എലോണ്‍ മസ്ക്കിന്റെയും ഡൊണാള്‍ഡ് ട്രംപിന്റെയും നൃത്തം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നു. 1970 കളിലെ ബീ ഗീസിന്റെ ഐക്കണിക്ക് ട്രാക്കായ ‘സ്റ്റെയ്ന് എലൈവി’ ല്‍ ഇരുവരും ആടിത്തകര്ക്കുന്നതിന്റെ എഐ വീഡിയോയാണ് വൈറലായി മാറുന്നത്. വീഡിയോ ടെസ്ല മേധാവി തന്റെ സാമൂഹ്യമാധ്യമ പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
36 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ക്ലിപ്പ് ആദ്യമായി തല്‍ പോസ്റ്റ് ചെയ്തത് യുട്ടായിലെ യുഎസ് സെനറ്ററായ മൈക്ക് ലീ ആണ്. വീഡിയോ ടെസ്ലാ മേധാവിയെ സന്തോഷിപ്പിച്ചു. മസ്ക് അത് ഓഗസ്റ്റ് 14 ന് തന്റെ പേജിലേക്ക് ഷെയര്‍ ചെയ്തു. റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ ട്രംപുമായി എലോണ്‍ മസ്കിന്റെ അഭിമുഖം എക്സില്‍ തത്സമയം സംപ്രേക്ഷണം ചെയ്യുകയും സാങ്കേതിക തകരാര്‍ മൂലം ഏകദേശം 40 മിനിറ്റ് വൈകുകയും ചെയ്തു ദിവസങ്ങള്‍ക്ക് ശേഷമാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്.
ക്രിസ്പ് സ്യൂട്ടുകള്‍ ധരിച്ച്, മസ്കും ട്രംപും തികച്ചും സമന്വയത്തോടെ നൃത്ത ചുവടുകള്‍ അവതരിപ്പിക്കുന്നതാണ് വീഡിയോയിലുള്ളത്. എന്തായാലും വീഡിയോ വന്‍ഹിറ്റാണ്. ഇതിനകം 96 ദശലക്ഷം പേരാണ് വീഡിയോ കണ്ടത്. ഓഗസ്റ്റ് 13 നായിരുന്നു ട്രംപും എലോണ്‍ മസ്ക്കും തമ്മിലുള്ള അഭിമുഖം നടന്നത്. അടുത്തിടെ പെന്‍സില്‍വാലിയയില്‍ വെച്ച് ട്രംപിന് നേരെ വധശ്രമം നടന്നിരുന്നു.