Crime

കാമുകിയോട് പ്രതികാരം, അശ്ലീല എഐ മോഡലാക്കി കാമുകൻ; അസം പെൺകുട്ടിയെ ബേബിഡോൾ ആർച്ചിയാക്കി

ഓണ്‍ലൈനില്‍ നിങ്ങള്‍ കാണുന്നത് എല്ലായ്‌പ്പോഴും സത്യമാവണമെന്നില്ലെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. എഐ സാങ്കേതികവിദ്യ എങ്ങിനെയെല്ലാം ദുരുപയോഗിക്കപ്പെടു ന്നെന്ന് നിങ്ങളുടെ കണ്ണുതുറപ്പിക്കുന്ന ഒരു കഥയാണിത്. മുന്‍ കാമുകിയോട് പ്രതികാരം ചെയ്യാന്‍ അവളുടെ ഫോട്ടോകള്‍ വെച്ച് കൃത്രിമ മോഡലിനെ എഐ ഉപയോഗിച്ച് സൃ ഷ്ടിക്കുകയും അശ്‌ളീല കണ്ടന്റുകള്‍ക്ക് ഉപയോഗിച്ച് ഓണ്‍ലൈനില്‍ വന്‍ ജന പ്രീതി യുണ്ടാക്കി പണമുണ്ടാക്കുകയും ചെയ്ത എഞ്ചിനീയറെ ഒടുവില്‍ പോലീസ് അറസ്റ്റ് ചെയ്തു.

പിണങ്ങിപ്പോയ മുന്‍ കാമുകിയോട് പ്രതികാരം തീര്‍ക്കാന്‍ അവരുടെ മുഖം ഉപയോഗിച്ച നിര്‍മ്മിത ബുദ്ധി ഉപയോഗിച്ച് ബേബിഡോള്‍ ആര്‍ച്ചി എന്ന കൃത്രിമ വ്യക്തിത്വത്തെ സൃഷ്ടിച്ച ബുദ്ധി പ്രതീംബോറ എന്ന എഞ്ചിനീയറുടേതായിരുന്നു. ന്യൂഡല്‍ഹിയില്‍ ജോലി ചെയ്യുന്ന അസമില്‍ നിന്നുള്ള മെക്കാനിക്കല്‍ എഞ്ചിനീയര്‍ താന്‍ സൃഷ്ടിച്ച ബേബിഡോള്‍ ആര്‍ച്ചിക്ക് ഒരു സാമൂഹ്യമാധ്യമപേജ് ഉണ്ടാക്കുകയും അവളെ ഒരു പോണ്‍ താരമായി അവതരിപ്പിക്കുകയും ചെയ്തു. ബേബിഡോള്‍ ആര്‍ച്ചി അമേരിക്കന്‍ പോണ്‍ വ്യവസായത്തില്‍ ചേരുന്നു എന്ന വാര്‍ത്തയോടെ ഇന്‍സ്റ്റാഗ്രാം ഹാന്‍ഡില്‍ പോസ്റ്റ് ചെയ്തപ്പോള്‍ വൈറലായി മാറി.

വ്യക്തിപരമായ പ്രതികാരമായി ആരംഭിച്ച ബേബിഡോള്‍ ഓണ്‍ലൈനില്‍ എഞ്ചിനീയര്‍ക്ക് വന്‍ ലാഭമുണ്ടാക്കിക്കൊടുത്തു. ബോറ തന്റെ ഓണ്‍ലൈന്‍ വ്യക്തിത്വത്തെ വെച്ച് എഐയില്‍ നിര്‍മ്മിച്ച ഉള്ളടക്കങ്ങള്‍ അശ്ലീല വെബ്സൈറ്റുകളില്‍ അപ്ലോഡും ചെയ്തു. ബേബിഡോളിന്റെ പ്രൊഫൈല്‍ ജനപ്രീതിയില്‍ കുതിച്ചുയര്‍ന്നത് അമേരിക്കന്‍ അഡല്‍റ്റ് താരം കേന്ദ്രലസ്റ്റിനൊപ്പം എഐയില്‍ നിര്‍മ്മിച്ച ഫോട്ടോ പങ്കിട്ടതോടെയാണ്. അസംകാരി പെണ്‍കുട്ടി അമേരിക്കന്‍ അഡല്‍റ്റ് എന്റര്‍ടൈന്‍മെന്റ് വ്യവസായത്തില്‍ അരങ്ങേറ്റം കുറിക്കുകയാണെന്ന് പലരും വിശ്വസിച്ചു. പിന്നാലെ 2020 ല്‍ തുടങ്ങിയ ആര്‍ച്ചിയുടെ അക്കൗണ്ടില്‍ ജൂലൈ 14 വരെ വന്നത് 1.3 ദശലക്ഷം ഫോളോവേഴ്സ്.

ഈ നീക്കം ബോറയുടെ ആരാധകരുടെ എണ്ണം ഏകദേശം 82,000 ഫോളോവേഴ്സില്‍ നിന്ന്, ദിവസങ്ങള്‍ക്കുള്ളില്‍ ഹാന്‍ഡില്‍ 1.2 ദശലക്ഷം ഫോളോവേഴ്സായി വളര്‍ന്നു. അസമിലെ ദിബ്രുഗറില്‍ താമസിക്കുന്ന ഒരു യഥാര്‍ത്ഥ പെണ്‍കുട്ടിയുടെ മുഖമഖണ് ഉപയോഗിച്ചത്.