മൂന്ന് ദശകം ചങ്ങലയ്ക്കുള്ളില്‍ കഴിഞ്ഞ ശേഷം മാധുരി ഇപ്പോള്‍ ആദ്യമായി സ്വാതന്ത്ര്യത്തിന്റെ സന്തോഷം നുകര്‍ന്ന് ആനന്ദ അംബാനിയുടെ വന്താര രാധേ കൃഷ്ണ ക്ഷേത്ര ക്ഷേമ ട്രസ്റ്റിന്റെ സംരക്ഷണയിലേക്ക്. 33 വര്‍ഷം നീണ്ട നരകയാതനകള്‍ക്ക് ഒടവിലാണ് ആനയ്ക്ക് മോചനം ഉണ്ടായിരിക്കുന്നത്. ഈ കാലയളവില്‍ ചങ്ങല ബന്ധനം, ഇരുമ്പ് വടി എന്നിവ മുതല്‍ ഭിക്ഷാടനം, ഏകാന്ത തടവ്, ഘോഷയാത്ര എന്നിങ്ങനെ എല്ലാം അവള്‍ക്ക് സഹിക്കേണ്ടി വന്നു. എന്നാല്‍ ആന ഇപ്പോള്‍ സ്വതന്ത്രയായി വന്താരേയിലെ സംരക്ഷിത കേന്ദ്രത്തിന്റെ ഭാഗമായി.
സ്വസ്തിശ്രീ സന്‍സ്ത എന്ന മഠത്തിന്റെ സ്വന്തമായിരുന്നു മാധുരി. ആനയെ സ്വന്തമാക്കിയ 2000 മുതല്‍ പൂജ ലേലം, മുഹറം ഘോഷയാത്രകള്‍, മറ്റ് ഘോഷയാത്രകള്‍ എന്നിവയ്ക്ക് വാടകയ്ക്ക് ആനയെ നല്‍കിയിരുന്നു. ഇതിനൊപ്പം തെരുവ് ഭിക്ഷാടനത്തിനും മറ്റ് വിനോദ ആവശ്യങ്ങള്‍ക്കും ഉപയോഗിച്ചു. 2017 ല്‍ ആന മഠത്തിലെ പ്രധാന പുരോഹിതനെ കൊന്നതോടെയാണ് അവന്‍ അപകടകാരിയെന്ന നിലയിലുള്ള പ്രചരണത്തിലേക്ക് മാറ്റപ്പെട്ടത്. ആനയ്‌ക്കെതിരേ പ്രദേശത്തെ രാഷ്ട്രീയക്കാരനായ രാജുഷെട്ടി പരാതിയുമായി എത്തി. ആനയെ പരിപാടലിക്കാന്‍ കഴിയുന്നില്ലെന്നും വനംവകുപ്പിന് കൈമാറാന്‍ ആഗ്രഹം പ്രകടിപ്പിച്ചും സന്‍സ്ത ട്രസ്റ്റി കോലാപ്പൂരിലെ ഫോറസ്റ്റ് ചീഫ് കണ്‍സര്‍വേറ്റര്‍ക്ക് കത്തെഴുതി.
2023 ജനുവരിയില്‍ ആനയുടെ സംരക്ഷണാവകാശം 25,000 രൂപയ്ക്ക് മിസ്റ്റര്‍ ഷിന്‍ഡേയ്ക്ക് നല്‍കി. സര്‍ക്കാര്‍ വെറ്റിനറി ഡോക്ടര്‍മാര്‍ ആനയെ പരിശോധിച്ചപ്പോള്‍ വ്രണങ്ങള്‍, നഖം പൊട്ടല്‍, മുടന്തല്‍, ഏകാന്തത്തടവ് എന്നിവയുള്‍പ്പെടെ കടുത്ത ശാരീരികവും മാനസീകവുമായ അസ്വസ്ഥതകള്‍ കണ്ടെത്തി. ഇതോടെ പീപ്പിള്‍ ഫോര്‍ ദി എത്തിക്കല്‍ ട്രീറ്റ്മെന്റ് ഓഫ് ആനിമല്‍സില്‍ നിന്ന് ഹൈ പവേര്‍ഡ് കമ്മിറ്റിക്ക് പരാതി ലഭിച്ചു. 2012 നും 2023 നും ഇടയില്‍ മഹാരാഷ്ട്രയ്ക്കും തെലങ്കാനയ്ക്കും ഇടയില്‍ വനം വകുപ്പിന്റെ അനുമതിയില്ലാതെ അനധികൃത ഗതാഗതം (13 തവണ) ഉള്‍പ്പെടെയുള്ള കാര്യങ്ങളായിരുന്നു പരാതിയില്‍ കാണിച്ചിരുന്നത്.
ആനയോടുള്ള മോശം പെരുമാറ്റം, മതപരമായ ഘോഷയാത്രകളില്‍ അനധികൃത ഉപയോഗം, ശരിയായ രീതിയില്‍ പരിപാലിക്കാതിരിക്കല്‍ തുടങ്ങി വലിയ ആരോപണം ഉയര്‍ന്നു. ഫോട്ടോഗ്രാഫിക്, വസ്തുതാപരമായ രേഖകള്‍ എന്നിവയോട് കൂടിയായിരുന്നു ആരോപണം. 2017 ല്‍ ആന മഠത്തിലെ മുഖ്യ പുരോഹിതനെ മാരകമായി പരിക്കേല്‍പ്പിച്ചതിന്റെ കാരണങ്ങള്‍ അടക്കം ഇതില്‍ രേഖപ്പെടുത്തിയിരുന്നു. പി്ന്നാലെ മുഹറം പരിപാടികള്‍ ഉള്‍പ്പെടെയുള്ള ഘോഷയാത്രകളില്‍ ആനയെ അനധികൃതമായി ഉപയോഗിക്കുന്നത് തുടരുന്നുവെന്ന് ആരോപിച്ച് പെറ്റ എച്ച്പിസിക്ക് രണ്ടാമത്തെ പരാതിയും നല്‍കി. 2024 ല്‍ തുടര്‍ പരിശോധനയില്‍ പരിഹരിക്കപ്പെടാത്ത കാല്‍പ്പാദത്തിലെ ചെംചീയല്‍, ചികിത്സിക്കാത്ത മുറിവുകള്‍, തുടര്‍ച്ചയായ മാനസിക സമ്മര്‍ദ്ദം എന്നിവ റിപ്പോര്‍ട്ട് ചെയ്തു.
പിന്നാലെ വിദഗ്ദ്ധ തെളിവുകള്‍, മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍, മറ്റു പ്രശ്‌നങ്ങള്‍ എന്നിവ ചൂണ്ടിക്കാട്ടി ആനയെ ആര്‍കെടിഡബ്ല്യുടി (വന്താര) യിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശിച്ചു കൊണ്ട് എച്ച്പിസി വിശദമായ അന്തിമ ഉത്തരവ് പാസാക്കി. സന്‍സ്തയെ കേട്ടതിനും സമര്‍പ്പിച്ച കാര്യങ്ങള്‍ പരിശോധിച്ചതിനും ശേഷം എച്ച്പിസി അവരുടെ തീരുമാനം വീണ്ടും സ്ഥിരീകരിച്ചു. ആചാരപരമായ ഉപയോഗത്തേക്കാള്‍ ആനയുടെ ക്ഷേമത്തിനാണ് മുന്‍ഗണന നല്‍കിയത്. സന്‍സ്ത സമര്‍പ്പിച്ച 2025 ലെ റിട്ട് പെറ്റീഷന്‍ നമ്പര്‍ 4965 ഓഫ് 2025 ബോംബെ ഹൈക്കോടതി തള്ളി.
എച്ച്പിസിയുടെ കണ്ടെത്തലുകള്‍ ശരിവച്ച കോടതി രണ്ടാഴ്ചയ്ക്കുള്ളില്‍ ആനയെ സ്ഥലം മാറ്റാന്‍ ഉത്തരവിട്ടു. ഇതിന് പിന്നാലെ കഴിഞ്ഞയാഴ്ച സുപ്രീം കോടതി ബോംബെ ഹൈക്കോടതിയുടെ വിധി ശരിവെയ്ക്കുകയും കൈമാറ്റം രണ്ടാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തതോടെ 2025 ജൂലൈ അവസാനം കോടതിയുടേയും ഉദ്യോഗസ്ഥരുടേയും മേല്‍നോട്ടത്തില്‍ ആനയെ വന്താരയിലേക്ക് മാറ്റി .




