Sports

ജോസ്ബട്‌ളര്‍ക്ക് ദേശീയ ടീമിനേക്കാള്‍ പ്രധാനം ഐപിഎല്‍; സ്‌കൈ സ്‌പോര്‍ട്‌സിനോട് പറഞ്ഞത്

നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) 2024 സീസണിന്റെ മധ്യത്തില്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം കളിക്കാരുടെ മടങ്ങിവരവ് അനവധി ടീമുകളെയാണ് സാരമായി ബാധിച്ചത്. ഐപിഎല്‍ 2024 ക്വാളിഫയര്‍ 2 ല്‍ വെള്ളിയാഴ്ച (മെയ് 24) സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ (എസ്ആര്‍എച്ച്) നേരിടുന്ന രാജസ്ഥാന്‍ റോയല്‍സിനെയാണ് ഇത് ഏറ്റവും കൂടുതല്‍ ബാധിച്ചത്.

പാക്കിസ്ഥാനെതിരായ ട്വന്റി20 പരമ്പരയില്‍ ഇംഗ്ലണ്ടിനെ നയിക്കാനുള്ള ചുമതലകള്‍ കാരണം ഇംഗ്‌ളണ്ട് നായകനും രാജസ്ഥാന്‍ റോയല്‍സ് താരവുമായ ജോസ് ബട്‌ളര്‍ 2024 ക്വാളിഫയര്‍ 2 നഷ്ടപ്പെടുത്തി. ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡിന്റെ (ഇസിബി) തീരുമാനത്തെ പിന്തുണച്ചെങ്കിലും ദേശീയ ടീമിനെക്കാള്‍ ജോസ് ബട്‌ളര്‍ പ്രാധാന്യം നല്‍കുന്നത് ഐപിഎല്ലിനാണ്.

ദേശീയ ടീമുകളുടെ അന്താരാഷ്ട്ര കലണ്ടറുകള്‍ ഐപിഎല്ലുമായി ഏറ്റുമുട്ടേണ്ടതല്ലെന്നായിരുന്നു ജോസ് ബട്‌ളറുടെ പ്രതികരണം. വ്യക്തിപരമായ അഭിപ്രായത്തില്‍, ഐപിഎല്ലുമായി ഏറ്റുമുട്ടുന്ന ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് ഒരിക്കലും ഉണ്ടാകരുതെന്ന് താരം സ്‌കൈ സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. അതേസമയം ഇംഗ്ലണ്ട് താരങ്ങള്‍ ഐപിഎല്ലില്‍ നിന്ന് നേരത്തെ പിന്മാറാനുള്ള തീരുമാനത്തിന് പിന്നിലെ പ്രേരകശക്തി ജോസ് ബട്ട്ലറാണെന്ന് ഇംഗ്ലണ്ട് മാനേജിംഗ് ഡയറക്ടര്‍ റോബ് കീ വെളിപ്പെടുത്തി.

2024ലെ വരാനിരിക്കുന്ന ടി20 ലോകകപ്പിന് ബട്ട്ലര്‍ മുന്‍ഗണന നല്‍കി, ടൂര്‍ണമെന്റിന് മുമ്പുള്ള തയ്യാറെടുപ്പുകള്‍ക്കായി മടങ്ങേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുന്നു. ഇംഗ്ലണ്ട്-പാകിസ്ഥാന്‍ പരമ്പരയിലെ ആദ്യ ടി20 മഴ മൂലം ഉപേക്ഷിച്ചിരുന്നു. ഐസിസി പുരുഷന്മാരുടെ ടി20 ലോകകപ്പ് 2024 ടൂര്‍ണമെന്റിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ഇരു ടീമുകളും മൂന്ന് ടി20 ഐകള്‍ കൂടി കളിക്കാന്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്.