെയാണ് വീഡിയോ.ബിജീഷ് എന്നാണ് തന്റെ പേര് എന്ന് വീഡിയോയിലുള്ളയാള്‍ പറയുന്നു. ഫഹദ് ഫാസിലിനെപ്പോലെ ഉണ്ടെന്ന് പറയുമ്പോൾ വിജേഷിന്റെ മുഖത്ത് വിരിയുന്നത് നഷ്കളങ്കമായ ഒരു ചിരിയാണ്. മറ്റാരെങ്കിലും ഇങ്ങനെ പറഞ്ഞിട്ടുണ്ടോ ചേട്ടാ എന്ന ചോദ്യത്തിനും മറ്റൊരു സുന്ദരമായ ചിരി ആയിരുന്നു ബിജേഷിന്റെ മറുപടി.വീഡിയോ ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ ഹിറ്റാണ്. നിരവധി ആളുകള്‍ കമന്‍റുകളുമായി പോസ്റ്റിലേക്ക് ഒഴുകിയെത്തുന്നു. ‘ഷമ്മി ഹീറോയാടാ ഹീറോ, മോനേ ഇങ്ങ് പോര് അത് ലോക്കാ, ങേ അപ്പോൾ ഫഹദ് ഫാസിലല്ലേ!, ഷമ്മിയല്ല മഹേഷ് ഭവന, ഇത് ശരിക്കും ഞെട്ടിച്ചു, പെർഫെക്‌ട്’. അങ്ങനെ പോകുന്നു രസകരമായ കമന്‍റുകൾ. എന്നാല്‍ ഇതാദ്യമായല്ല ഫഹദ് ഫാസിലിന്റെ ‘അപരന്മാർ’ വൈറലാകുന്നത്.

Click on the link below to watch video

https://www.instagram.com/reel/C3cTQSZsq8o/?utm_source=ig_web_copy_link