2004ലെ ഇറോട്ടിക് ത്രില്ലറായ 'മര്‍ഡര്‍' എന്ന ചിത്രത്തിലെ ഇമ്രാന് ഹാഷ്മിയും മല്ലിക ഷെരാവത്തും തമ്മിലുള്ള രസകരമായ കെമിസ്ട്രി ഓര്‍ക്കുന്നുണ്ടോ? തിരശീലയില്‍ അവര്‍ അവതരിപ്പിച്ച ചൂടന്‍രംഗങ്ങള്‍ തകര്‍ത്തപ്പോള്‍ യഥാര്‍ത്ഥ ജീവിതത്തില്‍ അവര്‍ അകല്‍ച്ചയിലായിരുന്നു. സ്ക്രീനിലെ ഇരുവരുടേയും ചൂടന്‍ രംഗങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടപ്പോഴും ഇരുവരും അത്ര രസത്തില്‍ അല്ലായിരുന്നു.
ഈ വര്‍ഷം ഏപ്രിലില്‍ മുംബൈയില്‍ നടന്ന ഒരു പരിപാടിയില്‍ ഇരുവരും തമ്മില്‍ കാണുമ്പോള്‍ ആലിംഗനം ചെയ്യുന്നതും സംസാരിക്കുന്നതും കണ്ടിരുന്നു. ഈ നിമിഷം 'വളരെ ഊഷ്മളവും സൗഹാര്‍ദ്ദപരവുമാണ്' എന്നാണ് ഇമ്രാന് അനുസ്മരിച്ചത്. ഒരുപാട് നാളുകള്‍ക്ക് ശേഷമാണ് കണ്ടുമുട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു. 'മര്‍ഡര്‍' പുറത്തിറങ്ങിയതിന് ശേഷം രണ്ടു തവണമാത്രമാണ് പരസ്പരം കാണുന്നതെന്ന് നടിയും പറഞ്ഞു. സിനിമയുടെ കാലത്ത് ഇരുവര്‍ക്കും ഇടയിലുണ്ടായിരുന്ന പ്രശ്നങ്ങളെക്കുറിച്ചും ഇമ്രാന് ഹഷ്മി പറഞ്ഞു.
ചെറുപ്പത്തിലെ ആവേശമാണ് കാരണമെന്ന് പറഞ്ഞ താരം അന്ന് ഞങ്ങള്‍ ചെറുപ്പവും വിഡ്ഢികളുമായിരുന്നു. തീരുമാനങ്ങള്‍ എടുക്കുന്നതിനുള്ള ശക്തി വളരെ പരിമിതവും. ചില മോശം കാര്യങ്ങള്‍ അവളും ചിലത് ഞാനും പറഞ്ഞു. എന്നാല്‍ അതെല്ലാം പഴയകാല സംഭവങ്ങളാണ്. മല്ലികയുമായി ഉടന്‍ സ്ക്രീനില്‍ സഹകരിക്കാനുള്ള ആഗ്രഹം ഇമ്രാന് പ്രകടിപ്പിക്കുകയും ചെയ്തു. ''ഞങ്ങള്‍ അതെല്ലാം മാറ്റിവച്ചു. വളരെ നാളുകള്‍ക്ക് ശേഷം അവളെ കണ്ടുമുട്ടിയതും വളരെ സന്തോഷകരമായിരുന്നു. അവള്‍ക്കൊപ്പം എനിക്ക് വീണ്ടും പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നതായും താരം പറഞ്ഞു.
മര്‍ഡര്‍' പുറത്തിറങ്ങി മാസങ്ങള്‍ക്ക് ശേഷം ഇമ്രാനും മഹേഷ് ഭട്ടും കോഫി വിത്ത് കരണില്‍ പ്രത്യക്ഷപ്പെട്ടു. സഹതാരങ്ങള്ക്കിടയിലെ ഏറ്റവും മോശം ചുംബനക്കാരനെ കുറിച്ച് ചോദിച്ചപ്പോള്‍ ഇമ്രാന് കളിയായി മല്ലിക എന്ന് പറഞ്ഞു. കൂടാതെ, അവളുടെ കിടപ്പുമുറിയില്‍ കണ്ടേക്കാവുന്ന എന്തെങ്കിലും പരാമര്‍ശിക്കാന്‍ പ്രേരിപ്പിച്ചപ്പോള്‍, 'ഹോളിവുഡില്‍ വിജയിക്കുന്നതിനുള്ള ഒരു വിഡ്ഢിയുടെ വഴികാട്ടി' എന്ന പുസ്തകമെന്ന് അദ്ദേഹം പരിഹസിച്ചു. ഇതിന് ഹിസ്സില്‍ പാമ്പിന്റെ ചുംബനം ഇമ്രാനേക്കാള്‍ മികച്ചതാണെന്ന് തമാശരൂപേണ മല്ലികയും പിന്നീട് പ്രതികരിച്ചു.
