Movie News

സിനിമയില്‍ ബിക്കിനി ധരിക്കട്ടെയെന്ന് ഇഷ ഡിയോള്‍ ചോദിച്ചപ്പോള്‍ അമ്മ ഹേമമാലിനിയുടെ മറുപടി

2002 ലായിരുന്നു ഇഷ ഡിയോള്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. കോതല മേരേ ദില്‍ സേ പൂച്ചെ എന്ന റൊമാന്റിക്ക് ത്രില്ലറായിരുന്നു ചിത്രം. പിന്നീട് ധും എന്ന ചിത്രത്തിലെ ബിക്കിനി ലുക്കില്‍ ഇഷ ഡിയോള്‍ എല്ലാവരേയും അമ്പരപ്പിച്ചു. ധുമിലെ ഇഷയുടെ ബിക്കിനി വേഷം ഏറെ കോളിളക്കങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഇഷ സ്‌ക്രിനില്‍ ഉണ്ടാക്കിയെടുത്ത പ്രതിച്ഛായയ്ക്ക് വിഭിന്നമായിരുന്നു ഇത് എന്നതിനാലാണ് ഇഷയുടെ ബിക്കിനി വേഷം ഏറെ ചര്‍ച്ചയായത്.

എന്നാല്‍ ബിക്കിനി വേഷം ധരിക്കുന്നതിന് മുമ്പ് അമ്മ ഹേമമാലിനിയില്‍ നിന്ന് അനുവാദം വാങ്ങിയിരുന്നു എന്ന് ഇഷ വെളിപ്പെടുത്തുന്നു. സിനിമയില്‍ ‘ബിക്കിനി ധരിക്കുന്നതിന് അമ്മയില്‍ നിന്ന് അനുവാദം വാങ്ങണമെന്ന് തനിക്ക് തോന്നിരുന്നു. എന്നാല്‍ അമ്മയോട് ചോദിച്ചപ്പോള്‍ നിങ്ങള്‍ സുഹൃത്തുക്കളോടൊപ്പം അവധിക്കാലം ആഘോഷിക്കുകയും ബീച്ചില്‍ ബിക്കിനി ധരിക്കുകയും ചെയ്യാറില്ലേ?’ ഇതേക്കുറിച്ച് ഗൗരവത്തിലാണോ നീ എന്നോട് ചോദിച്ചത് എന്നായിരുന്നു ഇഷയോട് ഹേമമാലിനി തിരിച്ച് ചോദിച്ചത്.

ചിത്രത്തിലെ അഭിനയത്തിന് ഇഷയ്ക്ക് വളരെയധികം നിരൂപക പ്രശംസ ലഭിച്ചിരുന്നു. ധൂമിലെ കഥാപത്രം ഷീനയുടെ വേഷം തന്നെ വളരെയധികം പ്രതിധ്വനിപ്പിച്ചു എന്ന് ഇഷ പറയുന്നു. ‘കടുപ്പമുള്ള, ബോള്‍ഡായ കുട്ടി’ എവിടെയൊക്കയോ ഞാന്‍ അങ്ങനെയാണ് . തനിക്ക് ജന്മനാ തന്നെ നല്ല ശരീരഘടനയാണ് എന്നും തന്റെത് അത്‌ലറ്റിക്ക് ശരീരഘടനയാണ് എന്നും ഇഷ പറയുന്നു.