Celebrity

മസ്കിന്റെ 13-ാമത്തെ കുഞ്ഞിന് ജന്മം നൽകിയെന്ന് ആഷ്‌ലി, മൗനം വെടിഞ്ഞ് മസ്‌ക്, എന്താണ് ഉദ്ദേശിച്ചതെന്ന് സോഷ്യല്‍ മീഡിയ

മാൻഹട്ടൻ :ടെസ്ല സിഇഒ ഇലോൺ മസ്കിന്റെ പതിമൂന്നാമത്തെ കുഞ്ഞിന് ജന്മം നൽകിയെന്ന അവകാശവാദവുമായി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ. ആഷ്ലി സെൻ്റ് ക്ലെയർ എന്ന യുവതിയാണ് അവകാശവാദവുമായി എത്തിയത്. എക്സിലൂടെയായിരുന്നു മസ്കിന്റെ കുഞ്ഞിന് ജന്മം നൽകിയെന്ന് ആഷ്ലി വെളിപ്പെടുത്തിയത്. തീവ്ര വലതുപക്ഷ ബന്ധങ്ങൾക്കും വിവാദ അഭിപ്രായങ്ങൾക്കും പേരുകേട്ട 31കാരിയാ ആഷ്‌ലി സെൻ്റ് ക്ലെയർ വാലൻ്റൈൻസ് ദിനത്തിലാണ് ഇക്കാര്യം എക്സിലൂടെ അറിയിക്കുന്നത്.

ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുകയും ചെയ്തു. ഇപ്പോഴിതാ ഈക്കാര്യത്തില്‍ മൗനം വെടിഞ്ഞിരിക്കുകയാണ് ഇലോണ്‍ മസ്‌ക്. Milo എന്ന അക്കൗണ്ടില്‍ ഷെയര്‍ ചെയ്ത ആഷ്‌ലിയുടെ പഴയ ഒരു കമന്റിന് താഴെ് ‘whoe’ എന്നാണ് മസ്‌ക് കമന്റിട്ടിരിക്കുന്നത്. പരിഹാസത്തോടെയാണോ അത്ഭുതത്തോടെയാണോ മസ്‌ക് ഈ കമന്റിട്ടിരിക്കുന്നതെന്നാണ് സോഷ്യല്‍ മീഡിയ ചര്‍ച്ചചെയ്യുന്നത്.

അഞ്ച് മാസം മുമ്പ്, ഞാൻ ഒരു പുതിയ കുഞ്ഞിനെ ലോകത്തിലേക്ക് സ്വാഗതം ചെയ്തു. ഇലോൺ മസ്‌ക് പിതാവാണ്,” ആഷ്‌ലി സെൻ്റ് ക്ലെയർ എക്സ് പോസ്റ്റിൽ എഴുതി,”ഞങ്ങളുടെ കുട്ടിയുടെ സ്വകാര്യതയും സുരക്ഷയും സംരക്ഷിക്കുന്നതിനായി ഞാൻ മുമ്പ് ഇത് വെളിപ്പെടുത്തിയിട്ടില്ല, എന്നാല്‍ ഇത് പരിഗണിക്കാതെ അടുത്ത ദിവസങ്ങളില്‍ ടാബ്ലോയിഡ് മാധ്യമങ്ങള്‍ അത് പരസ്യമാക്കാന്‍ ഉദ്ദേശിക്കുന്നുവെന്ന് മനസിലായെന്നും എക്സ് പോസ്റ്റിൽ പറയുന്നു. തങ്ങളുടെ കുട്ടിയെ സാധാരണവും സുരക്ഷിതവുമായ അന്തരീക്ഷത്തിൽ വളരാൻ അനുവദിക്കാനാണ് ഞാൻ ഉദ്ദേശിക്കുന്നത് .കുട്ടി സന്തോഷവാനും ആരോഗ്യവാനുമാണെന്ന് അവർ കുറിപ്പിൽ കൂട്ടിച്ചേർത്തു.



മസ്‌ക് ആണ് കുട്ടിയുടെ ജീവശാസ്ത്രപരമായ പിതാവെന്നതിന് തെളിവ് നൽകാൻ അവർ വിസമ്മതിച്ചു. മസ്‌ക് സെന്റ് ക്ലെയറിന് ആഡംബരപൂർണ്ണമായ ഒരു അപ്പാർട്ട്മെന്റ് നൽകിയെങ്കിലും പ്രണയം ഇല്ലായിരുന്നുവെന്നും പോസ്റ്റ് അവകാശപ്പെടുന്നു.