Oddly News

ഹൃദയസ്തംഭനം വന്ന് ആന ചെരിഞ്ഞു…! 15 വര്‍ഷംമുമ്പ് പിരിഞ്ഞ സഹോദരിയുമായി ഒന്നിച്ചത് രണ്ടാഴ്ച മുമ്പ്

ദുബായ്: 15 വര്‍ഷം മുമ്പ് വേര്‍പിരിഞ്ഞ സഹോദരിയുമായി ഒരുമിച്ച് രണ്ടാഴ്ചയ്ക്കുള്ളില്‍ ഹൃദയസ്തംഭനം കൊണ്ട് ആന ചരിഞ്ഞു. പാാക്കിസ്ഥാനിലെ കറാച്ചിയിലെ ഒരു സഫാരി പാര്‍ക്കില്‍ സോണിയ എന്ന 19 വയസ്സുള്ള ആനയാണ് ഞായറാഴ്ച ഹൃദയസ്തംഭനം മൂലം മരണമടഞ്ഞത്. ഒന്നരദശകം മുമ്പ് വേര്‍പിരിഞ്ഞു പോയ അവളുടെ സഹോദരി മധുബാലയെ അടുത്തിടെയാണ് കറാച്ചി സുവോളജിക്കല്‍ ഗാര്‍ഡനില്‍ നിന്ന് സോണിയയ്ക്കും അവരുടെ മറ്റൊരു സഹോദരി മാലികയ്ക്കും ഒപ്പം ചേരാനായി മാറ്റിയത്.

ഞായറാഴ്ച രാവിലെയാണ് അവളുടെ ചേതനയറ്റ ശരീരം കണ്ടെത്തിയത്. അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് അനുസരിച്ച്, കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഇവിടെ ചെരിയുന്ന രണ്ടാമത്തെ ആനയാണ്. 2009 മുതല്‍ കറാച്ചിയിലെ സഫാരി പാര്‍ക്കിലായിരുന്നു സോണിയ. പെട്ടെന്നുള്ള സംഭവത്തിന് മുമ്പ് സോണിയ ആരോഗ്യവതിയായിരുന്നെന്നും സാധാരണ ഭക്ഷണം കഴിക്കുന്നത് പോലെ തന്നെ കഴിക്കുന്നുണ്ടായിരുന്നെന്നും പാര്‍ക്ക് അധികൃതര്‍ പറയുന്നു. മരണകാരണം കണ്ടെത്താന്‍ പോസ്റ്റ്മോര്‍ട്ടം നടത്തുമെന്ന് ഭരണകൂടം സ്ഥിരീകരിച്ചു. സോണിയയുടെ പോസ്റ്റ്മോര്‍ട്ടം ഫലം ഉടന്‍ പങ്കുവെക്കുമെന്ന് സഫാരി പാര്‍ക്ക് ഡയറക്ടര്‍ സയ്യിദ് അംജദ് ഹുസൈന്‍ സെയ്ദി പറഞ്ഞു.

2023 ഏപ്രിലില്‍, 17 വയസ്സുള്ള നൂര്‍ ജഹാന്‍ എന്ന ആന ഗുരുതരമായ മെഡിക്കല്‍ നടപടിക്രമത്തിന് ശേഷം ദിവസങ്ങള്‍ക്ക് ശേഷം ചെരിഞ്ഞിരുന്നു. 2020-ല്‍, ‘ലോകത്തിലെ ഏറ്റവും ഏകാന്തമായ ആന’ എന്നറിയപ്പെടുന്ന കാവനെ, വര്‍ഷങ്ങളോളം പാകിസ്ഥാന്‍ മൃഗശാലയില്‍ ഒറ്റപ്പെട്ടതിന് ശേഷം കംബോഡിയയിലെ ഒരു സങ്കേതത്തിലേക്ക് മാറ്റിയിരുന്നു. ഗായകന്‍ ചെര്‍ ആയിരുന്നു ഇതിന് മുന്‍കൈയ്യെടുത്തത്.