Oddly News

നാലാമത്തെ ഭാര്യയില്‍ പന്ത്രണ്ടാമത്തെ കുട്ടി; ഷിവോണ്‍ സിലിസിലുള്ള മൂന്നാമത്തെ കുഞ്ഞിന്റെ വിവരം വെളിപ്പെടുത്തി മസ്‌ക്ക്

ജനനം രഹസ്യമായി സൂക്ഷിച്ചുവെന്ന് ആരോപിക്കപ്പെട്ടതിന് ശേഷം തന്റെ പന്ത്രണ്ടാമത്തെ കുഞ്ഞിന്റെ വിവരം പുറത്തുവിട്ട് കോടീശ്വരന്‍ എലോണ്‍ മസ്‌ക്ക്. ന്യൂറലിങ്ക് എക്സിക്യൂട്ടീവ് ഷിവോണ്‍ സിലിസിനൊപ്പമാണ് കുഞ്ഞിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടത്. പുതിയതായി ജനിച്ചത് 52 കാരനായ മസ്‌ക്കിന്റെ പന്ത്രണ്ടാമത്തെ കുഞ്ഞാണ്. ഷിവോണ്‍ സിലിസില്‍ മസ്‌ക്കിന്റെ മൂന്നാമത്തെ കുട്ടിയും.

ഈ കുഞ്ഞിന്റെ ജനനം സംബന്ധിച്ച വിഷയം മസ്‌ക്ക് രഹസ്യമായി സൂക്ഷിച്ചിരിക്കുകയായിരുന്നെന്ന് ആരോപണം ഉയര്‍ന്നിരുന്നു. അതേസമയം കുഞ്ഞിന്റെ പേരോ ലിംഗാവസ്ഥ സംബന്ധിച്ചതോ ആയ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. ന്യൂറലിങ്ക് കോര്‍പ്പറേഷന്റെ പ്രത്യേക പ്രോജക്ടുകളുടെ ഡയറക്ടറായ സിലിസിനും ഭര്‍ത്താവ് മസ്‌ക്കിനും ഇരട്ടകള്‍ മക്കളായുണ്ട്. 2021 നവംബറില്‍ ജനിച്ച രണ്ടര വയസ്സുകാരികളായ ഇരട്ടകള്‍ സ്‌ട്രൈഡറും അസ്യൂറും. വിട്രോ ഫെര്‍ട്ടിലൈസേഷന്‍ വഴി ഗര്‍ഭം ധരിച്ചുള്ളതാണ് സിലിസിലുള്ള ഇരട്ടക്കുട്ടികള്‍.

മസ്‌ക്ക് മൂന്ന് വിവാഹങ്ങളിലും മൂന്ന് വിവാഹമോചനങ്ങളിലും ഉള്‍പ്പെട്ടയാളാണ്. സിലിസിന് മുമ്പ് മസ്‌ക്കിന് സംഗീതജ്ഞ ഗ്രിംസുമായുള്ള മുന്‍ പ്രണയത്തില്‍ മൂന്നു കുട്ടികളുണ്ട്. ഗ്രിംസ് നിലവില്‍ കുട്ടികളുടെ അവകാശങ്ങളെച്ചൊല്ലി മസ്‌കുമായി നിയമപോരാട്ടത്തിലാണ്. കനേഡിയന്‍ എഴുത്തുകാരിയായ ജസ്റ്റിന്‍ വില്‍സണുമായുള്ള ബന്ധത്തില്‍ നിന്നുള്ളതാണ് മസ്‌കിന്റെ മറ്റ് കുട്ടികള്‍. 2004-ല്‍ ജനിച്ച ഇരട്ടകളായ ഗ്രിഫിന്‍, സേവ്യര്‍ എന്നിവരെയും കായ്, സാക്സണ്‍, ഡാമിയന്‍ എന്നീ മൂന്ന് മക്കളും ആദ്യഭാര്യയിലുള്ളതാണ്.

അതിന് ശേഷം 2008 ല്‍ ഇംഗ്‌ളീഷ് നടി ടുളുലാ റിലേയുമായി മസ്‌ക്ക് ഡേറ്റിംഗ് നടത്തി. 2012 ല്‍ വിവാഹമോചനം നേടിയ ഇരുവരും പിന്നീട് 2013 ല്‍ വീണ്ടും വിവാഹം കഴിക്കുകയും 2014 ല്‍ വിവാഹമോചനം വീണ്ടും നടത്തുകയും ചെയ്തു. അതിന് ശേഷം 2018 ലായിരുന്നു മസ്‌ക്ക് കനേഡിയന്‍ സംഗീതജ്ഞ ഗ്രിംസിനെ വിവാഹം കഴിച്ചത്. നേരത്തേ ആഗോള ജനസംഖ്യയില്‍ കുറവ് വരുന്നതിനെക്കുറിച്ച് നേരത്തേ എലോണ്‍ മസ്‌ക്ക് വാചാലനായിരുന്നു. കൂടുതല്‍ കുട്ടികളുണ്ടാകുകയെന്നത് നാഗരികതയുടെ ഭാവിക്ക് നിര്‍ണായകമാണെന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്.