Sports

എര്‍ലിംഗ് ഹാളണ്ടിന് മാഞ്ചസ്റ്റര്‍ തീരെ പിടിക്കുന്നില്ലെന്ന് റയല്‍ ; നോര്‍വേതാരം സിറ്റി വിട്ട് റയലിലേക്ക് കുടിയേറുമോ?

ഇംഗ്‌ളീഷ് പ്രീമിയര്‍ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റര്‍സിറ്റിയുടെ പരിശീലകന്‍ പെപ്പ് ഗ്വാര്‍ഡിയോള പറയുന്നത് നോര്‍വേ ഇന്റര്‍നാഷണലായ എര്‍ലിംഗ് ഹാളണ്ട് സിറ്റിക്കൊപ്പം ഒരു ദശാബ്ദക്കാലമെങ്കിലും തുടരണമെന്ന് താന്‍ ആഗ്രഹിക്കുന്നതായിട്ടാണ്. എന്നാല്‍ പരിക്കേറ്റ് വീട്ടില്‍ പോയ രണ്ടു മാസത്തിന് ശേഷം സൂപ്പര്‍താരം മടങ്ങിവരുമ്പോള്‍ കേള്‍ക്കുന്നത് താരം ക്ലബ്ബില്‍ ഒട്ടും സംതൃപ്തന്‍ അല്ലെന്നും ഇംഗ്‌ളീഷ് പ്രീമിയര്‍ ലീഗ് വിട്ട് സ്പാനിഷ് വമ്പന്മാരായ റയല്‍മാഡ്രിഡിലേക്ക് കുടിയേറിയേക്കുമെന്നാണ്.

റയല്‍ തന്നെയാണ് ഈ രീതിയിലുള്ള ഗോസിപ്പുകള്‍ പുറത്തുവിടുന്നത്. 23 കാരനായ ഹാളണ്ടിന് മാഞ്ചസ്റ്ററില്‍ താമസിക്കുന്നത് ഇപ്പോള്‍ ഒട്ടും ഇഷ്ടമല്ലെന്ന് സ്‌പെയിനില്‍ പറയപ്പെടുന്നത്. പക്ഷേ ഹാളണ്ടിനെ വിട്ടുകൊടുക്കില്ലെന്നാണ് പരിശീലകന്‍ പറയുന്നത്. ”നിങ്ങള്‍ എന്താണ് ചിന്തിക്കുന്നത്, എര്‍ലിംഗ് ഒരു ദശാബ്ദക്കാലം ഇവിടെ തുടരാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ലേ? അവന്‍ ഈ ക്ലബ്ബില്‍ വളരെക്കാലം തുടരണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഞങ്ങള്‍ അവനുമായി പ്രണയത്തിലാണ്. ഈ പ്രധാന ക്ലബ്ബുകള്‍ക്കെല്ലാം ഞങ്ങളുടെ കളിക്കാരെ ആഗ്രഹിക്കന്നുണ്ടെങ്കിലും ക്ലബ്ബ് വിടേണ്ടതില്ലെന്ന് കളിക്കാര്‍ തീരുമാനിക്കുന്നത് ബഹുമതിയാണ്.”

ഹാളണ്ടിന്റെ അച്ഛന്‍ ആല്‍ഫി വെള്ളക്കാര്‍ക്ക് വേണ്ടി കളിക്കുമ്പോള്‍ ലീഡ്‌സിന് വേണ്ടി കളിക്കുമ്പോഴാണ് ഹാളണ്ട് ജനിച്ചത്. കഴിഞ്ഞ ടേമിലെ എല്ലാ മത്സരങ്ങളിലുമായി 52 ഗോളുകള്‍ എന്ന റെക്കോര്‍ഡാണ് ഹാളണ്ട് തന്റെ അരങ്ങേറ്റ സീസണില്‍ സിറ്റിക്ക് വേണ്ടി അടിച്ചത്. എനിക്ക് ആദ്യ സീസണ്‍, പ്രീമിയര്‍ ലീഗ്, ചാമ്പ്യന്‍സ് ലീഗ്, എഫ്എ കപ്പ് എന്നിവ നേടിത്തന്നെന്നും ഗ്വാര്‍ഡിയോള പറയുന്നു. ഹാളണ്ട് സിറ്റിവിട്ട് റയലില്‍ എത്തണമെന്നാണ് റയലിലെ ഇംഗ്‌ളീഷ് മുന്നേറ്റക്കാരന്‍ ബെല്ലിംഗാം പറയുന്നത്. അതേസമയം കിലിയന്‍ എംബാംപ്പേയും റയലില്‍ എത്തുമെന്ന് കേട്ടിരുന്നെങ്കിലും റയല്‍ ഇപ്പോള്‍ എംബാപ്പേയ്ക്കുള്ള ശ്രമം ഉപേക്ഷിച്ച മട്ടാണ്.