ഫഹദ് ഫാസില്‍ ബോളിവുഡില്‍ എത്തുന്നു എന്നത് നേരത്തേ തന്നെ കേട്ട വാര്‍ത്തയാണ്. എന്നാല്‍ ദേ അതിന് ഇപ്പോള്‍ സ്ഥിരീകരണം വരുന്നു. അമര്‍ സിംഗ് ചംകിലയുടെ വമ്പന്‍ വിജയത്തിന് ശേഷം ഇംതിയാസ് അലി വീണ്ടും സംവിധായകന്റെ കസേരയില്‍ എത്താന്‍ ഒരുങ്ങുമ്പോള്‍ അതില്‍ നായകനാകുക നമ്മുടെ സ്വന്തം ഫഫ യാണെന്നാണ് കേള്‍ക്കുന്നത്. സിനിമയിലെ നായികയായി യുവതയുടെ പുതിയ സ്വപ്‌നസുന്ദരി തൃപ്തി ദമ്രി എത്തുമെന്നാണ് കേള്‍ക്കുന്നത്.
ഇതൊരു പ്രണയകഥയായിരിക്കുമെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 2025 ന്റെ തുടക്കത്തില്‍ നിര്‍മ്മാണം ആരംഭിക്കാന്‍ ഇംതിയാസ് അലി പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുണ്ട്. വിന്‍ഡോ സീറ്റ് ഫിലിംസിന്റെ ബാനറില്‍ അദ്ദേഹം തന്നെ ചിത്രം നിര്‍മ്മിക്കുകയും ചെയ്യും. ഇംതിയാസിനൊപ്പം പ്രവര്‍ത്തിക്കുന്നതില്‍ ഫഹദ് ഫാസില്‍ ത്രില്ലിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മാസങ്ങളായി ചിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നു വരികയായിരുന്നു, അടുത്തിടെയാണ് സ്ഥിരീകരിക്കപ്പെട്ടത്.
ഫഹദിനൊപ്പം ട്രിപ്റ്റി ദിമ്രി ജോടിയാകുന്നത് സഹകരണത്തിന് പുതിയതും ആവേശകരവുമായ ഒരു വശം കൊണ്ടുവരുന്നുവെന്നും റിപ്പോര്‍ട്ട് പരാമര്‍ശിച്ചു. ഷാഹിദ് കപൂറിനൊപ്പം വിശാല്‍ ഭരദ്വാജിന്റെ ഗ്യാങ്സ്റ്റര്‍ ത്രില്ലര്‍ പൂര്‍ത്തിയാക്കിയ ശേഷമാകും തൃപ്തി ഈ സിനിമയിലേക്ക് എത്തുക. എല്ലാം ആസൂത്രണം ചെയ്തതുപോലെ നടന്നാല്‍, 2025 അവസാനത്തോടെ ചിത്രം വലിയ സ്‌ക്രീനുകളില്‍ എത്തിയേക്കും.
നിലവില്‍, ഫഹദിനെ അല്ലു അര്‍ജുന്‍, രശ്മിക മന്ദാന എന്നിവര്‍ക്കൊപ്പം പുഷ്പ 2: ദ റൂളില്‍ കാണാനാകും. സുകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബര്‍ 5 ന് തിയേറ്ററു കളില്‍ റിലീസ് ചെയ്യും. രണ്ടാം ഭാഗം തിയേറ്ററുകളില്‍ കാണാന്‍ ആരാധകര്‍ ത്രില്ലിലാണ്.