നെതര്‍ലന്‍ഡ്സിലെ യൂട്രെക്ടിലുള്ള കനാലില്‍ നിന്നും ആളുകള്‍ കണ്ടെത്തിയത് വളരെ വിചിത്രമായ ഒരു സംഭവമാണ്. തിളങ്ങുന്ന വലിയ ഒരു മുട്ട . ഇതിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. കനാലില്‍ നിന്നും കണ്ടെടുക്കുമ്പോൾ ഈ ദുരുഹഘടനകള്‍ക്ക് ഓറഞ്ച് നിറമായിരുന്നു. വിദഗ്ധര്‍ ഇതിന് പിന്നിലെ കാരണം കണ്ടെത്തി. ഇത് മുട്ടയൊന്നുമല്ല. ബ്രയോസോവന്‍സ് എന്ന ചെറിയ കടല്‍ ജീവികളാണ് .
ഇത് കഴിയുന്നത് കൂട്ടമായാണ്. അത് കാരണം ഇത് കണ്ടാല്‍ മുട്ടകള്‍ കൂട്ടിവെച്ചത് പോലെ തോന്നുന്നതാണ്. യഥാര്‍ഥത്തില്‍ ഒരു ബ്രയോസോവന് പൊട്ടിന്റെ അത്ര വലുപ്പം മാത്രമാണുള്ളത്.
ഏതാണ്ട് 7 അടി വരുന്ന പൊക്കമുള്ള കോളനികളായി ഇവയ്ക്ക വളരാനായി സാധിക്കും. എന്നാല്‍ ഇവയെ യുട്രെക്ടില്‍ കണ്ടെത്തിയത് വളരെ അപൂര്‍വമായിയാണെന്നും ഗവേഷകര്‍ പറയുന്നു.
എന്നാല്‍ ഇവ കനാലില്‍ എങ്ങനെയെത്തിയന്നെതില്‍ ഉത്തരം കണ്ടെത്തിയിട്ടില്ല.
ഈ ജീവികള്‍ സമുദ്രങ്ങളിലും തടാകങ്ങളിലുമാണ് കാണാറുള്ളത്. എന്നാല്‍ അടുത്തിടെ ഇവയുടെ വ്യാപനം വര്‍ധിച്ചതായും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.