Movie News

ആവേശത്തില്‍ വന്‍ഹിറ്റായി മാറിയ ഫഹദിന്റെ ടവ്വല്‍ ഡാന്‍സ് ഈ നടിയുടെ ഐഡിയ

ഫഹദ് ഫാസില്‍ രംഗ എന്ന ഗ്യാംഗ്‌സ്റ്ററായി തകര്‍ത്താടിയ ആവേശം വിജയത്തിന്റെ കുതിപ്പിലാണ്. ആഗോളതലത്തില്‍ 150 കോടിയിലധികം സമ്പാദിക്കുകയും ഫഹദ്ഫാസില്‍ കഥാപാത്രത്തില്‍ കാഴ്ചവെച്ച ഭ്രാന്തന്‍ എനര്‍ജി എല്ലാവരെയും നിശബ്ദരാക്കുകയും ചെയ്തു.

ചിത്രത്തിന്റെ ടീസറിലും സിനിമയിലും വന്‍ ഹിറ്റായി മാറിയ ‘ടവല്‍ ഡാന്‍സ്’ സീനിനെക്കുറിച്ച് അദ്ദേഹം തുറന്നുപറഞ്ഞു. ആ രംഗം ഒരുക്കിയത് ഫഹദിന്റെ ഭാര്യയും മൂന്‍ നടിയും സിനിമയുടെ നിര്‍മ്മാതാവുമൊക്കെയായ നസ്രിയയായിരുന്നു എന്ന് ഫഹദ് പറയുന്നു. ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തിലാണ് ഭാര്യ നസ്രിയ നസീം തനിക്ക് ഒരു ഉപദേശം നല്‍കിയ വിവരം ഫഹദ് ഫാസില്‍ വെളിപ്പെടുത്തിയത്.

സിനിമയില്‍ സംവിധായകന്‍ ജിത്തു മാധവന്‍ വളരെ ക്രൂരമായ എന്തെങ്കിലും ചെയ്തു കാണിക്കാനാണ് ആവശ്യപ്പെട്ടത്. എന്നാല്‍ സാഹചര്യം ഒരു ഘടകമായതിനാല്‍ മറ്റെന്തെങ്കിലും ചെയ്യാന്‍ ആലോചിച്ചു. ഈ സമയത്ത് ‘ആവേശ’ത്തിന്റെ സഹനിര്‍മ്മാതാവ് കൂടിയായ ഭാര്യ നസ്രിയ പറഞ്ഞത്. ഷര്‍ട്ട് അഴിച്ച് ഡാന്‍സ് ചെയ്യാനായിരുന്നു. എല്ലാറ്റിലുമുപരി അത് കഥാപാത്രത്തിന്റെ ആഘോഷമായിരുന്നെന്നും ഫഹദ് പറഞ്ഞു.

‘ഒരു പ്രകടനം പുറത്തെടുക്കുന്നതിനോ അടയാളപ്പെടുത്തുന്നതിനോ ഏതെങ്കിലും ബാഹ്യ ഘടകങ്ങളെ ആശ്രയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ആ പ്രക്രിയ ആന്തരികമായി തന്നെ വരണമെന്ന് ഞാന്‍ കരുതുന്നു. നിങ്ങള്‍ മനസ്സ് പറയുന്നത് പോലെ പ്രവര്‍ത്തിക്കുമ്പോള്‍, എല്ലാം മാറുന്നു. അവന്‍ നടക്കുന്ന രീതി, പെരുമാറ്റം, എല്ലാം മാറുന്നു. എനിക്ക് അതില്‍ വളരെ സുഖമുണ്ട്, ”അദ്ദേഹം പറഞ്ഞു.